Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടുമൊരു അധ്യാപക ദിനം; പ്രിയപ്പെട്ട അധ്യാപകരെ ഓർക്കാം, ആശംസകൾ ഇതാ

നാളെയാണ് അധ്യാപക ദിനം. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും അധ്യാപകനുമായ സർവ്വേപ്പള്ളി രാധാകൃഷ്ണന്‍റെ ജന്മദിനമാണ് അധ്യാപക ദിനമായി ആഘോഷിക്കുന്നത്. തങ്ങളുടെ ജീവിതത്തിൽ വിളക്കും വഴികാട്ടിയുമായ അധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ വിവിധ പരിപാടികൾ ഈ ദിനത്തിൽ നടത്താറുണ്ട്. ഇന്നത്തെ ദിനത്തിൽ അറിവും മൂല്യങ്ങളും പകർന്ന് തന്ന് നിങ്ങളെ നിങ്ങളാക്കിയ അധ്യാപകരെ സ്നേഹത്തോടെ ആശംസിക്കാം. അതിനൊപ്പം അധ്യാപക ദിനത്തിന്റെ പ്രധാന്യത്തെ കുറിച്ച് വിശദമായി അറിയാം

ചരിത്രം

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും (1962-1967) ആദ്യത്തെ ഉപരാഷ്ട്രപതിയും (1952-1962) ആയിരുന്ന ഡോ. സർവ്വേപ്പള്ളി രാധാകൃഷ്ണൻ 1888 സെപ്റ്റംബർ 5-നാണ് ജനിച്ചത്. തത്ത്വചിന്തകൻ, പണ്ഡിതൻ, രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലകളിൽ അദ്ദേഹം പ്രശസ്തനായിരുന്നു. കൊൽക്കത്ത സർവ്വകലാശാലയിലും ഓക്സ്ഫോർഡ് സർവ്വകലാശാലയിലും ഫിലോസഫി പ്രൊഫസറായി പ്രവർത്തിച്ച അദ്ദേഹം ഇന്ത്യൻ തത്ത്വചിന്തയിലും താരതമ്യ മതപഠനങ്ങളിലും ആഗോള ശ്രദ്ധ നേടി.

happyteacgersday

"ദി ഫിലോസഫി ഓഫ് രവീന്ദ്രനാഥ ടാഗോർ" ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. അദ്ധ്യാപകൻ എന്ന നിലയിൽ വലിയ സ്വാധീനം ചെലുത്തിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

അദ്ദേഹം രാഷ്ട്രപതിയായതിന് ശേഷം, ചില വിദ്യാർത്ഥികളും സുഹൃത്തുക്കളും അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആഘോഷിക്കാൻ ആഗ്രഹിച്ചു. എന്നാൽ, രാധാകൃഷ്ണൻ നിർദ്ദേശിച്ചത് ആ ദിവസം രാജ്യത്തെ മുഴുവൻ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി അദ്ധ്യാപക ദിനമായി ആചരിക്കണം എന്നായിരുന്നു.

സമൂഹത്തെ രൂപപ്പെടുത്തുന്നതിലും ഭാവി തലമുറകളെ നയിക്കുന്നതിലും അദ്ധ്യാപകരുടെ നിർണായകമായ പങ്ക് അംഗീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ നിർദ്ദേശം. അന്നുമുതൽ, സെപ്റ്റംബർ 5 ഇന്ത്യയിൽ അദ്ധ്യാപക ദിനമായി ആഘോഷിച്ചുവരുന്നു.

എസ് രാധാകൃഷ്ണന്റെ ഉദ്ധരണികൾ

'അറിവ് നമുക്ക് ശക്തി നൽകുന്നു, സ്നേഹം പൂർണ്ണത നൽകുന്നു'

'എല്ലാം അറിയാം എന്ന് നാം ചിന്തിക്കുമ്പോൾ പഠനം നിലയ്ക്കുന്നു'

'പുസ്തകങ്ങളാണ് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ'

'നമ്മളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരാണ് യഥാർത്ഥ അദ്ധ്യാപകർ'

'മതം എന്നത് കേവല വിശ്വാസമല്ല, മറിച്ച് പെരുമാറ്റമാണ്'

ആശംസകൾ അറിയിക്കാം

'അറിവും സ്നേഹവും നൽകി ജീവിതം രൂപപ്പെടുത്തിയ ഗുരുക്കന്മാർക്ക് അധ്യാപക ദിനാശംസകൾ'

'ഓരോ വിജയഗാഥയ്ക്കു പിന്നിലും ഒരു അധ്യാപകന്റെ അർപ്പണബോധമുണ്ട്. എല്ലാവർക്കും അധ്യാപക ദിനാശംസകൾ!'

'അധ്യാപകർ വെറും പാഠങ്ങൾ പഠിപ്പിക്കുക മാത്രമല്ല, അവർ ജീവിതത്തിൽ വെളിച്ചം നിറയ്ക്കുന്നു. നാം നമ്മളിൽ വിശ്വസിക്കാത്തപ്പോഴും നമ്മിൽ വിശ്വാസമർപ്പിച്ച അധ്യാപകർക്ക് വലിയ നന്ദി. ശോഭനമായ ഭാവിയുടെ യഥാർത്ഥ ശില്പികളാണ് അധ്യാപകർ'

'നിങ്ങളുടെ പാഠങ്ങൾ എന്റെ ഹൃദയത്തിൽ എന്നെന്നും നിലനിൽക്കും. അധ്യാപക ദിനാശംസകൾ!'

'എല്ലാ നായകന്മാരും മേലങ്കി ധരിക്കുന്നവരല്ല; ചിലർ ചോക്കും പേനയും വഹിക്കുന്നു. സ്നേഹത്തോടെ അറിവിന്റെ വിത്തുകൾ വിതയ്ക്കുന്നവർക്ക് അധ്യാപക ദിനാശംസകൾ'

'അറിവിന്റെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ സന്തോഷവും ആനന്ദവുമുള്ള ഒരു ജീവിതം സാധ്യമാകൂ

'ഒരു രാജ്യത്തിൻ്റെ മികച്ച ചിന്തകരും ബുദ്ധിജീവികളും അധ്യാപകരായിരിക്കണം. കാരണം, അവരാണ് അടുത്ത തലമുറയെ വാർത്തെടുക്കുന്നത്'

'പുസ്തകവായന വ്യക്തികളിൽ സ്വതന്ത്രമായ ചിന്തകൾ വളർത്താനും ആത്മപരിശോധന നടത്താനും സഹായിക്കുന്നു. ഇത് ആന്തരികമായ സന്തോഷം നൽകുന്ന ഒരനുഭവമാണ്'

ആശംസകൾ അറിയിക്കാം

'അധ്യാപക ദിനാശംസകൾ! ഞങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന ചാലകശക്തി അങ്ങായിരുന്നു'

'പഠിക്കാൻ പ്രേരിപ്പിക്കുകയും അറിയാനുള്ള ജിജ്ഞാസയുടെ തീപ്പൊരി ആളിക്കത്തിക്കുകയും ചെയ്ത പ്രിയ അധ്യാപകന് ആശംസകൾ'

'എല്ലാ ദിവസവും മികച്ചത് നൽകാൻ പ്രേരിപ്പിക്കുന്ന വഴികാട്ടിക്ക് സന്തോഷകരമായ അധ്യാപക ദിനം ആശംസിക്കുന്നു'

'നിങ്ങളുടെ നിരന്തരമായ പിന്തുണയാണ് മുന്നോട്ട് പോകാനുള്ള ശക്തി നൽകുന്നത്'

'അധ്യാപക ദിനാശംസകൾ! ഓരോ ദിവസം കഴിയുന്തോറും കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ നിങ്ങൾ ഞങ്ങളെ പ്രചോദിപ്പിക്കുന്നു'

'നിങ്ങളുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും ഞങ്ങൾ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു'

'അധ്യാപക ദിനാശംസകൾ! ക്ലാസ് മുറിയുടെ നാല് ചുവരുകൾക്കപ്പുറം നിങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചതിന്'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+