വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ എംഎം മണിയെ അധിക്ഷേപിച്ചു പോസ്റ്റിട്ടു, സര്‍ക്കാര്‍ ജീവനക്കാരന് പണികിട്ടി
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെതിരെ പരാതി.
കൊച്ചി: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വൈദ്യുതി മന്ത്രി എംഎം മണിക്കെതിരെ പോസ്റ്റിട്ട സര്‍ക്കാര്‍ ജീവനക്കാരനെതിരെ പരാതി. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടുവെന്ന് ആരോപിച്ച് എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറിലെ സീനിയര്‍ ക്ലാര്‍ക്ക് ബേസില്‍ ജോസഫിനെ സസ്‌പെന്‍ഡ് ചെയ്തു.
സിബി രാജീഷ് എന്ന വ്യക്തി വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നടപടി എടുത്തത്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് ജീവനക്കാരനെതിരെ നടപടിയെടുത്തത്. വിദ്യാഭ്യാസ ഗ്രൂപ്പ് എന്ന വാട്‌സ് ഗ്രൂപ്പിലാണ് ജീവനക്കാരന്‍ മണിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്.












Click it and Unblock the Notifications