കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുരുഷന്മാരെ അറിഞ്ഞോ; നിങ്ങള്‍ക്കും ഒരു ദിനമുണ്ട്; അറിയാം അന്താരാഷ്ട്ര പുരുഷദിനത്തെ കുറിച്ച്

Google Oneindia Malayalam News

എല്ലാവര്‍ക്കും ഒരു ദിവസമുണ്ടെന്ന് പറയാറില്ലേ. അതുപോലെ പുരുഷന്മാര്‍ക്ക് ഒരു ദിനമുണ്ട്. നവംബര്‍ 19 ആണ് ആ ദിനം. വെറും 22 വര്‍ഷം മാത്രമാണ് ഈ ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ടുള്ളൂ. യുവാക്കളും പ്രായംആയവരും ഒന്നിച്ചു നിന്ന് അവരുടെ കാഴ്ചപാടുകള്‍ പരസ്പരം കൈമാറാന്‍ ആഹ്വാനം ചെയ്യുന്ന ഒരു ദിനം കൂടിയാണിത്. 1999 നവംബര്‍ 19ന് ആണ് പുരുഷന്മാര്‍ക്കുള്ള സംഘടന നിലവില്‍ വരുന്നത്.

1

പുരുഷന്‍മാര്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെയും, യുവാക്കളും പ്രായം ആയവരും ഒന്നിച്ചു നിന്ന് പ്രവര്‍ത്തിക്കേണ്ടവരാണെന്നും ഈ ദിനം ഓര്‍മ്മിപ്പിക്കുന്നു. ഇവര്‍ ഒന്നിച്ചു നിന്നാല്‍ സമൂഹത്തിന് നല്‍കാന്‍ പറ്റുന്ന സംഭാവനകളെ കുറിച്ച് മനസിലാക്കിയാണ് പുരുഷ സംഘടന ആരംഭിച്ചത്. എന്നാല്‍ 2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്.

2

'കരാര്‍ അവരുടേതെങ്കിലും നിയമ വിരുദ്ധമായി ജോലി നൽകാൻ സ്റ്റേറ്റിന് കരാറില്ല'; വിടി'കരാര്‍ അവരുടേതെങ്കിലും നിയമ വിരുദ്ധമായി ജോലി നൽകാൻ സ്റ്റേറ്റിന് കരാറില്ല'; വിടി

അമ്മമാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒക്കെ വേണ്ടി ഒരു ദിനം മാറ്റിവെക്കുമ്പോള്‍ ലോകത്ത് പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് യുനെസ്‌കോ ലോക പുരുഷ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. പുരുഷന്മാരുടെയും ആണ്‍കുട്ടികളുടെയും ആരോഗ്യത്തിനാണ് ഈ ദിനം പ്രാധാന്യം നല്‍കുന്നത്.

3

എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് കോളടിച്ചു; കമ്പനിയുടെ ഒരുഗ്രന്‍ ഓഫര്‍എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് കോളടിച്ചു; കമ്പനിയുടെ ഒരുഗ്രന്‍ ഓഫര്‍

കൂടാതെ ആണ്‍-പെണ്‍ സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രോത്സാഹിപ്പിക്കുക, മാതൃകാപുരുഷോത്തമന്‍മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്‍മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക തുടങ്ങിയവയും പുരുഷദിനാചാരണത്തിന്റെ ലക്ഷ്യങ്ങളാണ്.

4

വെസ്റ്റ് ഇന്‍ഡീസ് സര്‍വകലാശാലയിലെ ഹിസ്റ്ററി പ്രൊഫസറായ ഡോ. ജെറോം ടീലുക്സിംഗ് 1999-ല്‍ ഇന്റര്‍നാഷണല്‍ മെന്‍സ് ഡേ സ്ഥാപിക്കുന്നത്. അതുവരെ ഈ ദിനത്തിന് വിദേശ രാജ്യങ്ങളില്‍ പ്രചാരം ലഭിച്ചിരുന്നില്ല. ജെറോം ടീലുക്സിംഗ് തന്റെ പിതാവിന്റെ ജന്മദിനത്തിന്റെ സ്മരണയ്ക്കായാണ് അദ്ദേഹം ഈ ദിനം പുരുഷദിനമായി തിരഞ്ഞെടുത്തത്.

5

ഇത്തരം പാസ്വേഡുകൾ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി പോലീസ്ഇത്തരം പാസ്വേഡുകൾ ഉപയോഗിക്കുന്നവരാണോ? ശ്രദ്ധിക്കുക, മുന്നറിയിപ്പുമായി പോലീസ്

ആണ്‍കുട്ടികളെയും പുരുഷന്മാരെയും സംബന്ധിക്കുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഈ ദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ ദിനത്തിന് കരീബിയനില്‍ പിന്തുണ ലഭിച്ചു, പിന്നീട് ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഘാന, കാനഡ, സിംഗപ്പൂര്‍, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര ദിനം ആചരിച്ചു.

English summary
Happy International Mens Day 2022: Wishes, History, Messages, Quotes And Whatsapp Status Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X