Happy Uthradam Wishes: ഉത്രാടപ്പൂനിലാവെ വാ... ആഘോഷിക്കാം, ആശംസകള്‍ നേരാം

സന്തോഷത്തിന്റേയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മറ്റൊരു പൊന്നോണക്കാലം കൂടി വന്നിരിക്കുകയാണ്. നാടെങ്ങും ഓണാഘോഷത്തിന്റെ തിമിര്‍പ്പിലേക്ക് എത്തിക്കഴിഞ്ഞു. അത് പാരമ്യത്തിലെത്തുന്നത് നാളെയാണ്, അതെ നാളെയാണ് ഉത്രാടം. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്നത് അത്തമാണെങ്കില്‍ തിരുവോണത്തിന്റെ തിരക്കിലേക്ക് എല്ലാവരും എത്തുന്നത് ഉത്രാടത്തിനാണ്.

സംസ്ഥാനത്ത് ഇന്നും മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രത
സംസ്ഥാനത്ത് ഇന്നും മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളക്കടൽ ജാഗ്രത

തിരുവോണത്തിന് മുന്നോടിയായി ഓണ വിപണികളെല്ലാം സജീവമായിരിക്കും. ഓണ സദ്യയൊരുക്കാനും കോടികള്‍ വാങ്ങാനും പൂക്കളമിടാനുള്ള പൂ വാങ്ങാനുമായി മലയാളികള്‍ ഉത്രാടപ്പാച്ചില്‍ നടത്തുന്ന ദിനമാണ് നാളെ. അത്തം കഴിഞ്ഞുള്ള ഒമ്പതാം ദിനമാണ് ഉത്രാടം. ഒന്നാം ഓണം എന്നും ഇതിനെ വിശേഷിപ്പിക്കുന്നു. കുട്ടികളുടെ ഓണം എന്ന് കൂടി ഉത്രാടനാളിലെ ഈ ആഘോഷത്തെ വിശേഷിപ്പിക്കാറുണ്ട്.

Uthradam Wishes

മലയാളികളെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ മൂഡിലേക്ക് കടക്കുന്നതും ഉത്രാടനാളിലാണ്. വലിയ അംഗങ്ങളുള്ള കുടുംബങ്ങളില്‍ ഉള്ളവരാണെങ്കില്‍ ഉത്രാടദിനത്തില്‍ തന്നെ ആഘോഷം തുടങ്ങും. ഒന്നാം ഓണം ഒരു വീട്ടിലും തിരുവോണം തറവാട്ടിലും മൂന്നാം ഓണം അടുത്ത ബന്ധുക്കളുടെ വീട്ടിലും ആഘോഷിക്കുക എന്നതാണ് മലയാളികളുടെ പൊതുവെയുള്ള സ്റ്റൈല്‍.

ചന്ദ്ര-ഗുരു പരിവര്‍ത്തന യോഗം തുടങ്ങി; ഓണക്കാലം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം
ചന്ദ്ര-ഗുരു പരിവര്‍ത്തന യോഗം തുടങ്ങി; ഓണക്കാലം ഈ രാശിക്കാര്‍ക്ക് നേട്ടങ്ങളുടെ കാലം

പൊതുവെ എല്ലാവരും തിരുവോണത്തിനാണ് വലിയ പൂക്കളമിടാറുള്ളത്. എന്നാല്‍ ചിലയിടങ്ങളില്‍ ഉത്രാടത്തിന് വലിയ പൂക്കളമിട്ട് അത് തിരുവോണം വരെ നിലനിര്‍ത്തുന്നവരുമുണ്ട്. എന്നിരുന്നാലും തിരുവോണത്തിന് മുന്നോടിയായുള്ള ഉത്രാടപ്പാച്ചില്‍ എല്ലായിടത്തും ഒരുപോലെയാണ്. ഉത്രാടദിനം രാത്രി വരെ പല വിപണികളും സജീവമായിരിക്കും.

Uthradam Wishes

ചരിത്രമറിയാം

ഉത്രാട നാളിലെ ആഘോഷവുമായി ബന്ധപ്പെട്ട് ഒരു ചരിത്രം കൂടിയുണ്ട്. കേരളത്തില്‍ ജന്മി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് കര്‍ഷകര്‍ അവരുടെ വിളകള്‍ കാഴ്ച്ച വസ്തുക്കളായി ജന്മിമാര്‍ക്ക് നല്‍കാറുണ്ടായിരുന്നു. അതിന് ശേഷം ജന്മി തറവാട്ടിലെ കാരണവന്‍മാര്‍ ഇവര്‍ക്ക് ഓണാശംസ നേരുകയും സമ്മാനങ്ങള്‍ നല്‍കി മടക്കി അയക്കുകയും ചെയ്യും. അന്നത്തെ കാലത്ത് ഈ സമ്മാനങ്ങള്‍ കൊണ്ടായിരുന്നു അവര്‍ണരുടെ ഓണാഘോഷം.

ബാങ്ക് ഓഫ് ബറോഡയില്‍ 2500 ഓളം ഒഴിവുകള്‍; ബിരുദക്കാര്‍ക്ക് അവസരം, അപേക്ഷിക്കേണ്ടതിങ്ങനെ
ബാങ്ക് ഓഫ് ബറോഡയില്‍ 2500 ഓളം ഒഴിവുകള്‍; ബിരുദക്കാര്‍ക്ക് അവസരം, അപേക്ഷിക്കേണ്ടതിങ്ങനെ

ഉത്രാടദിനാശംസകള്‍

എല്ലാ മലയാളികള്‍ക്കും എന്റേയും കുടുംബത്തിന്റേയും ഉത്രാടദിനാശംസകള്‍

ഉത്രാടപ്പാച്ചിലിലേക്ക് കടക്കും മുന്‍പ് എല്ലാവര്‍ക്കും ആശംസകള്‍

ഉത്രാടപ്പൂനിലാവേ വാ... ആശംസകള്‍

Uthradam Wishes

സന്തോഷ സമൃദ്ധമായ ഉത്രാടത്തെ വരവേല്‍ക്കാം.. എല്ലാവര്‍ക്കും ആശംസകള്‍

മണ്ണിലും മനസിലും ഒരിക്കല്‍ കൂടി പൊന്നോണക്കാലം, ഏവര്‍ക്കും ഉത്രാടദിനാശംസകള്‍

ലോകമെങ്ങും നന്മയും ഐശ്വര്യവും വിളയട്ടെ, എല്ലാവര്‍ക്കും ആശംസകള്‍

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ... എല്ലാവര്‍ക്കും ഉത്രാടദിനാശംസകള്‍

മനസിലുണ്ടാകട്ടെ മാവേലിക്കാലത്തെ നന്മയും വിശുദ്ധിയും, ഏവര്‍ക്കും ഉത്രാടദിനാശംസകള്‍

പൂക്കളമൊരുക്കിയും സദ്യവട്ടമൊരുക്കിയും ഓണമാഘോഷിക്കാം, ഉത്രാടദിനാശംസകള്‍

Uthradam Wishes

ഓണത്തുമ്പിയും ഓണപ്പൂവും കാഴ്ചയുടെ വിരുന്നൊരുക്കട്ടെ, ഉത്രാടദിനാശംസകള്‍

ഉത്രാടം വന്നെത്തി.. ഒരുമയുടെ ആഘോഷം നയിക്കാം, ആശംസകള്‍

നന്മയുടെ വിളനിലമാകട്ടെ മണ്ണും മനസും, ഉത്രാടദിനാശംസകള്‍

മാവേലിത്തമ്പുരാന്റെ മലയാള നാട്ടില്‍ ആഘോഷങ്ങള്‍ ഒരുമയുടേതാകട്ടെ, ആശംസകള്‍ നേരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+