'ജാമ്യം കൊടുക്കരുത്, ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണ്' ; പീഡനക്കേസിൽ കക്ഷി ചേർന്ന് നടി
കൊച്ചി: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം അനുവിദക്കരതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ നടി കേസിൽ കക്ഷി ചേർന്നു. ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എന്നതടക്കം ഉള്ള ഒമർ ലുലുവിന്റെ വാദങ്ങൾ തെറ്റാണെന്ന് ഹർജിയിൽ പറയുന്നു. ഹർജി ജസ്റ്റിസ് സി എസ് ഡയസ് ജൂലായി ഒന്നിന് പരിഗണിക്കും.
ഒമർ ലുലുവിന് നേരത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന പേരിൽ ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ പരാതി. ഈ പരാതിയിൽ ഒമർ ലുലുവിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തിരുന്നു. കൊച്ചിയിൽ സ്ഥിര താമാസമാക്കിയ യുവനടിയാണ് ഒമർലുലുവിനെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പോലീസ് നൽകിയ പരാതി, കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധി നെടുമ്പാശേരി ആയതിനാൽ ഇവിടേക്ക് കൈമാറിയിരുന്നു.
പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയ സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നാണ് ഒമർ ലുലിവിന്റെ വാദം. 2022 മുതൽ പരാതിക്കാരിയുമായി അടുപ്പമുണ്ടെന്ന് ഒമർ ലുലും ഹൈക്കോടതി നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ആ വർഷം സംവിധാനം ചെയ്ത സിനിമയുടെ നിർമാണത്തിനിടെ പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടായി. ഇത് 2023 ഡിസംബർ വരെ ബന്ധം തുടർന്നു പിന്നീട് താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും സംശയത്തോടെ ആണ് നടി കണ്ടിരുന്നതെന്നും ഇതിനാൽ ബന്ധം തകർന്നെന്നുമാണ് ഒമർ ലുലു പറഞ്ഞത്.

ആരോപണം വ്യക്തി വിരോധം മൂലമാണെന്നും ഒമർ ലുലു ആരോപിച്ചിരുന്നു. നടിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ നവിരോഝമാണ് പരാതിക്ക് പിന്നിലെന്നും ആറ് മാ,മായി തങ്ങൾ ബന്ധമില്ലെന്നും, പുതിയ സിനിമ തുടങ്ങിയപ്പോഴാണ് പരാതിയുമായി രംഗത്ത് വന്നതെന്നും ഒമർ ലുലു പറഞ്ഞിരുന്നു.
2016 ൽ റിലീസ് ചെയ്ത ഹപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമർ ലുലു സിനിമാ സംവിധാനത്തിലേക്ക് എത്തുന്നത്. അതിനുശേഷം ഹണി റോസ്, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചങ്ക്സ് എന്ന് സിനിമ ചെയ്തു. മൂന്നാമത്തെ ചിത്രമായ ഒരു അഡാർ ലവ് ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടി. ധമാക്ക ആണ് നാലാമത്തെ സിനിമ. അഞ്ചാമത്തെ ചിത്രമായ നല്ല സമയം റിലീസ് സമയത്ത് ഏറെ വിവാദമായിരുന്നു. സിനിമയിൽ എം ഡി എം എയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് കോഴിക്കോട് എക്സൈസ് കേസെടുത്തിരുന്നു.












Click it and Unblock the Notifications