'വിദേശ സിനിമകൾ കണ്ട് അതുപോലെ കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത്ര എളുപ്പമല്ല കുട്ടികളെ പഠിപ്പിക്കാൻ'
തിരുവനന്തപുരം; അങ്കനവാടി ടീച്ചർമ്മാരെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനിവാസനെതിരെ പ്രതിഷേധം ശക്തമാണ്. നടന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അങ്കനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്ന് ഹരീഷ് പേടരി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.
'നമ്മുടെ അംഗനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് ...
Recommended Video

അവർക്ക് ഭക്ഷണം കൊടുക്കുന്നത്...അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്...ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്...
കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗനവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്', പോസ്റ്റിൽ പറയുന്നു.
അങ്കനവാടി ടീച്ചർമാർക്കെതിരായ വിവാദ പരാമർശത്തിൽ കഴിഞ് ദിവസം ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ശ്രീനിവാസന്റെ പരാമർശം. വിദ്യാഭ്യാസം ഇല്ലാത്ത ഏതെങ്കിലും സ്ത്രീകളും അവരും ഇവരും വേറെ ജോലിയൊന്നും ഇല്ലാത്തതുമായ ആളുകളെ പിടിച്ച് നിര്‍ത്തുകയാണ് പിള്ളേരെ നോക്കാന്‍. അവരുടെ ഇടയിലാണ് ആ കുട്ടികള്‍ വളരുന്നത്. അവരുടെ നിലവാരമേ ആ കുട്ടികള്‍ക്കുണ്ടാകൂ'' എന്നായിരുന്നു ശ്രീനിവാസന്റെ പറഞ്ഞത്.
ഇതിനെതിരെ അങ്കനവാടി അധ്യാപകരുടെ സംഘടന പരാതി നൽകുകയായിരുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications