കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറുപത്തിയൊന്നിന്റെ നിറവിൽ കേരളം, ഇന്ന് കേരള പിറവി ദിനം

ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വർഷം പൂർത്തിയാവുന്നു

  • By Ankitha
Google Oneindia Malayalam News

1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപം കൊണ്ടത്. ഭാഷ അടിസ്ഥാനത്തിൽ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വർഷം പൂർത്തിയാവുന്നു. അറുപത്തൊന്നു വർഷത്തിനിടെ കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഒരു പടി മുന്നിലാണ് കേരളം.രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെക്കാൾ ഒരു പടി മുന്നിലാണ് കേരളം.

 സാബിയോടുള്ള മനോഭാവത്തിൽ മാറ്റം വരണം, നേവിയുടെ ഉത്തരവ് പുനഃപരിശേധിക്കണമെന്ന് കോടതി സാബിയോടുള്ള മനോഭാവത്തിൽ മാറ്റം വരണം, നേവിയുടെ ഉത്തരവ് പുനഃപരിശേധിക്കണമെന്ന് കോടതി

പഴയ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീപ്രദേശങ്ങൾ ചേർന്നാണ് കേരളം രൂപം കൊണ്ടിരിക്കുന്നത്. സ്വതന്ത്ര്യാനന്തരം ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കു വേണ്ടി ഇന്ത്യയിലെ പല ഭാഗങ്ങളിലും ശക്തമായ പേരാട്ടം അരങ്ങേറിയിരുന്നു. അവയുടെ എല്ലാം പ്രത്നഫലം കൂടിയാണ് സംസ്ഥാനങ്ങളുടെ പിറവി.1953 ൽ ഫസൽ അലി തലവനായും സര്‍ദാര്‍ കെ. എം. പണിക്കര്‍ അംഗവുമായുള്ള സംസ്ഥാന പുന:സംഘടനാ കമ്മീഷന്‍ രൂപവല്‍ക്കരിച്ചു. 1955 സെപ്റ്റംബറിൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ കേന്ദ്രത്തിന് റിപ്പോർട്ട കൈമാറി. അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാർശയുണ്ടായിരുന്നു. റിപ്പോർട്ട്പ്രസിദ്ധപ്പെടുത്തി 13 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത്.

 ഇങ്ങനേയും വന്ദേമാതരം പാടാം; ബിജെപി നേതാവിന്റെ വന്ദേമാതരം വൈറലാകുന്നു ഇങ്ങനേയും വന്ദേമാതരം പാടാം; ബിജെപി നേതാവിന്റെ വന്ദേമാതരം വൈറലാകുന്നു

keralapiravi

കേരള സംസ്ഥാനത്തിന്റെ ആദ്യരൂപത്തില്‍ മൊത്തം അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. തിരുവിതാംകൂറിലെ തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേര്‍പെടുത്തി മദിരാശി സംസ്ഥാനത്തോടു ചേര്‍ത്തു.ശേഷിച്ച തിരുകൊച്ചി സംസ്ഥാനത്തോടു മലബാര്‍ ജില്ലയും തെക്കന്‍ കാനറാ ജില്ലയിലെ കാസര്‍കോടു താലൂക്കും ചേര്‍ക്കപ്പെട്ടു. ഫലത്തില്‍ കന്യാകുമാരി ജില്ലകേരളത്തിനു നഷ്ടപ്പെടുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രദേശം കേരളത്തോടു ചേര്‍ക്കപ്പെടുകയും ചെയ്തു. 1957 ഫെബ്രുവരി 28 നായിരുന്നു കേരളത്തിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ്. ആ തിരഞ്ഞെടുപ്പിൽ ഇഎംഎസ് മുഖ്യമന്ത്രിയായുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നു.കേരളത്തെ കൂടാതെ കർണാടക, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ് ഗഡ് എന്നീ സംസ്ഥാനങ്ങൾ രൂപം കൊണ്ടതു നവംബർ 1 നാണ്. നവംബർ 1 കേരളത്തിനെപ്പോലെ ഈ സംസ്ഥാനക്കാർക്കും ഏറെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനങ്ങളിൽ വൻ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

English summary
Kerala celebrates November 1 as the state formation day.In a message, the Governor said "on the occasion of the Kerala Piravi which marks the 61st year of the birth of our beloved state, I convey my heartfelt love and best wishes to the people of the state and to Keralites all over the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X