കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് കോൺഗ്രസിനെ നീക്കി ഹാർദിക് പട്ടേൽ; ബിജെപിയിലേക്ക് തന്നെ?

Google Oneindia Malayalam News

അഹമ്മദാബാദ്; കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന പാർട്ടി വർക്കിംഗ് പ്രസിഡൻറ് കൂടിയായ ഹാർദിക് പട്ടേൽ ബി ജെ പിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെ ഇത്തരം അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും 'കോൺഗ്രസിനെ' മാറ്റിയിരിക്കുകയാണ് ഹർദിക്. വാട്സ്ആപ്, ടെലിഗ്രാം ബയോകളിൽ നിന്നാണ് പാർട്ടിയുടെ പേര് മാറ്റിയിരിക്കുന്നത്. വാട്സ് ആപ്പിൽ കാവി ഷാൾ ധരിച്ച ചിത്രമാണ് കവർ ഫോട്ടോ ആയി നൽകിയിരിക്കുന്നത്.

1


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വിമർശനമാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനെതിരെ ഹർദിക് പട്ടേൽ ഉയർത്തുന്നത്. തനിക്ക് സംസ്ഥാന നേതൃത്വവുമായി മാത്രമാണ് അതൃപ്തിയെന്നും ദേശീയ നേതൃത്വവുമായി യാതൊരു തർക്കവും ഇല്ലെന്നും ഹർദിക് പറയുന്നു. താൻ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റാണ്. എന്നാൽ അത്തരത്തിൽ യാതൊരു ഉത്തരവാദിത്തവും തനിക്ക് നൽകാനോ തന്നെ കേൾക്കാനോ പാർട്ടി നേതാക്കൾ തയ്യാറാകുന്നില്ലെന്നും ഹാർദിക് വിമർശനം ഉയർത്തുന്നുണ്ട്.

2

'എന്റെ ശക്തി ഉപയോഗപ്പെടുത്താൻ താൻ സംസ്ഥാന നേതാക്കളോട് പറഞ്ഞിരുന്നു. പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകൾക്ക് പോസ് ചെയ്യുന്നത് മാത്രമാണോ നേതാക്കളുടെ ഉത്തരവാദിത്തം?പ്രശ്‌നങ്ങളിൽ പോരാടാൻ തയ്യാറുള്ള നേതാക്കളുടെ ഒരു ടീം എനിക്കുണ്ട്. ഞാൻ മാത്രമല്ല, പ്രാദേശിക തലത്തിലെ രണ്ടാം നിര നേതൃത്വവും ഇതേ പ്രശ്നം നേരിടുന്നുണ്ട്. അടുത്തിടെ നടന്ന സംസ്ഥാന കോൺഗ്രസ് പുനഃസംഘടനയിൽ നല്ലവരും കഠിനാധ്വാനികളുമായ ആളുകൾ പലരും തഴയപ്പെട്ടു. പാർട്ടി നേതാക്കളുടെ സ്വന്തക്കാർക്ക് മാത്രമാണ് അവസരം ലഭിച്ചത്', ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഹർദിക് കുറ്റപ്പെടുത്തി.

3


'നിലവിലെ പ്രശ്നങ്ങൾ രാഹുൽ ഗാന്ധിയുമായി സംസാരിച്ചിട്ടുണ്ട്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്റെ പരാതികൾ അദ്ദേഹം കേട്ടു. എന്റെ ഉത്തരവാദിത്തങ്ങൾ നിശ്ചയിച്ച് തരണമെന്ന ആവശ്യവും അദ്ദേഹം അംഗീകരിച്ചിട്ടുണ്ട്.ആദ്യം നീരസം പ്രകടിപ്പിക്കുകയും പിന്നീട് വലിയ പദവി ഏറ്റെടുക്കുകയും ചെയ്യുന്ന മറ്റ് രാഷ്ട്രീയക്കാരെപ്പോലെയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് രാഹുലിനോടും പ്രിയങ്കയോടും വേണുഗോപാലിനോടും ഞാൻ വ്യക്തമാക്കിയിട്ടുണ്ടെന്നും' ഹർദിക് പറഞ്ഞു.

4


'ശക്തമായ തിരുമാനങ്ങൾ എടുക്കുന്നതിൽ ബി ജെ പിക്ക് കഴിവുണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. ഇതാണ് ഞാൻ ബി ജെ പിയിലേക്ക് പോയേക്കും എന്ന അഭ്യൂഹങ്ങൾക്ക് കാരണമായത്. ചിലർ പറയുന്നത് ഞാൻ ആം ആദ്മിയിലേക്ക് പോകുമെന്നാണ്. എന്നാൽ ഇതെല്ലാം വെറും പ്രചരണങ്ങൾ മാത്രമാണ്',ഹർദിക് പറഞ്ഞു. 'ഞാൻ ഇപ്പോൾ കോൺഗ്രസിലാണ്. ഞാൻ കോൺഗ്രസിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നടപടികൾ കേന്ദ്ര നേതൃത്വം സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഹാർദിക് കോൺഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എന്റെ മനോവീര്യം തകർക്കാൻ അവർ ആഗ്രഹിക്കുന്നു. കോൺഗ്രസിൽ നിന്നും രാജിവെച്ച് പോകാൻ ആഗ്രഹിക്കുന്നവർ രാജിവെച്ച് പോകട്ടെയെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. എന്നാൽ സംസ്ഥാന നേതൃത്വത്തിന് അങ്ങനെ സംസാരിക്കാനാകില്ല. ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറും സംസ്ഥാന പാർട്ടിയുടെ ചുമതലയുള്ള ഡോ. രഘു ശർമ്മയും രാഹുലിന്റെ ഭാഷയിൽ സംസാരിക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ നേതാക്കൾ എല്ലാവരും പാർട്ടി വിടുകയാണെങ്കിൽ കോൺഗ്രസിന് എന്ത് സംഭവിക്കുമെന്നും' ഹർദിക് പട്ടേൽ ചോദിച്ചു.

5

നേരത്തേ ഹർദികിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് കൊണ്ട് ആം ആദ്മി രംഗത്തെത്തിയിരുന്നു. അരവിന്ദ് കെജരിവാളും ഹർദിക്കും കൂടിക്കാഴ്ച നടത്തിയേക്കുമോയെന്ന തരത്തിലുള്ള ചർച്ചകളും ഉണ്ടായിരുന്നു. എന്നാൽ ആം ആദ്മിയിലേക്ക് പോകില്ലെന്നാണ് ഹർദീക്കിന്റെ പ്രതികരണം. പാട്ടീധാർ പ്രക്ഷോഭ സമയത്ത് മാത്രമാണ് താൻ അരവിന്ദ് കെജരിവാളിനെ കണ്ടതെന്നും 2019 ന് ശേഷം അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ലെന്നും ഹർദീക് പറഞ്ഞു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Hardik Patel removes Congress from social media profiles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X