Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...

തിരുവനന്തപുരം: കേരളത്തിലും തമിഴ്‌നാട്ടിലും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണം കുറയുന്നു. രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍ ഏറെ ആശ്വാസം നല്‍കുന്നതാണ്. കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ ഇപ്പോള്‍ പത്തില്‍ താഴെയാണ്. വെള്ളിയാഴ്ച ഒരാള്‍ക്ക് മാത്രമേ രോഗം കണ്ടുള്ളൂ.

രോഗം ഭേദമായ ശേഷം ആശുപത്രി വിടുന്നവരുടെ എണ്ണം കേരളത്തിലും തമിഴ്‌നാട്ടിലും വര്‍ധിക്കുകയും ചെയ്തു. ലോക്ക് ഡൗണ്‍ കാലാവധിയായ മെയ് മൂന്ന് ആകുമ്പോഴേക്കും ഇരുസംസ്ഥാനങ്ങളും കൊറോണയെ പിടിച്ചുകെട്ടുമെന്നാണ് വിലയിരുത്തല്‍. ആശ്വാസകരമായ വിവരങ്ങള്‍ ഇങ്ങനെ....

കേരളത്തില്‍ വെറും 32

കേരളത്തില്‍ വെറും 32

ഏപ്രില്‍ 11 മുതല്‍ 17 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് വെറും 32 കേസുകള്‍ മാത്രമാണ്. അതേസമയം 129 പേര്‍ക്ക് രോഗം ഭേദമായി. കേരളത്തില്‍ മൊത്തം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 395 ആണ്. നേരത്തെ ഭയപ്പെട്ടിരുന്നത്, ഏപ്രില്‍ പകുതിയാകുമ്പോഴേക്കും രോഗികള്‍ 500 ആകുമെന്നായിരുന്നു.

പുറത്തുനിന്നുള്ളവര്‍ക്ക് രോഗമില്ല

പുറത്തുനിന്നുള്ളവര്‍ക്ക് രോഗമില്ല

ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചവര്‍ക്ക് മാത്രമാണ് കേരളത്തില്‍ രോഗം സ്ഥിരീകരിക്കുന്നത്. പുറത്തുള്ളവര്‍ക്ക് രോഗം കാണുന്നില്ല. ഇതുവരെ രോഗം സ്ഥിരീകരിച്ച 395 പേരില്‍ 277 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി കൃത്യമായി ക്വാറന്റൈന്‍ ചെയ്യാന്‍ സാധിച്ചതാണ് കേരളത്തില്‍ കൊറോണ രോഗം വ്യാപിക്കാതിരിക്കാനും രോഗികളുടെ എണ്ണം കുറയാനും കാരണമെന്ന് കൊറോണ രോഗങ്ങള്‍ക്കുള്ള നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ പറയുന്നു.

28 ദിവസം നിരീക്ഷണം

28 ദിവസം നിരീക്ഷണം

ലോകാരോഗ്യ സംഘടന പറയുന്നത് 14 ദിവസത്തെ ക്വാറന്റൈനാണ്. എന്നാല്‍ കേരളത്തില്‍ 28 ദിവസം ക്വാറന്റൈനാണ് നിര്‍ദേശിക്കുന്നത്. കൂടാതെ രോഗികള്‍ക്ക് സാമ്പത്തിക സഹായവും പരിഗണനയിലുണ്ട്. പ്രൈമറി കോണ്ടാക്ട് പോലും നിയന്ത്രിക്കാന്‍ സാധിച്ചതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന് കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ, ജിഎസ് വിജയകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. മെയ് മൂന്നിന് സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ തുറക്കുന്ന വേളയിലും ജാഗ്രത തുടരണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം.

കൂടുതല്‍ പേര്‍ക്ക് രോഗമുക്തി

കൂടുതല്‍ പേര്‍ക്ക് രോഗമുക്തി

തമിഴ്‌നാട്ടിലെ കണക്കുകള്‍ പരിശോധിച്ചാലും ആശാവഹമാണ് കാര്യങ്ങള്‍. രോഗം ബാധിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ രോഗ മുക്തി നേടുന്നുണ്ട്. വെള്ളിയാഴ്ച 56 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 103 രോഗികള്‍ ആശുപത്രി വിട്ടു. രോഗികളുടെ സമ്പര്‍ക്ക പട്ടിക കൃത്യമായി തയ്യാറാക്കാന്‍ സാധിച്ചതാണ് വിജയകരമായതെന്ന് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സിലെ സീതാഭ്ര സിന്‍ഹ പറയുന്നു.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
    ലക്ഷ്യം നേടും

    ലക്ഷ്യം നേടും

    നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കാലാവധി പൂര്‍ത്തിയാകുമ്പോഴേക്കും തമിഴ്‌നാട് ലക്ഷ്യം നേടുമെന്നും സിന്‍ഹ അഭിപ്രായപ്പെട്ടു. വെള്ളിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ 1323 പേര്‍ക്കാണ് രോഗമുള്ളത്. 283 പേര്‍ക്ക് രോഗം ഭേദമായി. 15 മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 3202 പേര്‍ക്കാണ് രോഗം ബാധിച്ചത്. 164 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 194 പേര്‍ മരിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+