മാര്‍ച്ച് എട്ട്; ഇന്ന് അന്താരാഷ്ട്ര വനിത ദിനം: ചരിത്രം, സന്ദേശങ്ങള്‍, പ്രധാന്യം
മാര്‍ച്ച് എട്ട്-ഇന്ന് അന്താരാഷ്ട്ര വനിത ദിനം. ലോകമെമ്പാടും മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിത ദിനമായി ആചരിച്ച് വരുന്നു. 1975- മുതലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചതെങ്കിലും ഒരു നൂറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള ചരിത്രമുണ്ട് വനിത ദിനത്തിന്. 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്.

യഥാര്‍ത്ഥത്തില്‍ വനിതകളുടെ നേതൃത്വത്തില്‍ നടന്ന ഒരു തൊഴില്‍ സമരമായിരുന്നു അത്. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

1910 ല്‍ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്.

17 രാജ്യങ്ങളില്‍ നിന്നുള്ള വനിത പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ മുന്നോട്ട് വെക്കപ്പെട്ട ഈ ആശയത്തിന് അപ്പോള്‍ തന്നെ അംഗീകാരം ലഭിച്ചു. ഇതേ തുടര്‍ന്ന് 1911 മാർച്ച് എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. റഷ്യല്‍ വിപ്ലവത്തിന്‍റെ ഒന്നാംഘട്ടമായി പോലും കണക്കാക്കപ്പെടുന്നത് 1917 മാർച്ച് എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനമാണ്.
#choose to challenge എന്നതാണ് ഈ വര്‍ഷത്തെ വനിത ദിനത്തിന്‍റെ പ്രമേയം. വെല്ലുവിളിക്കപ്പെട്ട ലോകം ഒരു ജാഗ്രതയുടെ ലോകമാണ്, വെല്ലുവിളികള്‍ നിന്ന് മാറ്റം വരുന്നു. എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്. ഏതാനും ചില വനിത ദിന സന്ദേശങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

ഒരിക്കലും നേതാക്കള്‍ക്കായി കാത്തിരിക്കരുത്. ഏത് കാര്യവും തനിയെ ചെയ്യുക. ചെറിയകാര്യങ്ങളില്‍ പോലും വിശ്വസിക്കുക. കാരണം അതായിരിക്കും നിങ്ങളുടെ ശക്തിയുടെ ഉറവിടം-മദര്‍ തെരേസ
എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ കരുതുന്ന കാര്യങ്ങളില്‍ ഒരു തരത്തിലുള്ള പരിമിതികളും ഇല്ല. സ്വന്തമായി കാര്യങ്ങളെ ചെയ്യുന്നതിനും നടത്തുന്നതിനും ശ്രമിക്കുക- ഒപെറ വിന്‍ഫ്രൈ
Recommended Video

'നിശ്ശബ്ദരാക്കപ്പെടുമ്പോള്‍ മാത്രമാണ് ശബ്ദത്തിന്റെ പ്രാധാന്യം നാം പലപ്പോഴും തിരിച്ചറിയുന്നത്-മലാല യുസഫ് സായി












Click it and Unblock the Notifications