കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മദ്യപാനികള്‍ക്ക് കോളടിച്ചു'; 17 പുതുപുത്തന്‍ ബ്രാന്‍ഡുകള്‍ എത്തുന്നു, പ്രീമിയം മുതല്‍ വില കുറഞ്ഞതും

വില കൂടിയ മദ്യം മാത്രമല്ല, വില കുറഞ്ഞ മദ്യവും പുതിയ ബ്രാന്‍ഡുകളുടെ പട്ടികയിലുണ്ട്. വരുമാന ഉയര്‍ച്ച ലക്ഷ്യമിട്ടാണ് ബെവ്‌കോയുടെ പുതിയ നീക്കം

Google Oneindia Malayalam News
liquor

തിരുവനന്തപുരം: മദ്യം ആരോഗ്യത്തിന് ഹാനീകരമാണെന്ന് നമ്മള്‍ നാഴികയ്ക്ക് നാല്‍പ്പത് വട്ടം പറയുമെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന സ്രോതസുകളില്‍ ഒന്നാണ് മദ്യം. മദ്യത്തില്‍ നിന്നും ലഭിക്കുന്ന വരുമാനമാണ് കേരളത്തിലെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഘടകം. അതുകൊണ്ട് തന്നെ മദ്യവുമായി ബന്ധപ്പെട്ട നയങ്ങള്‍ സര്‍ക്കാര്‍ കൃത്യതയോടെയാണ് നടപ്പാക്കുന്നത്. ഇപ്പോഴിതാ മദ്യപാനികള്‍ക്ക് ഏറ്റവും കൂടുതല്‍ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്.

പുതിയ മദ്യ ബ്രാന്‍ഡുകള്‍

പുതിയ മദ്യ ബ്രാന്‍ഡുകള്‍

ഇത്തവണ കേരളത്തിലെ ബീവറേജ് കോര്‍പ്പറേഷനിലേക്ക് പുതിയ മദ്യ ബ്രാന്‍ഡുകള്‍ എത്തുകയാണ്. 17 പുതിയ മദ്യ ബ്രാന്‍ഡുകളാണ് ഇപ്പോള്‍ പുതിയതായി എത്തുന്നത്. വില കുറഞ്ഞ മദ്യം മുതല്‍ പ്രീമിയം ബ്രാന്‍ഡുകള്‍ വരെ ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നാ് വിവരം. 103 കമ്പനികളാണ് ഇത്തവണ ബെവ്‌കോ നിയമാവലികള്‍ എല്ലാം പാലിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

പുതിയ കമ്പനികളും മദ്യ ബ്രാന്‍ഡുകളും എത്തുന്നതോടെ 18477 കോടി രൂപയുടെ വില്‍പ്പനയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ബെവ്‌കോ പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ പൊതുവെ ആഘോഷ ദിവസങ്ങളില്‍ എല്ലാം തന്നെ റെക്കോര്‍ഡ് വില്‍പ്പനയാണ് നടത്തുന്നത്. അതുകൊണ്ട് തന്നെ പുതിയ റെക്കോര്‍ഡിടാന്‍ പുതിയ ബ്രാന്‍ഡും കൂടെ മലയാളികളിലേക്ക് എത്തിയിരിക്കുകയാണ്.

17 കമ്പനികള്‍

17 കമ്പനികള്‍

ലാഭം ചില്ലറയല്ല, കര്‍ണാടക ഡീസലടിച്ചാല്‍ പ്രതിദിന ലാഭം അര ലക്ഷം; വമ്പന്‍ പരസ്യവുമായി പമ്പുടമകള്‍ലാഭം ചില്ലറയല്ല, കര്‍ണാടക ഡീസലടിച്ചാല്‍ പ്രതിദിന ലാഭം അര ലക്ഷം; വമ്പന്‍ പരസ്യവുമായി പമ്പുടമകള്‍

ഇത്തവണ 17 കമ്പനികളാണ് പുതിയതായി റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കമ്പനികളും ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡാണ്. വില കുറഞ്ഞ മദ്യം മുതല്‍ മുന്തിയ ഇനം മദ്യം വരെ ഇക്കൂട്ടത്തിസുണ്ട്. 122 കമ്പനികളാണ് ആകെ ക്വാട്ട് ചെയ്തത്.

പുറത്തായ കമ്പനികള്‍

പുറത്തായ കമ്പനികള്‍

സ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസംസ്വര്‍ണം വാങ്ങാന്‍ പോകുന്നോ... വെയ്റ്റ് ചെയ്യൂ; ഫെബ്രുവരി ഒന്നിന് വില കുത്തനെ ഇടിയുമോ? 2 കാര്യം തടസം

എന്നാല്‍ ഇവരില്‍ 19 കമ്പനികള്‍ ബെവ്‌കോയുടെ നിയമാവലി പാലിക്കാത്തതിനെ തുടര്‍ന്ന് പുറത്തായി. രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ 85 എണ്ണവും കേരളത്തിന് പുറത്തുള്ളവയാണ്. ഇവ കേരളത്തിലെ ഡിസ്റ്റിലറികളുമായി ചേര്‍ന്നാണ് മദ്യം വിതരണം ചെയ്യുന്നത്.

റെക്കോര്‍ഡ് വില്‍പ്പന

റെക്കോര്‍ഡ് വില്‍പ്പന

'കുറിച്ച് വെച്ചോ, പികെ ഫിറോസ് 10 വർഷത്തിനുള്ളിൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാണ്'; ഹരീഷ് പേരടി'കുറിച്ച് വെച്ചോ, പികെ ഫിറോസ് 10 വർഷത്തിനുള്ളിൽ കേരളത്തിന്റെ ആഭ്യന്തര മന്ത്രിയാണ്'; ഹരീഷ് പേരടി

ഈ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. 18000 കോടിയാണ് അടുത്ത വരുമാന പ്രതീക്ഷ. 2021-22 ല്‍ ഇത് 14576 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം 13,908 കോടി രൂപയാണ്. മദ്യം വര്‍ജനമാണെന്ന് പറയുമ്പോഴും മദ്യത്തിന്റെ വില്‍പന ഉയര്‍ത്താനുള്ള തീരുമാനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാര്‍ ഖജനാവിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് മദ്യം.

English summary
Happy News For Alcoholics: This time 17 new liquor brands are coming to Kerala Beverages Corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X