Get Updates
Get notified of breaking news, exclusive insights, and must-see stories!

Happy new year 2023: പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവത്സരം, ആവേശത്തോടെ വരവേറ്റ് ലോകം

പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവർഷത്തെ ആവേശപൂർവ്വം വരവേറ്റ് ലോകം. പലയിടത്തും നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഗാന-നൃത്തങ്ങളോടേയും ആരവങ്ങളോടേയും വെടിക്കെട്ടുക്കളോടെയുമായി ജനം പുതുവർഷപ്പുലരി ആനന്ദലഹരിയിലാഴ്ത്തി. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള ആഘോഷ പരിപാടി നടന്നു. കോവളത്തും വിദേശികളും സ്വദേശികളും ആഘോഷത്തില്‍ പങ്കുചേർന്നപ്പോള്‍ കൊച്ചിയില്‍ വൈകീട്ട് 5 മണി മുതല്‍ തന്നെ മറൈന്‍ ഡ്രൈവിലേക്ക് ജനം ഒഴുകിയെത്തി. അതേസമയം പൊലീസ് അനുമതി നല്‍കാത്തതിനാല്‍ കോഴിക്കോട് ഇത്തവണയും പൊതു ആഘോഷ പരിപാടികളുണ്ടായില്ല.

പസിഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ് ആദ്യം 2023 പിറന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നരയോടെയായിരുന്നു കിരിബാത്തി ദ്വീപിലെ പുതുവത്സരപ്പിറവി. നാലരയോടെയാണ് ന്യൂസിലൻഡിലെ ഓക്‌ലൻഡ് 2023 -നെ വരവേൽക്കുന്നത്. അതേസമയം, പുതുവത്സരപ്പിറവി ആശംസകള്‍ നേർന്ന് നിരവധി പ്രമുഖർ രംഗത്തെത്തി.

പിണറായി വിജയന്‍ - മുഖ്യമന്ത്രി

ലോകം പുതിയ വർഷത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ വേളയിൽ പങ്കുവെയ്ക്കാം. ഐക്യവും സമാധാനവും നിലനിൽക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതൽ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയർത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്നതിനായുള്ള ആഘോഷങ്ങൾക്കിടയിലും രോഗപ്പകർച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലർത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. ഏവർക്കും പുതുവത്സരാശംസകൾ.

NEW

വിഡി സതീശന്‍ - പ്രതിപക്ഷ നേതാവ്

2022 നോട് വിട പറയുകയാണ്. ഒരു വർഷത്തോട് വിട പറയുമ്പോൾ പോയ കാലത്തെ എല്ലാം വിസ്മരിക്കാതെ അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകാനാകണം. ആ അനുഭവ പാഠങ്ങളുടെ കരുത്തുമായി വേണം പുതുവർഷത്തെ വരവേൽക്കേണ്ടത്. എല്ലാവർക്കും ഊഷ്മളമായ പുതുവത്സരാശംസകൾ നേരുന്നു.

വി അബ്ദുറഹ്മാന്‍ - കായിക വകുപ്പ് മന്ത്രി

തിരിച്ചടികളിൽ നിന്ന്‌ മോചിതമായി നാട്‌ പ്രതീക്ഷയുടെ പുതിയ തീരങ്ങൾ തേടുന്ന അവസരത്തിലാണ്‌ ഇത്തവണ പുതുവർഷം കടന്നുവരുന്നത്‌. സാധാരണ ജീവിതവും ആഘോഷങ്ങളും വീണ്ടെടുക്കുന്ന അവസരമാണ്‌. ക്രിസ്‌മസും ഓണവും പെരുന്നാളും നല്ല നിലയിൽ ആഘോഷിക്കാൻ സാധിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയതോടെ നമ്മുടെ കുട്ടികളും ആവേശത്തിലാണ്‌. ഈ സന്തോഷങ്ങൾ നിലനിർത്തി മുന്നോട്ടു പോകണം. ഇതിനിടയിൽ കൊവിഡ്‌ വീണ്ടും ഭീതി ഉയർത്തുന്നുണ്ട്‌. രോഗബാധ തടയാൻ എല്ലാവരും മുൻകരുതൽ കൈക്കൊള്ളണം.

സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവർഷത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഈ വേളയിൽ പങ്കുവെയ്ക്കാം. നാടിന്റെ പുരോഗതിക്കായി എല്ലാ ഭിന്നതകളും മാറ്റിവെച്ച്‌ ഒന്നിച്ചുനിൽക്കേണ്ട നാളുകളാണ്‌ വരുന്നത്‌. അതുകൊണ്ട്‌ തന്നെ ഈ പുതുവർഷം ഏറെ പ്രത്യേകതയുള്ളതാണ്‌. നന്മക്കെതിരായ മുഴുവൻ ശക്തികളെയും ഭേദിച്ച്‌ ഐക്യത്തോടെ മുന്നോട്ടു പോകാം. പുതുവർഷം ലോകത്തിനാകെ നന്മ നിറഞ്ഞതാകട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ.

വി മുരളീധരന്‍ - കേന്ദ്ര സഹമന്ത്രി

പുതുവര്‍ഷം ഏവർക്കും സന്തോഷവും സമാധാനവും നല്‍കട്ടെ. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

ഷാഫി പറമ്പില്‍ - യൂത്ത് കോണ്‍ഗ്രസ് നേതാവ്

ഇച്ചിരി സന്തോഷവും സമാധാനവുമൊക്കെ എല്ലാവർക്കും 2023 നൽകട്ടെ.. പുതുവത്സരത്തിന്റെ സ്നേഹാശംസകൾ.

ആർ ബിന്ദു - ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി
പുത്തൻ പ്രതീക്ഷകളുടെ പൂക്കൂടയുമായി നവവർഷം പടിവാതിലിൽ എത്തിനിൽക്കുകയാണ്. എല്ലാവരുടെയും ജീവിതത്തിൽ സ്നേഹനിർഭരമായ നിമിഷങ്ങൾ കടന്നു വരട്ടെ. നമുക്കും കുടുംബത്തിനും പൊതുസമൂഹത്തിനും വേണ്ടി നാനാമുഖമായ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്ന സന്ദർഭങ്ങളിലൊക്കെയും ശാന്തിയുടെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും അതിധന്യ നിമിഷങ്ങൾ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

ഏവർക്കും വണ്‍ഇന്ത്യ മലയാളത്തിന്റേയും പുതുവത്സരാശംസകള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+