കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാര്‍ക്ക് നേരെ മര്‍ദനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അടിച്ചത് സമീപവാസികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ സഹോദരന്മാര്‍ക്ക് നേരെ ക്രൂര മര്‍ദ്ദനം. തിരുവനന്തപുരം ശ്രീകര്യത്താണ് ട്രാന്‍സ് ജെന്‍ഡര്‍ സഹോദരന്മാരായ ചെറുവയ്ക്കല്‍ ശാസ്താംകോണത്ത് വാടകയ്ക്ക് താമസിക്കുന്ന ലൈജുവിനും സഹോദരന്മാര്‍ക്കുമാണ് സമീപവാസികളുടെ മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ട്രാന്‍സ്മെനായ ഇടുക്കി സ്വദേശി ആല്‍ബിന്റെ തലയ്ക്ക് ഗുരുതര പരിക്കറ്റിട്ടുണ്ട്.

സണ്ണി ലിയോണിന്റെ വിവാദ ഗാനം, മുന്നറിയിപ്പുമായി മന്ത്രി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം നേരിടണംസണ്ണി ലിയോണിന്റെ വിവാദ ഗാനം, മുന്നറിയിപ്പുമായി മന്ത്രി; മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രത്യാഘാതം നേരിടണം

ലൈജുവും ആല്‍ബിനും ആല്‍ബിന്റെ സഹോദരനും ഒരുമിച്ചാണ് ഇവിടെ വാടകയ്ക്ക് താമസിക്കുന്നത്. രാത്രി പുറത്തേക്കിറങ്ങിയ ഇവരെ സമീപവാസികള്‍ ചോദ്യം ചെയ്യുകയും വാഗ്വാദമുണ്ടാവുകയും ചെയ്തതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതിനു പിന്നാലെയാണ് അഞ്ചംഗസംഘം ഇവരെ മര്‍ദിച്ചത്. അക്രമികള്‍ തടികൊണ്ടാണ് ആരല്‍ബിന്റെ തലക്കടിച്ചത്. അതിനാല്‍ ആല്‍ബിന്റെ തലയ്ക്ക് ഗുരുതര പരിക്കാണേറ്റിരിക്കുന്നത്. ആല്‍ബിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

as

അഞ്ചംഗ അക്രമി സംഘമാണ് ഇവരെ മര്‍ദിച്ചത്. ഇവര്‍ മദ്യ ലഹരിയിലായിരുന്നുവെന്നാണ് വിവരം. ശ്രീകാര്യം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് മര്‍ദനമേറ്റവര്‍ പറയുന്നു. തുടര്‍ന്ന് ഇവര്‍ പോലീസ് സ്റ്റേഷനിലെത്തി സംസാരിച്ചതിന് പിന്നാലെയാണ് വധശ്രമത്തിന് കേസ് എടുത്തതെന്ന് പരിക്കേറ്റവര്‍ വ്യക്തമാക്കി. അക്രമിസംഘത്തിലെ അഞ്ചുപേരില്‍ രണ്ടുപേര്‍ അറസ്റ്റിലായാതായി പൊലീസ് അറിയിച്ചു. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ അനില്‍ കുമാര്‍, രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കും, വിദഗ്ധയുടെ മുന്നറിയിപ്പ് ഇങ്ങനെഒമൈക്രോണ്‍ കേസുകള്‍ ഇന്ത്യയില്‍ വര്‍ധിക്കും, വിദഗ്ധയുടെ മുന്നറിയിപ്പ് ഇങ്ങനെ

അക്രമസംഘത്തില്‍പ്പെട്ടവര്‍ ലൈജുവിന്റെയും ആല്‍ബിന്റെയും സമീപവാസികളാണ്. ഇവര്‍ മുന്‍പും ആല്‍ബിനെയും ലൈജുവിനെയും ശല്യംചെയ്യുകയും പുറത്തിറങ്ങുമ്പോഴും മറ്റും മോശമായി സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 24-ാം തീയതിയും ഇത്തരത്തില്‍ ഇവരോട് മോശമായി പെരുമാറുകയായിരുന്നു.

മാണ്ഡിയിലെ മോദിയുടെ റാലിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ്: സർക്കാർ പണം ധൂർത്തടിക്കുന്നുമാണ്ഡിയിലെ മോദിയുടെ റാലിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ്: സർക്കാർ പണം ധൂർത്തടിക്കുന്നു

ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇവര്‍ക്ക് നേരെ അക്രമണമുണ്ടായത്. ആല്‍ബിനൊപ്പമുണ്ടായിരുന്ന ദേവനെയും സംഘം മര്‍ദ്ദിച്ചച്ചിരുന്നു. ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഗൗരത്തോടെ അന്വേഷണം നടത്തിയില്ലെന്ന് ലൈജു പറഞ്ഞിരുന്നു എന്നാല്‍, പരാതി കിട്ടിയപ്പോള്‍ അന്വേഷണം തുടങ്ങിയെന്നും പ്രതികളെ കസ്റ്റഡിലെടുത്തുവെന്നും ശ്രീകാര്യം പൊലീസ് വിശദീകരിച്ചു.

English summary
Harassment of transgender brothers in Thiruvanmnthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X