കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാലിയന്‍ കണാരന്‍ കോണ്‍ഗ്രസ് അല്ല!!! അച്ഛനും ഭാര്യവീട്ടുകാരുമെല്ലാം എല്‍ഡിഎഫ്... തനിക്ക് രാഷ്ട്രീയമില്ലെന്ന് ഹരീഷ്

Google Oneindia Malayalam News

ഹരീഷ് കണാരന്‍ എന്ന നടനെ അറിയാത്തവര്‍ ഇന്ന് കേരളത്തില്‍ ഉണ്ടാവില്ല. ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിച്ചതോടെയാണ് ഹരീഷിന്റെ പേരിന്റെ പിറകെ ആ 'കണാരന്‍' കയറിപ്പറ്റിയത്.

പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍പോളിംഗ് ബൂത്തില്‍ കൈ 'ഇടത്തോട്ട്', പിണറായി ബെസ്റ്റ് മുഖ്യമന്ത്രി, മരണം വരെ കമ്മ്യൂണിസ്റ്റെന്ന് മണികണ്ഠന്‍

കരുണാകരനെ ഞെട്ടിച്ച ധര്‍മജന്‍... സേവാദള്‍ ഭടൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി, ജയിലിലും കിടന്നു, കോൺഗ്രസിലെ കമ്യൂണിസ്റ്റ്!!!കരുണാകരനെ ഞെട്ടിച്ച ധര്‍മജന്‍... സേവാദള്‍ ഭടൻ, കെഎസ്‌യു ജില്ലാ സെക്രട്ടറി, ജയിലിലും കിടന്നു, കോൺഗ്രസിലെ കമ്യൂണിസ്റ്റ്!!!

'ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം''ആദ്യം വോട്ട് ചെയ്ത കെഎസ് യു സ്ഥാനാര്‍ത്ഥി തോറ്റു, അതിന് ശേഷം വോട്ട് ഒരൊറ്റ പാര്‍ട്ടിയ്ക്ക് മാത്രം'

ജാലിയന്‍ കണാരന്‍ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്നാണല്ലോ വപ്പ്. ഗാന്ധിയും നെഹ്‌റുവും പട്ടേലുമൊക്കെ കൂട്ടാകുമ്പോള്‍ സ്വാഭാവികമായും പഴയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നിരിക്കണം. എന്തായാലും ഹരീഷ് കണാരന് അങ്ങനെ കക്ഷി രാഷ്ട്രീയമൊന്നുമില്ല. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ട് പടം എന്ന പരിപാടിയില്‍ ഹരീഷ് പറഞ്ഞ രാഷ്ട്രീയ കാര്യങ്ങള്‍ ഒന്ന് നോക്കാം...

സ്‌കൂളില്‍ പഠിക്കുമ്പോള്‍

സ്‌കൂളില്‍ പഠിക്കുമ്പോള്‍

ആര് സമരം ചെയ്ത് സ്‌കൂള്‍ നിര്‍ത്തിക്കുന്നോ, അവരുടെ കൂടെയാണ് അന്ന് ഞാന്‍. അത് കഴിഞ്ഞിട്ട് വേണം സിനിമയ്ക്ക് പോകാന്‍. സമരം ചെയ്യുന്നവര്‍ മാത്രം ആയാല്‍ പോര, സമരം സ്‌ട്രോങ് ആയി ചെയ്ത് സ്‌കൂള്‍ വിടീക്കുന്നവര്‍ക്കായിരുന്നു പിന്തുണ

ഇത്തവണ വോട്ട് ചെയ്യും

ഇത്തവണ വോട്ട് ചെയ്യും

ഇടയ്ക്ക് ഒന്നോ രണ്ടോ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പറ്റിയിരുന്നില്ല. എന്തായാലും ഇത്തവണ വോട്ട് ചെയ്യും. സ്ഥാനാര്‍ത്ഥികളൊക്കെ വീട്ടില്‍ വന്നിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പാകുമ്പോള്‍ അടുപ്പം നോക്കിയിട്ടല്ലേ വോട്ട്. അതില്‍ രാഷ്ട്രീയം അങ്ങനെ നോക്കാന്‍ പറ്റില്ലല്ലോ.

ആത്മാര്‍ത്ഥ സുഹൃത്ത് ഇത്തവണ മത്സരിക്കുന്നുണ്ട്. പക്ഷേ, വേറെ വാര്‍ഡില്‍ ആയിപ്പോയി! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്.

പാര്‍ട്ടി നോക്കി വോട്ട്?

പാര്‍ട്ടി നോക്കി വോട്ട്?

സാധാരണ ഗതിയില്‍ പാര്‍ട്ടി നോക്കി വോട്ട് ചെയ്യാറില്ല. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പ് ഒക്കെ ആകുമ്പോള്‍ പക്ഷേ, പാര്‍ട്ടി നോക്കേണ്ടി വരും. എന്നാലും ചിലപ്പോള്‍ പരിചയക്കാരൊക്കെ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയൊന്നും നോക്കാറില്ല. സൗഹൃദത്തിന് തന്നെയാണ് പ്രാധാന്യം

പ്രചാരണത്തിന് പോയിട്ടില്ല, പക്ഷേഅനൗണ്‍സ്‌മെന്റ്

പ്രചാരണത്തിന് പോയിട്ടില്ല, പക്ഷേഅനൗണ്‍സ്‌മെന്റ്

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതുവരെ പോയിട്ടില്ല. മുമ്പൊക്കെ കൂട്ടുകാര്‍ മത്സരിച്ച് ജയിക്കുമ്പോള്‍ അതിന്റെ ആഘോഷത്തിലൊക്കെ പങ്കെടുത്തിട്ടുണ്ട്. ആരുടേയും പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടേയില്ല.

തിരഞ്ഞെടുപ്പ് അനൗണ്‍സ്‌മെന്റുകള്‍ കുറേ ചെയ്തിട്ടുണ്ട്. പലപ്പോഴും നടന്‍മാരുടെ ശബ്ദത്തിലാണ് ചെയ്തിട്ടുള്ളത്. മാമുക്കോയ, ലാലു അലക്‌സ് തുടങ്ങിയവരുടെ ശബ്ദമാണ് അനൗണ്‍സ്‌മെന്റുകളില്‍ ഉപയോഗിച്ചിട്ടുള്ളത്.

കുടുംബം മുഴുവന്‍ എല്‍ഡിഎഫ്

കുടുംബം മുഴുവന്‍ എല്‍ഡിഎഫ്

ഭാര്യയും ഭാര്യയുടെ വീട്ടുകാരും എല്ലാം അടിയുറച്ച എല്‍ഡിഎഫുകാരാണ്. ഭാര്യയുടെ വീട്ടുകാര്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിലും സജീവമാണ്.

അച്ഛനും അടിയുറച്ച എല്‍ഡിഎഫുകാരനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം ഒന്നും ഇല്ലെങ്കിലും ആശയപരമായി എന്നും എല്‍ഡിഎഫിനൊപ്പമായിരുന്നു.

എന്നാല്‍ തനിക്ക് അങ്ങനെ പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്ന് ആവര്‍ത്തിക്കുന്നുണ്ട് ഹരീഷ് കണാരന്‍.

സന്ദേശവും വെള്ളിമൂങ്ങയും

സന്ദേശവും വെള്ളിമൂങ്ങയും

ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയ സിനിമ എന്നത് സന്ദേശം തന്നെയാണ്. ഒരുപാട് തവണ കണ്ടിട്ടുണ്ട്. അടുത്തിടെ കൂടി കണ്ടു. അത് കഴിഞ്ഞാല്‍ പിന്നെ ഇഷ്ടപ്പെട്ട രാഷ്ട്രീയ സിനിമ ബിജു മേനോന്‍ നായകനായ വെള്ളിമൂങ്ങ ആണെന്നാണ് ഹരീഷ് പറയുന്നത്.

എത്ര ശ്രമിച്ചിട്ടും

എത്ര ശ്രമിച്ചിട്ടും

ഹരീഷിന്റെ രാഷ്ട്രീയം എന്താണെന്ന് പുറത്ത് കൊണ്ടുവരാന്‍ പരമാവധി ശ്രമിക്കുന്നുണ്ട് അഭിമുഖം ചെയ്യുന്ന ആള്‍. എന്നാല്‍ ഒരു നിമിഷം പോലും അതിന് പിടികൊടുക്കാതെ വഴുതി മാറുകയാണ് ഹരീഷ് കണാരന്‍. വീട്ടുകാരുടെ രാഷ്ട്രീയം എന്താണെന്ന് പറയുമ്പോള്‍ തന്നേയും തന്റെ കാര്യത്തില്‍ പിടികൊടുക്കുന്നില്ല അദ്ദേഹം.

English summary
Actor Hareesh Kanaran says, he doesn't have any politics, but his father and in laws are LDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X