Womens Day Wishes In Malayalam: അന്താരാഷ്ട്ര വനിതാദിനത്തിന്റെ പ്രാധാന്യമറിയാം, ആശംസകള്‍ നേരാം
ലിംഗസമത്വമുള്ള ഒരു ലോകം സങ്കല്‍പ്പിച്ച് നോക്കൂ. പക്ഷപാതം, വിവേചനം എന്നിവയില്ലാത്തതും വൈവിധ്യവും തുല്യതയും ഉള്‍ക്കൊള്ളുന്നതുമായ ലോകം എത്ര സുന്ദരമായിരിക്കും. പുരുഷാധിപത്യ ലോകത്ത് സ്ത്രീകളുടെ അവകാശങ്ങളും നേട്ടങ്ങളും അടയാളപ്പെടുത്തുന്ന ഒരു ദിനം, അതാണ് അന്താരാഷ്ട്ര വനിതാദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ വര്‍ഷവും മാര്‍ച്ച് എട്ടിനാണ് അന്താരാഷ്ട്ര വനിതാദിനം ആചരിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നത് വഴി ഉദ്ദേശിക്കുന്നത്. 1857 മാര്‍ച്ച്, 8 ന് ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ പ്രക്ഷോഭമാണ് വനിതാദിനത്തിന് തുടക്കം കുറിക്കുന്നത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന സ്ത്രീകള്‍ കുറഞ്ഞ ശമ്പളത്തിനെതിരായും ജോലി സമയം കുറയ്ക്കാനും വോട്ടുചെയ്യാനുള്ള അവകാശത്തിനുവേണ്ടിയും ശബ്ദമുയര്‍ത്തി.

ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. പിന്നീട് ലോകവനിതാദിനമെന്ന ആശയം വന്നപ്പോള്‍ മാര്‍ച്ച് എട്ട് എന്നല്ലാതെ മറ്റൊരു തിയതിയും തിരഞ്ഞെടുക്കാന്‍ ആര്‍ക്കും തോന്നിയില്ല. അമേരിക്കയില്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. 1910 ല്‍, കോപ്പന്‍ഹേഗനില്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷണലിന്റെ സമ്മേളനത്തിലാണ് വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ന്നത്
ജര്‍മ്മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിന്‍ ആണ് ഇതിനു മുന്‍കൈ എടുത്തത്. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം, 1911 മാര്‍ച്ച് എട്ടിന്, അന്താരാഷ്ട്രതലത്തില്‍ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. 1917 മാര്‍ച്ച് എട്ടിന് റഷ്യയില്‍ നടത്തിയ വനിതാദിനപ്രകടനം, റഷ്യന്‍ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് വിലയിരുത്തുന്നത്.
1975 ല്‍ ആണ് ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. ആക്‌സലറേറ്റ് ആക്ഷന്‍ എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം.
വനിതാദിന ആശംസകള്‍ നേരാം
ലോകത്തെ എല്ലാ സ്ത്രീകള്‍ക്കും വനിതാദിന ആശംസകള്‍
സമത്വത്തിനായി പോരാടുന്ന എല്ലാവര്‍ക്കും വനിതാദിന ആശംസകള്‍
ആരുടേയും അടിമകളും ഉടമകളും അല്ല സ്ത്രീകള്‍.. വേണ്ടത് തുല്യത മാത്രം.. എല്ലാവര്‍ക്കും ആശംസകള്‍
സ്ത്രീ അബലയല്ല.. പ്രബലയാണ്
പൊറുത്തും സഹിച്ചുമല്ല പോരടിച്ചും പടനയിച്ചും കഴിവ് തെളിയിച്ചവളാണ് സ്ത്രീ
വനിതാദിന ക്വിസ്
1. വനിതാദിനത്തിന് കാരണമായ മുന്നേറ്റം?
1857 ല്‍ സ്ത്രീകള്‍ നടത്തിയ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ സമരം
2. ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിതാ ദിനം അംഗീകരിച്ച വര്‍ഷം?
1975
3. വനിതാദിനം സാര്‍വ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയര്‍ത്തിയ നേതാവ്?
ക്ലാര-സെട്കിന്‍
4. അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട നിറം എന്താണ്?
പര്‍പ്പിള്‍
5. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ചിഹ്നം എന്താണ്?
വീനസ്












Click it and Unblock the Notifications