കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു'; കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം; കൊറോണയുടെ പശ്ചാത്തലത്തിൽ മാർച്ച് 22 ന് ജനതാ കർഫ്യൂ ആചരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ജനതാ കർഫ്യൂവിനെ പിന്തുണച്ച് പ്രതിപക്ഷം ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. കര്‍ഫ്യൂവിനോട് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്. ജനതാ കർഫ്യൂവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടിയും.

pinmodi-

പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്.നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റൂവെന്ന് ഹരീഷ് പേരടി കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം-ഒരു മഹാമാരിയുടെ മുന്നിൽ നിൽക്കുമ്പോൾ ട്രോളുകളും പൊങ്കാലകളും താരതമ്യ പഠനങ്ങളും ഒഴിവാക്കുക എന്നുള്ളത് മനുഷ്യന്റെ വിവേചന ബുദ്ധിയാണ്...അത് കാത്തുസുക്ഷിച്ചാൽ മാത്രമെ ഈ മഹാമാരിയെ നമുക്ക് അതിജിവീക്കാൻ സാധിക്കുകയുള്ളു...

വർഗ്ഗീയത താണ്ഡവമാടിയ കാലത്ത് നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ചങ്ങല വലിച്ചതു പോലെതന്നെയാണ് മഹാമാരിയുടെ ഭീകരതയെ ഓർമ്മപ്പെടുത്താൻ കർഫ്യൂ നടത്തുന്നതും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കാൻ കൈ കൊട്ടുന്നതും...

പ്രഹസനം എന്ന് തോന്നുന്ന ഇത്തരം ബോധവൽക്കരണങ്ങൾക്ക് ദുരന്തമുഖത്ത് ഏറെ പ്രസക്തിയുണ്ട്...നമ്മൾ മനുഷ്യർ ബാക്കിയായാൽ മാത്രമെ നാളെയും നമുക്ക് രാഷ്ട്രീയം കളിക്കാൻ പറ്റു...ഒന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് ...ഒന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്..

ഈ സമയത്ത് അത് മാത്രം ഓർക്കുകയെന്നുള്ളതാണ് നമ്മുടെ ഉത്തരവാദിത്വം ...കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിർദേശങ്ങളും മുന്നറിയുപ്പുകളും പാലിക്കുക...എന്റെ നാടിനൊപ്പം..എന്റെ രാജ്യത്തിനൊപ്പം...എന്റെ ഭൂമിയിലെ മനുഷ്യർക്കൊപ്പം...

ജനത കർഫ്യൂവിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെ ആരും വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. രാജ്യത്തെ ജനങ്ങൾക്കായി ജനങ്ങൾ തന്നെ നടത്തുന്ന കർഫ്യൂ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. അതാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കൊറോണയില്‍ ചൈന ലോകത്തെ പറഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍കൊറോണയില്‍ ചൈന ലോകത്തെ പറഞ്ഞുപറ്റിച്ചു? കൊറോണ മോചനം വെറും കെട്ടുകഥയോ... പുറത്ത് വരുന്ന വിവരങ്ങള്‍

കൊറോണ വൈറസ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 250 കടന്നു, മുംബൈയിൽ കർശന നിയന്ത്രണങ്ങൾ...കൊറോണ വൈറസ്: ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 250 കടന്നു, മുംബൈയിൽ കർശന നിയന്ത്രണങ്ങൾ...

പാലക്കാട് 1, കൊച്ചിയിൽ 5, കാസർകോഡ് 6! സ്ഥിതി ഗൗരവതരം! കാസര്‍കോട്ടെ സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രിപാലക്കാട് 1, കൊച്ചിയിൽ 5, കാസർകോഡ് 6! സ്ഥിതി ഗൗരവതരം! കാസര്‍കോട്ടെ സ്ഥിതി വിചിത്രമെന്ന് മുഖ്യമന്ത്രി

English summary
hareesh peradi about janata curfew
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X