Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപിന് കോഴിക്കോട് വഴി വരാമായിരുന്നു; ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ്‌ ഭരിക്കുന്നത്‌; ഹരീഷ്

എറണാകുളം: യുഎസ്‌ പ്രസിഡന്റ്‌ ഡൊണൾഡ്‌ ട്രംപിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട്‌ അഹമ്മദാബാദിലെ ചേരികൾ മതില്‍ പണിത് മറയ്ക്കുന്നതിനെതിരെ വലിയ വിമര്‍നമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

എന്നാല്‍ ട്രംപ് വരുന്നത് കോഴിക്കോടേക്ക് ആയിരുന്നെങ്കില്‍ ഇത്തരത്തിലൊരു മതിലും കെട്ടേണ്ടി വരില്ലെന്നാണ് സിനിമാ നടനായ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കോഴിക്കോട് വഴി

കോഴിക്കോട് വഴി

പ്രിയപ്പെട്ട ട്രംപ്, നിങ്ങൾക്ക് കോഴിക്കോട് വഴി വരാമായിരുന്നു...ഇവിടെ ഞങ്ങൾക്ക് ഒളിക്കാനും മറയ്ക്കാനും ഒരു മതിലും കെട്ടേണ്ട ആവിശ്യമില്ല, ആദ്യഫോട്ടോയിൽ കാണുന്ന കല്ലുത്താൻ കടവ് കോളനിയിലെ സഹോദരങ്ങൾക്കായി നിർമ്മിച്ച പുതിയ ഫ്ലാറ്റാണ് രണ്ടാമത്തെ ചിത്രത്തിൽ.

സഖാവാണ് ഭരിക്കുന്നത്

സഖാവാണ് ഭരിക്കുന്നത്

അവരിപ്പോൾ അവിടെയാണ് കുടുംബ സമ്മേതം താമസിക്കുന്നത്. കാരണം ഇവിടെ ഞങ്ങളുടെ പ്രിയപ്പെട്ട സഖാവാണ് ഭരിക്കുന്നത്. ഈ വഴിക്ക് വന്നിരുന്നെങ്കിൽ അദ്ദേഹത്തെയും ഒന്ന് പരിചയപ്പെടാമായിരുന്നു- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

140 കുടുംബങ്ങള്‍ക്ക്

140 കുടുംബങ്ങള്‍ക്ക്

കോഴിക്കോട് കല്ലുത്താന്‍ കടവ് കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കിയതാണ് അഹമ്മദാബാദില്‍ ചേരി പ്രദേശങ്ങള്‍ മതില്‍കെട്ടി മറയ്ക്കുന്ന സംഭവുമായി ഹരീഷ് പേരടി താരതമ്യം ചെയ്യുന്നത്. കോളനിയിലെ 88 കുടുംബങ്ങൾക്ക് പുറമെ 140 കുടുംബങ്ങള്‍ക്കായിരുന്നു സര്‍ക്കാര്‍ ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കിയത്.

ഫേസ്ബുക്ക് പോസ്റ്റ്

ഹരീഷ് പേരടി

കമന്‍റ്

കമന്‍റ്

ഹരീഷ് പേരടിയുടെ പോസ്റ്റിന് താഴെ കേരള സര്‍ക്കാറിനെ അഭിനന്ദിച്ചും ഗുജറാത്ത് സര്‍ക്കാറിനെ വിമര്‍ശിച്ചുമുള്ള കമന്‍റുകളുംപ്രത്യക്ഷപ്പെടുന്നുണ്ട്. 'ഗുജറാത്തിൽ ചേരികൾ മതിൽ കെട്ടി കൊട്ടിയടക്കുമ്പോൾ ഇവിടെ ഭവനങ്ങൾ ഒരുക്കി ജനങ്ങളെ പിണറായി സർക്കാർ സംരക്ഷിക്കുന്നു' എന്നാണ് പികെ ശ്രീകുമാര്‍ എന്ന വ്യക്തി കമന്‍റ് ചെയ്തിരിക്കുന്നത്.

മതില്‍ നിര്‍മ്മാ​ണം

മതില്‍ നിര്‍മ്മാ​ണം

അഹമ്മദാബാദ് വിമാനത്താവളം മുതല്‍ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം വരെയുള്ള പാതയിലെ ചേരിയാണ് മതില്‍കെട്ടി മറയ്ക്കുന്നതെന്നാണ് റോയിട്ടേഴ്സ് ഉള്‍പ്പടേയുള്ള വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് മതില്‍ നിര്‍മ്മാ​ണം പുരോഗമിക്കുന്നത്.

600 മീറ്റര്‍ നീളത്തില്‍

600 മീറ്റര്‍ നീളത്തില്‍

മതില്‍ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ റോഡില്‍ നിന്ന് ചേരിയിലേക്കുള്ള ദൃശ്യം ഇല്ലാതാകും. 600 മീറ്റര്‍ നീളത്തില്‍ 6-7 അടി വരെയുള്ള മതിലാണ് പണിയുന്നതെന്നാണ് വിവരം. മതിലിന് പുറത്തായി വളര്‍ച്ചയെത്തിയ പനകള്‍ കുഴിച്ചിട്ട് സ്വാഭാവികത വരുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.

100 കോടി

100 കോടി

ഡൊണാള്‍ഡ് ട്രംപിന്‍റെ വരവിനോട് അനുബന്ധിച്ച് അഹമ്മദാബാദില്‍ മാത്രം നൂറുകോടിയോളം രൂപയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചിലവാക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളും കോര്‍പ്പറേഷനും നഗര വികസന അതോറിറ്റിയുമാണ് ചെലവിന്‍റെ വലിയ ഭാഗവും വഹിക്കുന്നത്.

ഫെബ്രുവരി 24, 25

ഫെബ്രുവരി 24, 25

ഫെബ്രുവരി 24, 25 തിയ്യതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. 24 ന് ഉച്ചയ്ക്ക് അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക. മൂന്നരയോടെ ദില്ലിയിലേക്ക് പോവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+