പുത്തന്‍ പ്രതീക്ഷകളുമായി ഒരു പുതുവത്സരം കൂടി; പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ അറിയിച്ച് ആഘോഷിക്കാം
ഒടുവില്‍ 2021 നമ്മളെ വിട്ടുപിരിയുകാണ്. പുത്തന്‍ പ്രതീക്ഷകളുമായി 2022 നമ്മുടെ വാതില്‍പ്പടിയില്‍ എത്തി നില്‍ക്കുകയാണ്. ഒരു പുതിയ വര്‍ഷത്തിന്റെ ആരംഭം പഴയ കാര്യങ്ങളും പഴയ ആശങ്കകളും ഉപേക്ഷിച്ച് ജീവിതത്തിന്റെ പുതിയ അധ്യായം മാറ്റാനുള്ള സമയമാണ്. 2021 അവസാനിക്കാനിരിക്കെ, പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിടുക്കത്തിലാണ് ഓരോരുത്തരും. എന്നാല്‍ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം നമ്മുടെ എല്ലാ ആഘോഷങ്ങള്‍ക്കും കടിഞ്ഞാണ്‍ ഇടുകയാണ്.
രാജ്യത്തുടനീളം, കോവിഡ് -19 ന്റെ ഉയര്‍ന്ന പകര്‍ച്ചവ്യാധിയായ ഒമിക്റോണിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, പുറത്തുപോകുന്നതും പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതും അഭികാമ്യമായിരിക്കില്ല, എന്നാല്‍ 2022-ന്റെ വരവ് ആഘോഷിക്കാതിരിക്കാന്‍ നമുക്ക് എങ്ങനെ കഴിയും.

പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ആര്‍ക്കെങ്കിലും ആശംസകള്‍ നേരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, 2022-ലെ പുതുവത്സരാശംസകള്‍, സന്ദേശങ്ങള്‍, ആശംസകള്‍, ചിത്രങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം...
1, 2022 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും. നിങ്ങള്‍ക്ക് വിജയം, സന്തോഷം, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്ന എല്ലാം കണ്ടെത്താനാവും. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
2, പുതുവത്സരാശംസകള്‍! ഈ വര്‍ഷം നിങ്ങളുടെ സ്വന്തം കഥ എഴുതുന്ന ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകട്ടെ!
3, ഭാഗ്യം, നല്ല ഭക്ഷണം വിജയവും നല്ല ഉറക്കവും യാത്രയും യഥാര്‍ത്ഥ സുഹൃത്തുക്കളും സമാധാനം എല്ലാം ലഭിക്കുന്ന ഒരു പുതുവത്സരം ആശംസിക്കുന്നു.
4, ഈ പ്രയാസകരമായ സമയങ്ങളിലും നാം ധൈര്യം സംഭരിക്കുകയും നല്ല നാളെകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം. 2021നോട് നമ്മള്‍ വിടപറയുമ്പോള്‍, പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും സമാധാനവും സന്തോഷവും നല്‍കുമെന്ന് പ്രതീക്ഷിക്കാം.
5, ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കൂ, അവ യാഥാര്‍ത്ഥ്യമാകുന്നത് നമുക്ക് കാണാം..
6, 2022 പഴയ സുഹൃത്തുക്കളുമൊത്തുള്ള പുതിയ സാഹസികതകളാല്‍ നിറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ഒരുപാട് സ്‌നേഹവും ആശംസകളും നേരുന്നു.
7, നല്ല വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു അത്ഭുതകരമായ പുതുവര്‍ഷം ആശംസിക്കുന്നു.












Click it and Unblock the Notifications