അച്ഛനുമായുള്ള ബന്ധം ദൃഡപ്പെടുത്താം; വരൂ..ഫാദേഴ്‌സ് ഡേ ആഘോഷിക്കാം, അറിയാം ചരിത്രം
Father's Day Wishes In Malayalam: ഈ വര്‍ഷം ജൂണ്‍ 18ന് ആണ് ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. ഈ ലോകത്ത് മിക്ക കുട്ടികളുടെയും അച്ഛനായിരിക്കും അവരുടെ സൂപ്പര്‍ ഹീറോ. കാരണം, നമ്മുടെ മക്കളുടെ എല്ലാ കാര്യങ്ങള്‍ക്കും താങ്ങായും തണലായും നില്‍ക്കുന്നവരാണ് അച്ഛന്മാര്‍. അങ്ങനെയുള്ള അച്ഛന്മാരോട് സ്‌നേഹവും കരുതലും സ്‌നേഹവും പ്രകടിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കുള്ള ദിനമാണ് ഫാദേഴ്‌സ് ഡേ. ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുന്നത്.
ഫാദേഴ്സ് ഡേ പാശ്ചാത്യ ആശയമാണെങ്കിലും ഇന്ന് ഇന്ത്യയിലും ഫാദേഴ്സ് ഡേ വലിയ രീതിയില്‍ ആഘോഷിക്കപ്പടുന്നുണ്ട്. മാര്‍ച്ച് 10 ഫാദേഴ്സ് ഡേ ആയി ആഘോഷിക്കുന്ന രാജ്യങ്ങളും ലോകത്തുണ്ട്. 1908ല്‍ അമേരിക്കയിലാണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്. ഫാദേഴ്സ് ഡേയുടെ പ്രതീകമായ ചുവന്ന റോസാപ്പൂക്കള്‍ അച്ഛന് സമ്മാനിച്ചാണ് വിദേശത്ത് ഫാദേഴ്സ് ഡേ ആഘോഷിക്കുന്നത്.

കേക്ക് മുറിച്ചും അച്ഛനൊപ്പം സമയം പങ്കുവച്ചും ഫാദേഴ്സ് ഡേ ആഘോഷിക്കുന്നു. സോനോറ ഡോസ്സ് എന്ന അമേരിക്കന്‍ വനിതയാണ് ഫാദേഴ്സ് ഡേ എന്ന ആശയത്തിന് പിന്നില്‍. അമ്മയുടെ മരണത്തിന് ശേഷം തന്റെ അഞ്ച് സഹോദരങ്ങളെ എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും വളര്‍ത്തി വലുതാക്കിയ അച്ഛനായ വില്യം സ്മാര്‍ട്ടിന്റെ സ്വാധീനമാണ് സൊനോറയെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നാണ് ചരിത്രം പറയുന്നത്.
അങ്ങനെ 1910ല്‍ ജൂണിലെ ഒരു ഞായറാഴ്ച പ്രാദേശികമായി ഫാദേഴ്സ് ഡേയായി ആഘോഷിക്കുകയായിരുന്നു. പിന്നീട്, 1972ല്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച്ച ഔദ്യോഗികമായി ഫാദേഴ്സ് ഡേ ആയി പ്രഖ്യാപിച്ചു. അച്ഛനൊപ്പം സമയം ചിലവഴിച്ചും വിനോദങ്ങളില്‍ ഏര്‍പ്പെട്ടും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത് നല്ല ആശയമാണ്.
അച്ഛന്റ ജീവിതത്തില്‍ നമ്മള്‍ തല്‍പ്പരരമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് അവരെ ജോലി, സുഹൃത്തുക്കള്‍, ചെറുപ്പകാലം, യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ എന്നിവയെ കുറിച്ച് ചോദിച്ച് അറിയുന്നത് അവര്‍ക്ക് വലിയ സന്തോഷം നല്‍കും. അവര്‍ പറയുന്നത് ശ്രദ്ധിക്കുന്നതും അവരില്‍ നിങ്ങളെ കുറിച്ച് മതിപ്പ് ഉണ്ടാക്കാന്‍ കാരണമാകുന്നു.












Click it and Unblock the Notifications