Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎഫ് പണം നേരിട്ട് യുപിഐ വഴി പിൻവലിക്കാം; വലിയ ആശ്വാസം..പുതിയ മാറ്റം ഇങ്ങനെ

ജീവനക്കാർക്ക് പിഎഫ് പണം നേരിട്ട് യുപിഐ പേയ്‌മെന്റ് ഗേറ്റ്‌വേ വഴി പിൻവലിക്കാൻ അവസരമൊരുങ്ങുന്നു. ഏപ്രിൽ മുതൽ ഇത്തരത്തിൽ പണം പിൻവലിക്കാൻ സാധിക്കുമെന്ന് ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എകണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്തു.നാഷണല്‍ പേമെന്‌റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഇപിഎഫ്ഒ ഈ യുപിഐ സൌകര്യം നടപ്പാക്കുക.

തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ചുള്ള രു പദ്ധതിക്ക് രൂപം നൽകി വരികയാണ്. പദ്ധതി നടപ്പാകുന്നതോടെ ഇപിഎഫ് തുകയുടെ നിശ്ചിത ഭാഗം യുപിഐ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾ വഴി പിൻവലിക്കാൻ സാധിക്കും. ബാങ്കിങ് സേവനങ്ങൾക്ക് സമാനമായ രീതിയിലുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. പണം ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കഴിഞ്ഞാൽ ഇലക്ട്രോണിക് പേയ്‌മെന്റുകൾ നടത്താനോ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകൾ വഴി പിൻവലിക്കാനോ അംഗങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടാകും.

salary1-17686

ഏകദേശം എട്ട് കോടിയോളം വരുന്ന അംഗങ്ങൾക്ക് ഈ പുതിയ സംവിധാനം ഏറെ ഗുണകരമാകും. ഈ പദ്ധതി സുഗമമായി നടപ്പാക്കുന്നതിനായി ഇപിഎഫ്ഒ സോഫ്റ്റ്‌വെയർ സംബന്ധമായ തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്ന് ഉന്നത വൃത്തങ്ങൾ സൂചിപ്പിച്ചു.

നിലവിൽ ഇപിഎഫ് പണം പിൻവലിക്കൽ ഓണ്‍ലൈൻ വഴി അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. പുതിയ സംവിധാനം ഈ അവസ്ഥ ഇല്ലാതാക്കാൻ സഹായിക്കും.കാരണം അപേക്ഷ സമർപ്പിച്ച് മൂന്ന് ദിവസത്തിനുള്ളിൽ യാതൊരു മാനുവൽ ഇടപെടലുമില്ലാതെ ഇപിഎഫ് ക്ലെയിമുകൾ ഇലക്ട്രോണിക് ആയി തീർപ്പാക്കും.

ഈ ഓട്ടോ-സെറ്റിൽമെന്റ് പരിധി നിലവിലുള്ള 1 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. അസുഖങ്ങൾ, വിദ്യാഭ്യാസം, വിവാഹം, ഭവന നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇപിഎഫ് അംഗങ്ങൾക്ക് മൂന്ന് ദിവസത്തിനുള്ളിൽ പണം എളുപ്പത്തിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.

ഇപിഎഫ്ഒയ്ക്ക് ബാങ്കിംഗ് ലൈസൻസുകൾ ഇല്ലാത്തതുകൊണ്ട് അംഗങ്ങളെ അവരുടെ ഇപിഎഫ് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് പണം പിൻവലിക്കാൻ അനുവദിക്കാൻ കഴിയില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി.

2025 ഒക്ടോബറിൽ, ഇപിഎഫ്ഒയുടെ ഉന്നത നയരൂപീകരണ സമിതിയായ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് (സിബിടി), ഭാഗിക ഇപിഎഫ് പിൻവലിക്കൽ വ്യവസ്ഥകൾ ലളിതമാക്കാനും ഉദാരമാക്കാനും അംഗീകാരം നൽകിയിരുന്നു. ഈ തീരുമാനങ്ങളടങ്ങിയ മീറ്റിംഗ് മിനിറ്റ്സുകൾ കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യ അംഗീകരിച്ചതിനാൽ ഈ വ്യവസ്ഥകൾ ഉടൻ വിജ്ഞാപനം ചെയ്യും.

ഇനി മുതൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം ഉൾപ്പെടെ പ്രൊവിഡന്റ് ഫണ്ടിലുള്ള അർഹമായ ബാലൻസിന്റെ 100 ശതമാനം വരെ അംഗങ്ങൾക്ക് പിൻവലിക്കാൻ സാധിക്കും. അക്കൗണ്ടിലെ സംഭാവനകളുടെ 25 ശതമാനം എപ്പോഴും നിലനിർത്തേണ്ട ഏറ്റവും കുറഞ്ഞ ബാലൻസായി നീക്കിവെക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+