Happy Vishu (വിഷു) 2023: കണികണ്ടുണർന്ന് മലയാളികള്‍: നാടെങ്ങും വിഷു ആഘോഷ നിറവില്‍, ആശംസകള്‍ നേർന്ന് പ്രമുഖർ
തിരുവനന്തപുരം: , ഐശ്വര്യത്തിന്റേയും കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മകള്‍ പുതുക്കി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും കോടിയുടുത്തും വിഷു ആഘോഷം സന്തോഷകരമായി കൊണ്ടാടുകയാണ് മലയാളികള്‍. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങള്‍ അടുത്ത ഒരു കൊല്ലക്കാലം നില്‍ക്കും എന്നാണ് വിശ്വാസം.
തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ കണിക്കൊന്ന, കോടിമുണ്ട്, അഷ്ടമംഗല്യവും, വാല്‍ കണ്ണാടിയും, കാര്‍ഷിക സമൃദ്ധിയുടെ അടയാളങ്ങളായി അരിയും പഴ, പച്ചക്കറി വര്‍ഗങ്ങളും കണികണ്ടുണർന്നവർ പിന്നീട് കൈനീട്ടം കൊടുക്കുന്ന തിരക്കിലേക്കായ്. കൈനീട്ടം കഴിഞ്ഞാല്‍ പിന്നെ സദ്യവട്ടം തീർക്കാനുള്ള തിരക്കിലേക്കാണ്. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഘോഷങ്ങൾ കളറാകും.

മലയാളികള്‍ക്ക് വിഷു മുഖ്യമന്ത്രിയം ഗവർണറും ഉള്‍പ്പടേയുള്ളവർ രംഗത്ത് വന്നിട്ടുണ്ട്. വരും വർഷത്തിൽ ഉടനീളം സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി വിഷു നമ്മെ ധന്യരാക്കട്ടെ എന്നു ഗവർണ്ണർ ആശംസിച്ചു.
മുഖ്യമന്ത്രിയുടെ വിഷും ആശംസ
സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണ്ണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു ആഘോഷങ്ങളിൽ മലയാളികൾ ഒത്തൊരുമയോടെ പങ്കെടുക്കുകയാണ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെ.
ഒത്തൊരുമയുടെ സന്ദേശം വിളിച്ചോതുന്നതാണ് ഏതൊരാഘോഷവും. വർഗ്ഗീയതയും വിഭാഗീയതയും പറഞ്ഞു നമ്മെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. ഉന്നതമായ മനുഷ്യസ്നേഹത്തിലൂന്നിയ ഐക്യം കൊണ്ട് ഈ ശക്തികൾക്ക് മറുപടി നൽകാൻ നമുക്ക് സാധിക്കണം. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ചു നിൽക്കാം.
വിഷും ആശംസകളുമായി പ്രതിപക്ഷ നേതാവും
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നു. വിഷുക്കണിയും, വിഷു കൈനീട്ടവും എല്ലാം ചേർന്ന് ഗൃഹാതുരമായ ഓർമ്മകളാൽ സമ്പന്നമാണ് നമ്മുടെയെല്ലാം വിഷു ആഘോഷങ്ങൾ. പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഊർജവും പ്രതീക്ഷയും നൽകുന്നതാകട്ടെ, നിങ്ങൾക്ക് ഓരോരുത്തർക്കും ഇത്തവണത്തെ വിഷു. ഹൃദ്യമായ വിഷു ആശംസകൾ.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications