Happy Onam Wishes In Malayalam | ഓണം ആശംസകൾ 2023: ഈ പൊന്നോണത്തിന് പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
നാടെങ്ങും ഓണ ലഹരിയിലാണ്, നാളെയാണ് തിരുവോണം, ഇന്ന് എല്ലാവരും ഉത്രാടപ്പാച്ചിലിലാണ്. ഒരു ഭാഗത്ത് ഓണാഘോഷം പൊടിപൊടിച്ച് നടക്കുന്നുമുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ആഘോഷമാണ് ഓണം.
എല്ലാവർക്കും ഒത്തുകൂടാനുള്ള ദിവസം, ലോകത്തിന്റെ നാനാ ഭാഗത്തുള്ള മലായാളികളെല്ലാം ഓണം ആഘോഷിക്കാൻ തയ്യാറാിക്കഴിഞ്ഞു. പൂക്കളവും ഓണസദ്യയുമൊക്കെ ഒരുക്കി തിരുവോണനാളിൽ മാവേലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി.

ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകർഷണം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും ഓണത്തെ കാത്തിരിക്കുന്നത്. എന്നും ഐശ്വര്യവും സമൃദ്ധി സമാധാനവും ഉണ്ടാവണേ എന്ന പ്രാർത്ഥനയോടെയാണ് തിരുവോണദിനം തുടങ്ങുന്നത്.
എല്ലാവർക്കൊപ്പം സന്തോഷത്തോടെ പങ്കിടാൻ ഒരു ദിവസം. ജീവിതത്തിലെ ഐശ്വര്യവും സന്തോഷവും നിറഞ്ഞ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ഹൃദയത്തിൽ നിന്ന് നമുക്ക് ആശംസ നേരാം. പ്രിയപ്പെട്ടവർക്ക് അയക്കാൻ ചില ഓണാശംസകൾ...
ജീവിതത്തിൽ സന്തോഷവും സമാധാനവും വെളിച്ചവും നൽകാൻ ഈ ഓണ ദിനത്തിന് സാധാക്കട്ടെ, സന്തോഷം നിറഞ്ഞ ഓണാശംസകൾ
പല നിറങ്ങളാൽ കണ്ണിനും മനസ്സിവും സന്തോഷം നൽകുന്ന പൂക്കളം പോലെ ഈ ഓണം നിങ്ങളുടെ ജീവിതത്തിലും സന്തോഷം പകർന്നുനൽകട്ടേ.. ഹൃദയം തൊട്ട് സന്തോഷം നിറഞ്ഞ ഓണാശംസകൾ.
ഈ ഓണം സ്നേഹത്തിന്റേയും സമാധനത്തിന്റേയും സഹോദര്യത്തിന്റേയും ആവട്ടെ ഓണാശംസകൾ
പോയകാലത്തിന്റെ മനോഹരമായ ഓർമകളും വരാനിരിക്കുന്ന ദിവസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും നിറഞ്ഞതാവട്ടെ ഈ ഓണം.
മുറ്റത്ത് നിറമുള്ള പൂക്കളും ഹൃദയത്തിൽ സന്തോഷത്തിന്റെ പൂക്കളവും തീർത്ത് നമുക്ക് ഈ ഓണത്തെ വരവേൽക്കാം, ഹൃദയം നിറഞ്ഞ ഓണാശാംസകൾ.
ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തി സന്തോഷവും സമ്പൽ സമൃദ്ധിയുടെ നിറയട്ടെ, ഹൃദയം നിറഞ്ഞ ഓണാശംസകൾ
കള്ളമില്ലാത്ത ചതിയില്ലാത്ത പൊളി വചനമില്ലാത്ത സന്തോഷത്തിന്റെ നാളുകൾ ഉണ്ടാകട്ടേ.. ഹൃദയം നിറഞ്ഞ ആശംസകൾ
ഓണം ഓർമ്മകളുടേത് കൂടിയാണ്, ഓണം പ്രതീക്ഷയുടേത് കൂടിയാണ്, നല്ല നാളുകൾ ജീവിതത്തിൽ ഉണ്ടാവട്ടേ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
ഓണപ്പുലരിയിൽ സന്തോഷവും സമാധാനവും നന്മയുള്ള എല്ലാവർക്കും ഉണ്ടാവട്ടേ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.
ഓണത്തിൻ്റെ സമൃദ്ധിയും വെളിച്ചവും നിങ്ങളുടെ ഹൃദയത്തിൽ സ്നേഹവും ആനന്ദവും നിറയ്ക്കട്ടെ, ഐശ്വരമുള്ള ഓണമാകട്ടെ...നന്മയുള്ള എല്ലാ മനുഷ്യർക്കും ഓണം സന്തോഷവും സമാധാനവും കൊണ്ടുവരട്ടേ.. ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഓണത്തിന്റെ ചരിത്രം അറിയാം..പേര് വന്ന വഴിയും
കര്‍ക്കിടകത്തിലെ പഞ്ഞകാലം തീർന്ന് വാണിജ്യം വീണ്ടും ആരംഭിക്കുന്ന സമയമാണ് ശ്രാവണ മാാസം. ശ്രാവണ മാസത്തിന്റെ മറ്റൊരു പേരാണ് സാവണം. ആ പേര് ലോപിച്ചാണ് ആവണം ആയി. ആവണം ആണ് പിന്നീട് ഓണം ആയി മാറിയത് എന്നാണ് കരുതുന്നത്.ഓണവുമായി ബന്ധപ്പെട്ട് നമ്മൾ ഏറ്റവും കൂടുതൽ കേട്ട പേര് മഹാബലിയുടേതാവും. പ്രജകളെ ഏറെ സ്നേഹിച്ചിരുന്ന രാജാവായിരുന്നു മഹാബലി. വാമനൻ പാതളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി പ്രജകളെ കാണാൻ തിരുവോണ നാളിൽ എത്തുമെന്നാണ് വിശ്വാസം.












Click it and Unblock the Notifications