2023ല്‍ നല്ലൊരു നാളെക്കായി കാത്തിരിക്കാം; പ്രിയപ്പെട്ടവർക്ക് ആശംസകള്‍ അറിയിച്ച് ആഘോഷം പൊടിപൊടിക്കാം
2022 അവസാനിക്കുകയാണ്. പുതിയ ഒരു വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ലോകം. പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് സന്തോഷത്തിന്റെ നാളുകളാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. കഴിഞ്ഞ കുറച്ച് വര്‍ഷത്തെ പുതുവത്സരാഘോഷം എല്ലാം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ഒത്തുകൂടാന്‍ ഒരുങ്ങുകയാണ് എല്ലാവരും.
എന്നാല്‍ ആഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഹരി പാര്‍ട്ടികള്‍ അടക്കം തടയാന്‍ പൊലീസിന്റെസും എക്‌സൈസിന്റെയും കണ്ണും കാതും സജ്ജമാണ്. കൂടാതെ ക്രിസ്തുമസ് ആശംസകളുമായി ഗവര്‍ണര്‍ അടക്കമുള്ളവരും രംഗത്തെത്തി.

ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ നവവത്സരാശംസകള്‍ നേര്‍ന്നു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവര്‍ത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവര്‍ക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സാധിക്കുന്ന വര്‍ഷമാവട്ടെ 2023 എന്ന് ഞാന്‍ ആശംസിക്കുന്നു''- ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
2022 അവസാനിക്കാനിരിക്കെ, പുതിയ അധ്യായത്തിന്റെ തുടക്കം ആഘോഷിക്കാനുള്ള തിടുക്കത്തിലാണ് ഓരോരുത്തരും. നമ്മുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആശംസകള്‍ അറിയിക്കുന്നത് പതിവാണ്. പണ്ടൊക്കെ ഗ്രീറ്റിംഗസ് കാര്‍ഡുകളിലാണെങ്കില്‍, ഇന്ന് സോഷ്യല്‍ മീഡിയയുടെ വരവോടെ എല്ലാവരും വാട്‌സാപ്പിലും ഫേസ്ബുക്കിലുമൊക്കെയാണ് ക്രിസ്തുമസ് സന്ദേശങ്ങളും ആശംസകളും കൈമാറുന്നത്. ഈ വര്‍ഷം അവസാനിക്കുന്ന വേളയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുന്ന ക്രിസ്തുമസ് ആശംസകള്‍ ഏതൊക്കെയാണെന്ന് നോക്കാം.
2023 നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വര്‍ഷമായിരിക്കും. നിങ്ങള്‍ക്ക് വിജയം, സന്തോഷം, നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്ന എല്ലാം കണ്ടെത്താനാവും. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പുതുവത്സരാശംസകള്‍! ഈ വര്‍ഷം നിങ്ങളുടെ സ്വന്തം കഥ എഴുതുന്ന ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകട്ടെ!
ഭാഗ്യം, നല്ല ഭക്ഷണം വിജയവും നല്ല ഉറക്കവും യാത്രയും യഥാര്‍ത്ഥ സുഹൃത്തുക്കളും സമാധാനം എല്ലാം ലഭിക്കുന്ന ഒരു പുതുവത്സരം ആശംസിക്കുന്നു.
ഈ പ്രയാസകരമായ സമയങ്ങളിലും നാം ധൈര്യം സംഭരിക്കുകയും നല്ല നാളെകള്‍ക്കായി പ്രാര്‍ത്ഥിക്കുകയും വേണം. 2022നോട് നമ്മള്‍ വിടപറയുമ്പോള്‍, പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും സമാധാനവും സന്തോഷവും നല്‍കുമെന്ന് പ്രതീക്ഷിക്കാം.
ഈ പുതുവര്‍ഷത്തില്‍ നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കൂ, അവ യാഥാര്‍ത്ഥ്യമാകുന്നത് നമുക്ക് കാണാം..
2023പഴയ സുഹൃത്തുക്കളുമൊത്തുള്ള പുതിയ സാഹസികതകളാല്‍ നിറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ഒരുപാട് സ്നേഹവും ആശംസകളും നേരുന്നു.
നല്ല വാര്‍ത്തകള്‍ മാത്രം നല്‍കുന്ന ഒരു അത്ഭുതകരമായ പുതുവര്‍ഷം ആശംസിക്കുന്നു.












Click it and Unblock the Notifications