Ganesh Chaturthi Wishes In Malayalam: വിനായക ചതുർഥി പ്രിയപ്പെട്ടവർക്ക് ആശംസിക്കാം, ഐതിഹ്യവും അറിയാം
ജ്ഞാനം, അറിവ്, ഐശ്വര്യം, സന്തോഷം എന്നിവയുടെ ദേവനാണ് ഗണപതി. ഗണപതിയുടെ ജന്മദിനമാണ് വിനായ ചതുർഥിയായി ആഘോഷിക്കുന്നത്. ഇത്തവണ സെപ്റ്റംബർ 19 ന് വിനായക ചതുർഥി. ശുക്ല ചതുർഥിക്ക് തുടങ്ങുന്ന വിനായക ഉത്സവം പത്ത് ദിവസമാണ് നീണ്ടുനിൽക്കുക. അനന്ത ചതുർദശിക്കാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.
ഗണേശ ചതുർത്ഥി സെപ്റ്റംബർ 19 ന് ആരംഭിക്കുകയും സെപ്റ്റംബർ 28 ന് അവസാനിക്കും. ഗണേശ പൂജാ മുഹൂർത്തം രാവിലെ 11:01 ന് ആരംഭിച്ച് 19 ന് ഉച്ചയ്ക്ക് 1:28 ന് അവസാനിക്കും. ചതുർഥി തിഥി സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12:39 ന് ആരംഭിക്കും. സെപ്റ്റംബർ 19 ന് 1:43 ന് അവസാനിക്കും.

ചിങ്ങ മാസത്തിലെ കറുത്തവാവ് കഴിഞ്ഞ് വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. ഈ ദിവസം ഗണപതിക്ക് മുക്കുറ്റി, കറുക എന്നിവ കാെണ്ട് മാല കെട്ടുകയോ മോദക നിവേദ്യം , ഗണപതിഹോമം എന്നിവ നടത്തുന്നതും നല്ലതാണ്.
വിനായക ചതുർഥി ദിവസം കൊഴുക്കട്ട ഉണ്ടാക്കി ഗണപതിയെ ധ്യാനിച്ചശേഷം അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരുന്ന് കഴിക്കുന്നത് ഐശ്വര്യം വീട്ടിലേക്ക് കൊണ്ടുവരും. വിനായക ചതുർഥി ആഘോഷിക്കുന്നതിന് പിന്നിൽ പല ഐതിഹ്യങ്ങളും ഉണ്ട്.
അസുരന്മാരാൽ പൊറുതിമുട്ടിയ ദേവന്മാർ പാർവതി ദേവിയുടെ നിർദ്ദേശപ്രകാരം കളിമണ്ണിൽ ഗണേശ വിഗ്രഹം നിർമിച്ചുവെന്നും അതിൽ പ്രസന്നനായ ഗണപതി ഭഗവാൻ അസുരന്മാരെ യുദ്ധം ചെയ്ത് നിഗ്രഹിച്ചുവെന്നുമാണ് പറയുന്നുത്.
നിഗ്രഹത്തിന് മുമ്പ് അസുരന്മാർ തങ്ങൾ ഇനി മനുഷ്യന്മാരിൽ അവർ അറിയാതെ ജീവിച്ചോട്ടെ എന്ന് അനുവാദം ചോദിച്ചു എന്നും ഗണപതി ഭഗവാൻ അത് അനുവദിച്ചു എന്നും പറയുന്നു. അതേസമയം. ചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുർഥി നാളുകളിൽ തന്നെ മണ്ണ് കാെണ്ട് ഉണ്ടാക്കി ആരാണോ പൂജ ചെയ്യുന്നത് അവരിൽ നിന്ന് അസുരന്മാർ ഒഴിയണമെന്നും നിബന്ധന വെച്ചു. അങ്ങനെ അസുരന്മാർ ഒഴിഞ്ഞ് പോവുകയും ഐശ്വര്യം വന്നുചേരുകയും ചെയ്യുമന്നാണ് വിശ്വസിക്കുന്നത്.
വിനായക ചതുർഥി ദിനാശംസകൾ
വളരെ പുണ്യദിനമായി വിനായക ചതുർഥി ദിനത്തിൽ നമുക്ക് പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ് ആശംസകൾ നേരാം..
വിഘ്നങ്ങളെല്ലാം മാറ്റി നിങ്ങളുടെ കുടുംബത്തിൽ എന്നും ഐശ്വര്യവും സ്നേഹവും നിറയട്ടേ..
ഈ ഗണേശ ചതുർഥി ദിനത്തിൽ നിങ്ങളുടെ ജീവിതത്തെ അലട്ടുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാവട്ടേ..
ഗണപതി ഭഗവാനെ മനസ്സറിഞ്ഞ് പ്രാർത്ഥിച്ച്, ഈ ഗണേശ ജന്മദിനം ആഘോഷമാക്കാം..












Click it and Unblock the Notifications