Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാന്ധി ജയന്തി: സഹനത്തിന്റേയും അഹിംസയുടേയും പ്രതീകമായ ഗാന്ധിയുടെ ജന്മദിനം.. ആശംസകള്‍ നേരാം

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 156-ാം ജന്മദിനമാണ് ഒക്ടോബര്‍ രണ്ടിന് രാജ്യം കൊണ്ടാടാന്‍ പോകുന്നത്. ഒരു ആയുഷ്‌കാലം മുഴുവന്‍ സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിലകൊണ്ട്, രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാനാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.

1869 ഒക്ടോബര്‍ 2-ന് കരംചന്ദ് ഗാന്ധിയുടെയും പുത്ലിഭായിയുടെയും മൂന്നു പുത്രന്മാരില്‍ ഇളയവനായി ഗുജറാത്തിലെ പോര്‍പന്തറില്‍ ആണ് അദ്ദേഹത്തിന്റെ ജനനം. ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഗാന്ധിയുടെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. പതിമൂന്നാമത്തെ വയസില്‍ (1881) പോര്‍ബന്ദറിലെ വ്യാപാരിയായ ഗോകുല്‍ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്‍ബയെ മോഹന്‍ദാസ് വിവാഹം കഴിച്ചു.

Gandhi Jayanti 2025

1887-ല്‍ മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയ മോഹന്‍ദാസ് പിന്നീട് ഭവനഗറിലെ സമല്‍ദാസ് കോളേജില്‍ പഠനം തുടര്‍ന്നു. ജ്യേഷ്ഠന്റെ നിര്‍ബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബറില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറി. അഭിഭാഷകനായ മോഹന്‍ദാസ് പിന്നീട് ദക്ഷിണാഫ്രിക്കയിലേക്കും അവിടെ നിന്ന് വീണ്ടും ഇന്ത്യയിലേക്കും തിരിച്ചെത്തി. 1915 ല്‍ ആയിരുന്നു ഇത്.

ഈ സമയം രാജ്യത്ത് സ്വാതന്ത്ര്യദിന സമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. രബീന്ദ്രനാഥ ടാഗോര്‍ അടക്കമുള്ള സ്വാതന്ത്ര്യസമര നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ഗാന്ധിജി സത്യഗ്രഹം, അഹിംസ തുടങ്ങിയ സമരമാര്‍ഗങ്ങള്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഖാദി പ്രസ്ഥാനം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് പുതിയ ആവേശം പകര്‍ന്നു. ഗാന്ധിജിയുടെ ആഹ്വാനങ്ങള്‍ക്കായി രാജ്യം കാതോര്‍ത്തിരുന്നു.

എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ മഹാത്മാ ഗാന്ധിയ്ക്ക് പക്ഷെ സ്വതന്ത്ര ഇന്ത്യയില്‍ ഒരു വര്‍ഷം പോലും തികച്ച് ജീവിക്കാനായില്ല. 1948 ജനുവരി 30 ന് നഥുറാം വിനായക് ഗോഡ്‌സെ എന്ന മതഭ്രാന്തന്‍ മഹാത്മാ ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

Gandhi Jayanti 2025

ഗാന്ധി ജയന്തി ആശംസകള്‍

എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

സത്യവും ധര്‍മ്മവും പുലരുന്ന ദിനങ്ങള്‍ക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാം, എല്ലാവര്‍ക്കും ഗാന്ധി ജയന്തി ആശംസകള്‍

അഹിസംയിലൂന്നി വിജയത്തിലെത്താം... ഗാന്ധി ജയന്തി ആശംസകള്‍

പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക... ഗാന്ധി ജയന്തി ആശംസകള്‍

ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോല്‍വിയാണ്. എന്തെന്നാല്‍ അത് വെറും നൈമിഷകം മാത്രം.

നമ്മുടെ ലോകത്തെ പരിവര്‍ത്തനം ചെയ്യാന്‍ ശക്തിയുള്ള തത്വങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ഗാന്ധി ജയന്തി നമ്മളെ ഓര്‍മിപ്പിക്കുന്നു, ഗാന്ധി ജയന്തി ആശംസകള്‍

Gandhi Jayanti 2025

ക്വിസ്

ഗാന്ധിജി ജനിച്ച വര്‍ഷം? - 1869 ഒക്ടോബര്‍ 2

ഗാന്ധിജിയുടെ മാതാപിതാക്കളുടെ പേര്? - കരംചന്ദ് ഗാന്ധി, പുത്ലിഭായി

സ്വാതന്ത്ര്യസമരത്തിനായി ഗാന്ധിജി ഇന്ത്യയിലേക്ക് വന്ന വര്‍ഷം? - 1915

മഹാത്മാഗാന്ധി ആരംഭിച്ച നിസ്സഹരണ പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു? - ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം നേടുക

ഗാന്ധിജിയുടെ ഭാര്യയുടെ പേര്? കസ്തൂര്‍ബ

Gandhi Jayanti 2025

ഗാന്ധിയെ മഹാത്മാ എന്ന് വിളിച്ചത് ആരാണ്? രബീന്ദ്രനാഥ ടാഗോര്‍

ഗാന്ധി ജയന്തി സന്ദേശം

അഹിംസയിലൂന്നിയുള്ള ചെറുത്തുനില്‍പ്പിന്റെയും സമാധാനപരമായ മാര്‍ഗങ്ങളിലൂടെ നീതി നേടുന്നതിന്റെയും ജീവിച്ചിരുന്ന പ്രതീകമായിരുന്നു ഗാന്ധി. ലോകമെമ്പാടുമുള്ള അവകാശപോരാട്ടങ്ങളില്‍ ഗാന്ധിജി ഒരു കെടാവിളക്കായി ജ്വലിക്കുന്നു. ലോകത്തില്‍ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം എന്നാണ് ഗാന്ധിജി പറഞ്ഞത്. എല്ലാ ഒക്ടോബര്‍ 2 നും ആളുകളെ പ്രചോദിപ്പിക്കുന്ന ഉദ്ധരണിയും ഇത് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+