കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കാലത്ത് വീണ്ടുമൊരു മഹാനവമി; പുസ്തകങ്ങള്‍ പൂജവച്ച് വിദ്യാര്‍ത്ഥികള്‍, വിജയദശമി നാളെ

Google Oneindia Malayalam News

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മഹാനവമി ഇന്ന് ആഘോഷിക്കുകയാണ്. രണ്ട് ദിവസങ്ങളിലാണ് മഹാനവമിയുമായി ഭാഗമായുള്ള പൂജകള്‍ നടക്കുക. ദുര്‍ഗാഷ്ടമി ദിനമായ ഇന്നലെ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികള്‍ പഠനോപകരണങ്ങള്‍ പൂജവച്ചു. കഴിഞ്ഞ മഹാനവമിക്കാലത്ത് കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു ക്ഷേത്രങ്ങളിലെ പ്രവേശനം. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സംസ്ഥാനത്ത് കടുത്ത കൊവിഡ് പ്രോട്ടോക്കോളൊന്നുമില്ല.

നാളെ രാവിലെ എട്ടിന് മുമ്പ് പൂജയെടുത്ത ശേഷം വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ദുര്‍ഗാഷ്ടമിയായ ഇന്നലെ വൈകിട്ട് ആരാധാനാലയങ്ങളിലും തൊഴിലിടങ്ങളിലും പൂജവയ്പ് നടന്നു. മഹാനവമിയായ ഇന്നു രാവിലേയും പൂജ വയ്ക്കാറുണ്ട്. ഒന്‍പത് ശക്തി സങ്കല്‍പ്പങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് നവരാത്രി. ദേവിയുടെ യുദ്ധവിജയവുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യയില്‍ ആയുധപൂജയ്ക്ക് പ്രാധാന്യം നല്‍കുമ്പോള്‍, മലയാളികള്‍ അക്ഷര പൂജ നടത്തി സരസ്വതിയെ ആരാധിക്കുന്നു.

kerala

ഒമ്പത് രാത്രികളില്‍ ഇന്നാണ് നവമി. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസവം ഭഗവതിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുകയാണ്. ഭഗവതിയെ ഐശ്വര്യ ദേവതയായ മഹാലക്ഷ്മിയായി ആരാധിക്കുന്ന ദിവസമായാണ് കണക്കാക്കുന്നത്.

 യുപിയിൽ നിർണായക നീക്കവുമായി പ്രിയങ്ക..ശിവപാൽ സിംഗ് യാദവിന്റെ പാർട്ടിയുമായി സഖ്യം? യുപിയിൽ നിർണായക നീക്കവുമായി പ്രിയങ്ക..ശിവപാൽ സിംഗ് യാദവിന്റെ പാർട്ടിയുമായി സഖ്യം?

കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ആഘോഷങ്ങളാണ് മഹാനവമി ദിനത്തില്‍ നടക്കുക. കണ്ണൂരിലെ മൃദംഗശൈലേശ്വരിക്ഷേത്രം, കോട്ടയത്തെ പനച്ചിക്കാട്, മലപ്പുറത്തെ കാടാമ്പുഴ, എറണാകുളത്തെ ചോറ്റാനിക്കര ക്ഷേത്രം, തൃശൂരിലെ തിരുവുള്ളക്കാവ്, കൊരട്ടി മുളവള്ളിക്കാവ്, തിരുവനന്തപുരം പൂജപ്പുര സരസ്വതിക്ഷേത്രം, ശ്രീ മൂകാംബിക ദേവി ക്ഷേത്രംഭപള്ളിക്കുന്ന് തൃശൂരിലെ കൊടുങ്ങല്ലൂര്‍, ആലപ്പുഴയിലെ ചക്കുളത്തുകാവ് തുടങ്ങിയ എല്ലാ ക്ഷേത്രങ്ങളിലും വലിയ ആഘോഷപരിപാടികളാണ് ഇന്ന് നടക്കുക.

അതേസമയം, കഴിഞ്ഞ മഹാനവമിക്കാലത്ത് സര്‍ക്കാര്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടവിച്ചിരുന്നു. എന്നാല്‍ ഇ്തവണ കൊവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല.

കിടിലൻ ലുക്കിൽ നമ്മടെ 'ക്ടാവ്'; ഗായത്രി സുരേഷിന്റെ ഇൻസ്റ്റാഗ്രാം ചിത്രങ്ങൾ വൈറൽ

തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കൈകളില്‍; ഏറ്റെടുക്കല്‍ കോടതി വിധി വരുന്നതിന് മുമ്പ്തിരുവനന്തപുരം വിമാനത്താവളം ഇനി അദാനിയുടെ കൈകളില്‍; ഏറ്റെടുക്കല്‍ കോടതി വിധി വരുന്നതിന് മുമ്പ്

Recommended Video

cmsvideo
Covaxin gets approval for children from 2 to 18

English summary
Happy Navaratri Maha Navami 2021: Wishes, Quotes, Images, History And WhatsApp Status In Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X