കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സര്‍ക്കാറിനെ പിടിച്ചുലക്കാന്‍ വീണ്ടും ഹര്‍ദ്ദിക്ക്; പരസ്യപിന്തുണയുമായി കോണ്‍ഗ്രസ്, സഖ്യനീക്കം

  • By Desk
Google Oneindia Malayalam News

ഗുജറാത്തിനെ പിടിച്ചുലക്കിയ പട്ടേല്‍ സമര നായകന്‍ ഹര്‍ദിക് പട്ടേല്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടും സമരത്തിന് കോപ്പുകൂട്ടുന്നു. ആദ്യപട്ടേല്‍ സമരത്തിന് മൂന്ന് വര്‍ഷം തികയവേയാണ് ഹര്‍ദ്ദിക് പട്ടേല്‍ സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാറിനെതിരെ വീണ്ടുമൊരും സമരവുമായി രംഗത്ത് വന്നിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഹര്‍ദ്ദിക്കിന്റെ നീക്കങ്ങളെ സസൂക്ഷമം നിരീക്ഷിക്കുകയാണ് ബിജെപി നേതൃത്വം. ഹര്‍ദ്ദിക്കിന്റെ നീക്കങ്ങള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് പിന്തുണനല്‍കുന്നു എന്നതും ബിജെപിയെ ഭയപ്പെടുത്തുന്നുണ്ട്.

ഹര്‍ദ്ദിക് പട്ടേല്‍

ഹര്‍ദ്ദിക് പട്ടേല്‍

സംസ്ഥാന സര്‍ക്കാറിനെതിരെ വീണ്ടുമൊരു ബലപരീക്ഷണത്തിന് ഒരുങ്ങുന്ന ഹര്‍ദ്ദിക് പട്ടേല്‍ സമരത്തിന്റെ ആദ്യഘട്ടമായി ഓഗസ്റ്റ് 25 മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പട്ടേല്‍ സമര നേതാവ്.

നിരാഹാര സമരം

നിരാഹാര സമരം

പട്ടേല്‍ വിഭാഗത്തോടുള്ള സംസ്ഥാനസര്‍ക്കാറിന്റെ വിവേചനം അവസാനിപ്പിക്കണം, പട്ടേല്‍ യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും സംവരണം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ദ്ദിക് പട്ടേല്‍ നിരാഹാര സമരം പ്രഖ്യാപിച്ചത്.

കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

ഹര്‍ദ്ദിക്കിന്റെ സമരത്തി കോണ്‍ഗ്രസ് പരസ്യപിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഈ നീക്കങ്ങളെ വളരെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹര്‍ദ്ദിക്ക് പട്ടേല്‍ കോണ്‍ഗ്രസ്സിന് പിന്തുണച്ചിരുന്നെങ്കിലും ഔദ്യോഗികമായി സഖ്യം രൂപീകരിച്ചിരുന്നില്ല. ഹര്‍ദ്ദിക്കുമായി ഔദ്യോഗികമായി തന്നെ സഖ്യമുണ്ടായിരുന്നെങ്കില്‍ ,കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമായിരുന്നെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ്സിനുണ്ട്.

പരസ്യപിന്തുണ

പരസ്യപിന്തുണ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹര്‍ദ്ദിക്കുമായി ഔദ്യോഗികമായി തന്നെ സഖ്യമുണ്ടാക്കണെന്ന് വാദിക്കുന്ന ഒരു വിഭാഗം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സിനുള്ളിലുണ്ട്. ഇതിനാല്‍ തന്നെ ഹര്‍ദ്ദിക്കിന്റെ സമരത്തിന് കോണ്‍ഗ്രസ് പരസ്യപിന്തുണയറിയിച്ചത് സഖ്യനീക്കങ്ങളുടെ തുടക്കമാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍

കോണ്‍ഗ്രസ്‌കൂടി ഹര്‍ദ്ദിക്കിന്റെ സമരത്തിന് പിന്തുണ അറിയിച്ച സാഹചര്യത്തില്‍ ഹര്‍ദ്ദിക്കിന്റെ സമരത്തിന് വാര്‍ത്താ പ്രധാന്യം നല്‍കാതിരിക്കാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്.

സമരത്തിന് വേദി

സമരത്തിന് വേദി

ഹര്‍ദ്ദിക്കിന്റെ സമരത്തിന് അഹമ്മദാബാദിലെ നിക്കോളില്‍ ഒരു മൈതാനത്തും സമരത്തിന് അനുമതി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് ആദ്യമേ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന് വേദി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഹര്‍ദ്ദിക്കിനേയും അനുയായികളേയും കഴിഞ്ഞ ഞായറാഴ്ച്ച പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു.

ഗാന്ധിനഗറില്‍

ഗാന്ധിനഗറില്‍

ഹര്‍ദ്ദിക്കിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഞായറാഴ്ച്ച രാത്രി സൂറത്തില്‍ വാഹനങ്ങള്‍ക്കു നേരെ കല്ലേറും തീവെപ്പുമുണ്ടാവുകയും ചെയ്തിരുന്നു. ഗാന്ധിനഗറില്‍ ഉപവസവേദിക്കായി പ്രവര്‍ത്തകര്‍ അനുമതി തേടിയിട്ടുണ്ട്. ഇവിടേയും അനുമതി ലഭിച്ചില്ലെങ്കില്‍ ഹര്‍ദ്ദിക്കിന്റെ വീട് സമരവേദിയാക്കാനാണ് നീക്കം.

പട്ടേല്‍ സമരം

പട്ടേല്‍ സമരം

2015 ലായിരുന്നു പട്ടേല്‍ സമരം അക്രമാസക്തമായത്. അഹമ്മദാബാദ് ജിഎംഡിസി മൈതാനത്ത് ലക്ഷങ്ങള്‍ പങ്കെടുത്ത പട്ടേല്‍ സമ്മേളനത്തെ പോലീസിന് നിയന്ത്രിക്കാനാവതെ വന്നതോടെ കലാപമായി മാറുകയായിരുന്നു. പിന്നീട് ബിജെപിക്കെതിരെ തിരിഞ്ഞ പട്ടേല്‍ വിഭാഗത്തിന്റെ പി്ന്തുണയോടെ പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയിരുന്നു

English summary
Hardik Patel Seems All Set for Political Foray, It’s All About the Timing Now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X