Vishu Wishes In Malayalam: പൊൻകണി കണ്ട് ഉണരാം... ഹൃദയം നിറഞ്ഞ് ആശംസിക്കാം.. വിഷു ആശംസകളും ഐതിഹ്യവും
കൊന്നപ്പൂക്കൾ പൂത്തു, കമ്പിത്തിരി, മത്താപ്പ്, പൂക്കുറ്റികൾ, പുതിയ ഉടുപ്പ് എന്നിവയൊക്കെ വാങ്ങാനുള്ള തിരക്കും ആരംഭിച്ചു. അതെ വിഷു എത്താൻ ഇനി ഒരു ദിവസം കാത്തിരുന്നാൽ മതി. നാടും നഗരവും വിഷുവിന്റെ ഓളത്തിലാണ്. വിഷുവിനെ കുറിച്ചു വ്യത്യസ്ഥ ഐതിഹ്യങ്ങൾ പ്രചാരത്തിൽ ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.
രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.

അതേസമയം, വളരെ പ്രധാനപ്പെട്ടതാണ് വിഷുക്കണി. വിഷുക്കണി കണ്ടുകൊണ്ട് വേണം വിഷു ദിവസം ആരംഭിക്കാൻ. വിഷുക്കണിക്ക് ആവശ്യമായ സാധനങ്ങൾ: കണിക്കൊന്ന കൃഷ്ണവിഗ്രഹം നിലവിളക്ക് ഉരുളി കോടിമുണ്ട് വെറ്റില, അടയ്ക്ക നാണയങ്ങൾ നാളികേരം പാതി പച്ചക്കറികൾ മാമ്പഴം, ചക്ക, ഇലയോട് കൂടിയ തണ്ട് പൊട്ടിക്കാത്ത മാങ്ങ ഉൾപ്പെടെയുള്ള പഴങ്ങൾ വാൽക്കണ്ണാടി കണിവെള്ളരി കൺമഷിയും ചാന്തും.
ചേരമാൻ പെരുമാൾ താഴ്വഴിയിൽ എഡി 844 ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന സ്ഥാണു രവി എന്ന രാജാവിന്റെ കാലവുമായി ബന്ധപ്പെട്ടാണ് വിഷുവിന്റെ തുടക്കമെന്ന് മനസ്സിലാക്കുന്നു. ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ കാലഗണന നടത്തുന്ന രീതിയും വിഷു ആഘോഷവുമായി ബന്ധമുണ്ട്. രാവും പകലും തുല്യ ദൈർഘ്യമുള്ള ദിനമായാണ് മേടം 1 ലെ വിഷുവിനെ കണക്കാക്കുന്നത്.
ജ്യോതിശാസ്ത്രപരമായ ഇത്തരം കാര്യങ്ങൾ പ്രതിപാദിക്കുന്ന 'ശങ്കരനാരായണീയം' എന്ന കൃതിയുടെ കാലവും സ്ഥാണു രവിയുടെ കാലവും ഒന്നാണ് എന്നതാണ് പ്രാഥമികമായി വിഷുവിന്റെ കാലം നിർണ്ണ യിക്കുന്നതിലെത്തിചേരുന്നത്. ഇതിനുപുറമേ ചേരമാൻ പെരുമാൾ രാജവംശത്തിലെ ഭാസ്കര രവിവർമ്മന്റെതായി കണ്ടെടുത്ത ശിലാ ശാസനയിലും വിഷുവിനെ കുറിച്ച് പരാമർശമുള്ളതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്രപരമായി വിഷു ദിനത്തിൽ സൂര്യൻ ഭൂമധ്യ രേഖക്ക് മുകളിൽ നിൽക്കുന്നു എന്ന് പറയപ്പെടുന്നു.
വിഷു ആശംസ അറിയിക്കാം..
ഈ വിഷുദിനം നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവുകയും ചെയ്യട്ടേ..
കണിക്കൊന്നയും കണിവെള്ളരിയും പൊൻപണവും കണി കണ്ടുകൊണ്ട് മനഹോരമാകട്ടെ വിഷു.
ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും...
സന്തോഷം നിങ്ങളുടെ ജീവിതത്തിൽ കൊണ്ടുവരാൻ ഈ വിഷുക്കാലത്ത് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സമൃദ്ധി, സന്തോഷം, സമ്പത്ത് , ഈ വിഷു നിങ്ങൾക്ക് ഐശ്വര്യം കൊണ്ടുവരട്ടെ. സമൃദ്ധമാകട്ടെ നിങ്ങളുടെ ജീവിതം...ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..












Click it and Unblock the Notifications