Get Updates
Get notified of breaking news, exclusive insights, and must-see stories!

Kerala Piravi 2025 - കേരളപ്പിറവി: നാളെ നവംബർ 1 ; ഐക്യ കേരളത്തിന് അറുപത്തിയൊമ്പതാം ജന്മദിനം

നാളെ നവംബർ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. 1956 നവംബർ 1-ന് ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ട ഏകീകൃത കേരള സംസ്ഥാനത്തിന്റെ ജന്മദിനം കൂടിയാണ് ഓരോ കേരളപ്പിറവി ദിനവും. പതിവ് പോലെ വലിയ ആഘോഷങ്ങളോട് കൂടിയാണ് സംസ്ഥാനം കേരളപ്പിറവി ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി കേരളം മാറുന്നതിന്‍റെ പ്രഖ്യാപനവും ഈ കേരളപ്പിറവി ദിനത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 1-ന് തിരുവനന്തപുരം സെന്റ്രൽ സ്റ്റേഡിയത്തിൽ ഔപചാരിക പ്രഖ്യാപനം നടത്തും. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ തുടങ്ങിയ താരങ്ങൾ പങ്കെടുക്കും.

keralapiraviday-

കേരളപ്പിറവി ചരിത്രം

ബ്രീട്ടീഷ് ഭരണത്തിന്‍റെ തുടക്കകാലം മുതൽ തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ വെവ്വേറെ ഭരണസംവിധാനങ്ങളിലായിരുന്നു. തിരുവിതാംകൂറും കൊച്ചിയും രാജവാഴ്ചയിലും മലബാർ ബ്രിട്ടീഷ് മദ്രാസ് പ്രസിഡൻസിയുടെ ഭാഗവുമായിരുന്നു. എന്നാല്‍ സ്വദേശാഭിമാനി പത്രത്തിന്റെ പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള മലയാളം സംസാരിക്കുന്ന മലബാർ, തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളെ ഒരൊറ്റ ഭരണഘടനാ ഘടകമായി ഐക്യമാക്കണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മുന്നോട്ട് വച്ചു. 1928-ൽ നെഹ്റുവിന്റെ അധ്യക്ഷതയിൽ എറണാകുളത്ത് ചേർന്ന നാട്ടുരാജ്യ പ്രജാ സമ്മേളനം ഐക്യകേരളത്തിനായി പ്രമേയം പാസാക്കുകയും ചെയ്തു.

അതിന് മുൻപ്, 1921-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ, കൊച്ചി, മലബാർ മേഖലകളെ ഏകോപിപ്പിച്ച് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) എന്ന പേരിൽ പുനർസംഘടിപ്പിച്ചതും ഐക്യകേരളത്തിന്റെ രൂപീകരണത്തിൽ നിർണ്ണായക ഘട്ടമായി. കെ.പി.സി.സി യുടെ ആദ്യ അഖിലകേരള രാഷ്ട്രീയ സമ്മേളനം 1921 ഏപ്രിൽ 23-ന് ഒറ്റപ്പാലത്ത് നടന്നു. ഐക്യകേരള ചിന്തയ്ക്ക് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളും ശക്തമായ പിന്തുണ നൽകി. "കേരളം മലയാളിയുടെ മാതൃഭൂമി" എന്ന പേരിൽ ഇ.എം.എസ്. നംപൂതിരിപ്പാട് ഈ ആശയം വിശദീകരിച്ചുകൊണ്ട് ഒരു ഗ്രന്ഥവും രചിച്ചു.

കൊച്ചി, മലബാർ പ്രവിശ്യകളിൽ ഉയർന്ന് വന്ന ട്രേഡ് യൂണിയനുകളുടെ അഖില കേരള തൊഴിലാളി സമ്മേളനം 1935 ല്‍ കോഴിക്കോട് വെച്ച് നടത്തിയത് പി കൃഷ്ണപ്പിള്ളയുടെ നേതൃത്വത്തിലായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഐക്യകേരള നീക്കങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. 1947-ൽ ഇന്ത്യ സ്വാതന്ത്ര്യം ലഭിച്ചപ്പോൾ തിരുവിതാംകൂറും കൊച്ചിയും താൽക്കാലികമായി സ്വതന്ത്ര രാജ്യങ്ങളായി നിലനിന്നു. 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപപ്പെട്ടു. ടി.കെ. നാരായണ പിള്ള ആദ്യ മുഖ്യമന്ത്രിയായി. എന്നാൽ മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായി തുടർന്നു. ഇത് മലയാളികളിൽ അസംതൃപ്തി ഉണ്ടാക്കി.

1951-ൽ ആന്ധ്രപ്രദേശ് ഭാഷാടിസ്ഥാനത്തിൽ രൂപപ്പെട്ടത് മലയാളികൾക്ക് പ്രചോദനമായി. 1953-ൽ തൃശ്ശൂരിൽ നടന്ന ഐക്യകേരള സമ്മേളനം ഭാഷാടിസ്ഥാനത്തിലുള്ള ഏക കേരളം എന്ന ആവശ്യം ഔപചാരികമാക്കി. കെ. കേളപ്പൻ, പട്ടം താണുപിള്ള, കെ.പി. മാധവൻ നായർ തുടങ്ങിയവർ പ്രക്ഷോഭത്തിന് നേതൃത്വം നൽകി. 1954-ൽ കേന്ദ്രസർക്കാർ ഫസൽ അലി കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിന് അനുകൂലമായി റിപ്പോർട്ട് സമർപ്പിച്ചു. 1956-ൽ സംസ്ഥാന പുനർനിർമാണ നിയമം പാർലമെന്റ് പാസാക്കി.

1956 നവംബർ 1-ന് തിരു-കൊച്ചി സംസ്ഥാനവും മദ്രാസ് സംസ്ഥാനത്തിലെ മലബാർ ജില്ലകളും (കാസർകോട് ഉൾപ്പെടെ) ലയിച്ച് കേരളം ഔപചാരികമായി പിറവികൊണ്ടു. ഇ.എം.എസ്. നമ്പൂതിരിപ്പാട് ആദ്യ മുഖ്യമന്ത്രിയായി. ഇതോടെ മലയാള ഭാഷയും സംസ്കാരവും ഒരു ഭരണയൂണിറ്റിന് കീഴിൽ വന്നു. ഇന്ന് കേരളപ്പിറവി സാംസ്കാരികോത്സവമായി ആഘോഷിക്കപ്പെടുന്നു. ഭാഷാഐക്യത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പ്രതീകമായി ഇത് നിലനിൽക്കുന്നു.

കേരളപ്പിറവി ദിനാശംസകൾ

കേരളപ്പിറവി ദിനാശംസകൾ! ഭാഷയുടെ ഐക്യത്തിൽ ജനിച്ച ദൈവത്തിന്റെ സ്വന്തം നാടിന് 69-ാം പിറന്നാൾ - പച്ചപ്പിന്റെ മണവും സ്നേഹത്തിന്റെ മമതയും നിറഞ്ഞ നാളുകൾ ആശംസിക്കുന്നു

മനസില്‍ സുഖമുള്ള നിമിഷങ്ങളും നിറമുള്ള സ്വപ്നങ്ങളും നാനവർണ്ണ ഓർമ്മകളും സമ്മാനിക്കാന്‍ വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി - ഏവർക്കും കേരളപ്പിറവി ആശംസകൾ

ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! അതിദാരിദ്ര്യമുക്ത കേരളത്തിന്റെ ചരിത്ര നേട്ടത്തോടെ, നവകേരള പിറവി ആഘോഷിക്കാം - ലോകത്തിന് മാതൃകയാകുന്ന പുരോഗതി തുടരട്ടെ

എല്ലാ മലയാളികൾക്കും കേരളപ്പിറവി മംഗളങ്ങൾ! 1956-ലെ ഐക്യകേരള സ്വപ്നം ഇന്ന് സാക്ഷാത്കാരമായി - സംസ്കാരവും വിദ്യയും ആരോഗ്യവും കൊണ്ട് മുന്നേറുന്ന നാടിന് അഭിമാനം

ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ! പച്ചത്തുരുത്തുകളുടെ നാട്ടിൽ നിന്ന് ലോകനിവാസികൾക്ക് സ്നേഹസന്ദേശം - ഐക്യവും സമത്വവും നമ്മുടെ ശക്തി

ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഏവർക്കും ഹൃദയപൂർവം കേരളപ്പിറവി ആശംസകൾ നേരുന്നു.

കേരളത്തിൻ്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കുക - കേരളപ്പിറവി ആശംസകൾ

"ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക" - വൈക്കം മുഹമ്മദ് ബഷീർ
കേരളപ്പിറവി ആശംസകൾ !!

എത്ര സുന്ദരം എത്ര സുന്ദരം എന്റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു പൊന്നുനൂൽ പോലെ
മണ്ണിൽ വീണു കുരുത്ത നെന്മണി വിത്തു മുളപൊട്ടി
മിന്നുമീരില വീശിടുമ്പോൾ എത്രയീരടികൾ
മണ്ണിൽ വേർപ്പു വിതച്ചവർ തൻ ഈണമായ് വന്നൂ
അന്നു പാടിയ പാട്ടിലൂഞ്ഞാലാടി മലയാളം...
കൊഞ്ചലും കുറുമൊഴികളും പോയ്കഥകൾ പലതോതി
നെഞ്ചണച്ചൊരു ഗുരു വളര്ത്തിയ കിളിമകൾ പാടി
ദേവദൈത്യ മനുഷ്യവർഗ മഹാചരിത്രങ്ങൾ
തേൻകിനിയും വാക്കിലോതി വളർന്നൂ മലയാളം - ഒ എന്‍ വി, കേരളപ്പിറവി ആശംസകൾ

കേരളപ്പിറവി: നാളെ നവംബർ 1 ; ഐക്യ കേരളത്തിന് അറുപത്തിയൊമ്പതാം ജന്മദിനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+