Thiruvonam Malayalam Wishes: തിരുവോണം പടിക്കലെത്തി... ആശംസകള്‍ നേരാം, ഐതിഹ്യമറിയാം
തിരുവോണ നാളിലേക്ക് ഒരിക്കല്‍ കൂടി കാലെടുത്ത് വെക്കാനിരിക്കുകയാണ് മലയാളികള്‍. മലയാളിയുടെ ദേശീയ ഉത്സവമായ ഓണം എന്നും സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നല്ലനാളുകളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. അതുകൊണ്ട് തന്നെ ലോകത്തെവിടെയായിരുന്നാലും മലയാളികള്‍ ഓണമാഘോഷിച്ചിരിക്കും. അത്തം പത്തിനാണ് തിരുവോണം ആഘോഷിക്കുന്നത്.
പൂക്കളവും ഓണസദ്യയുമെല്ലാമായി കൂട്ടായ്മയുടെ സന്ദേശം കൂടി പങ്ക് വെച്ചാണ് ഓരോ ഓണക്കാലവും കടന്ന് പോകുന്നത്. ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. തിരുവോണ നാളിലാണ് ഓണസദ്യയൊരുക്കുന്നതും ഓണക്കോടി ധരിക്കുന്നതും. ഇതിന് വേണ്ട ഒരുക്കങ്ങള്‍ ഉത്രാടദിനമായ ഒന്നാം ഓണത്തിന് തന്നെ തുടങ്ങും.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ആഘോഷമാണ് ഓണം. പഞ്ഞമാസമായ കര്‍ക്കടകം കഴിഞ്ഞ് പൊന്നിന്‍ചിങ്ങത്തെ വരവേല്‍ക്കുന്ന മലയാളികളുടെ വറുതിയകറ്റുന്ന ദിനം കൂടിയാണ് ഓണം. എത്ര ദരിദ്രനായാലും ഓണദിവസം ആഘോഷമാക്കുന്നവരാണ് മലയാളികള്‍. അതുകൊണ്ട് തന്നെയാണ് കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഴമക്കാര്‍ പറയുന്നത്. ഈ ഓണത്തിന് പ്രിയ്യപ്പെട്ടവര്ക്കെല്ലാം തിരുവോണാശംസകള്‍ നേരാം.
എല്ലാവര്ക്കും തിരുവോണാശംസകള്‍
ലോകത്തുള്ള എല്ലാ മലയാളികള്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റേയും തിരുവോണാശംസകള്‍
ദുഖങ്ങളെല്ലാം മാറ്റി സന്തോഷത്തിന്റെ നാളുകള്‍ സമ്മാനിക്കാന്‍ തിരുവോണത്തിനാകട്ടെ, ആശംസകള്‍

കൂട്ടായ്മയുടേയും ചേര്‍ത്തുപിടിക്കലിന്റെയും നാളുകളാകട്ടെ ഈ ഓണവും, ആശംസകള്‍ നേരുന്നു
ഈ ഓണം സ്നേഹത്തിന്റേയും സമാധനത്തിന്റേയും സഹോദര്യത്തിന്റേയുമാകട്ടെ, എല്ലാവര്ക്കും തിരുവോണാശംസകള്‍
എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍
പോയകാലത്തിന്റെ മനോഹരമായ ഓര്‍മകളും വരാനിരിക്കുന്ന നല്ല ദിവസങ്ങളെക്കുറിച്ചുള്ള പ്രതീക്ഷയും നിറഞ്ഞതാവട്ടെ ഈ തിരുവോണം
പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും ഒരുമയുടെ ഓണം ആഘോഷിക്കാം
മലയാളികളുടെ ദേശീയ ഉത്സവം, എല്ലാവര്ക്കും പൊന്നോണാശംസകള്‍
ഈ ഓണത്തിന് നിങ്ങളുടെ കുടുംബത്തില്‍ സന്തോഷവും സമ്പല്‍ സമൃദ്ധിയുടെ നിറയട്ടെ, ഓണാശംസകള്‍

മാവേലി നാടുവാണീടും കാലം... എല്ലാവര്ക്കും ഓണാശംസകള്‍
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത സന്തോഷത്തിന്റെ നാളുകള്‍ ഉണ്ടാകട്ടേ.. ഹൃദയം നിറഞ്ഞ ഓണാശംസകള്‍
തിരുവോണപുലരിതന്‍ തിരുമുല്ക്കാഴ്ച കാണാന്‍, തിരുമുറ്റമണിഞ്ഞൊരുങ്ങീ... ആശംസകള്‍
എല്ലാവര്ക്കും ഐശ്വര്യപൂര്‍ണ്ണമായ തിരുവോണം നേരുന്നു
ഐതിഹ്യം അറിയാം
ഓണവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ഐതിഹ്യങ്ങളും ഉണ്ട്. എങ്കിലും വാമനനും മഹാബലിയുമായി ബന്ധപ്പെട്ടുള്ള ഐതിഹ്യമാണ് ഓണവുമായി ബന്ധപ്പെട്ട് ഏറെ പ്രശസ്തം. അസുരവംശത്തിലെ രാജാവായിരുന്നെങ്കിലും കടുത്ത വിഷ്ണു ഭക്തനും സദ്ഭരണത്തിനുടമയുമായിരുന്നു മഹാബലി. ദേവലോകത്തെ പോലും നാണിപ്പിക്കുന്ന വിധത്തിലായിരുന്നു മഹാബലിയുടെ ഭരണം.

മഹാബലിക്ക് കീഴില്‍ നാട്ടിലെങ്ങും സമ്പല്‍ സമൃദ്ധിയും ഐശ്വര്യവും നടമാടി. അങ്ങനെയിരിക്കെയാണ് മഹാബലിക്ക് ദേവലോകം കീഴടക്കണം എന്ന ആഗ്രഹമുദിച്ചത്. ദേവലോകം നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇന്ദ്രനും മറ്റ് ദേവന്മാരും വിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് സഹായം തേടി. മനസലിഞ്ഞ വിഷ്ണു ഭഗവാന് ദേവഗണങ്ങളെ രക്ഷിക്കാം എന്ന് വാക്ക് കൊടുത്തു. അങ്ങനെ വാമനന്റെ അവതാരം സ്വീകരിച്ച് വിഷ്ണു ഭൂമിയിലെത്തി.
ചിങ്ങ മാസത്തിലെ തിരുവോണ ദിവസമായിരുന്നു വിഷ്ണു വാമനനായി അവതരിച്ചത്. ഈ സമയം മഹാബലി വിശ്വജിത്ത് എന്ന യാഗം ചെയ്യുകയായിരുന്നു. ഇതിനിടെ മഹാബലിക്ക് മുന്നിലെത്തി വാമനന് തനിക്ക് ഭിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ടു. എന്ത് വേണമെങ്കിലും തരാം എന്നായിരുന്നു മഹാബലിയുടെ മറുപടി. മൂന്നടി മണ്ണാണ് തനിക്ക് വേണ്ടത് എന്നും അത് താന്‍ തന്നെ അളക്കുമെന്നും വാമനന് മഹാബലിയോട് പറഞ്ഞു.

എന്നാല്‍ അസുരഗുരുവായ ശുക്രാചാര്യര്‍ ഇതിലെ ചതി മനസിലാക്കി. മഹാബലിയെ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും നല്കിയ വാഗ്ദാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നായിരുന്നു ബലിയുടെ നിലപാട്. ഇതിനിടെ ആകാശത്തോളം വളര്‍ന്ന വാമനന് ആദ്യ രണ്ട് അടി കൊണ്ട് ഭൂമിയും സ്വര്‍ഗവും പാതാളവും അളന്നു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ് കാണിച്ചു കൊടുത്തു.
വാമനന് മഹാബലിയുടെ ശിരസില്‍ കാല്‍വെക്കുകയും പാതാളത്തിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവദിക്കണം എന്ന് മഹാബലി വാമനനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥന വാമനന് കേള്‍ക്കുകയും ചെയ്തു. ഇത് പ്രകാരം തന്റെ പ്രജകളെ കാണാന്‍ മഹാബലി വരുന്ന ദിവസമാണ് തിരുവോണമായി ആഘോഷിക്കുന്നത് എന്നാണ് വിശ്വാസം.

ഒരുകാലത്ത് തങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും നല്കി സദ്ഭരണം കാഴ്ച വെച്ച മഹാബലിയെ സ്വീകരിക്കുന്നതിനായാണ് മലയാളികള്‍ പൂക്കളവും ഓണസദ്യയും ഒരുക്കി കോടിയുടുത്ത് തിരുവോണം ആഘോഷിക്കുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications