• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വിദേശ സിനിമകൾ കണ്ട് അതുപോലെ കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത്ര എളുപ്പമല്ല കുട്ടികളെ പഠിപ്പിക്കാൻ'

 • By Aami Madhu

തിരുവനന്തപുരം; അങ്കനവാടി ടീച്ചർമ്മാരെ അപമാനിച്ച സംഭവത്തിൽ നടൻ ശ്രീനിവാസനെതിരെ പ്രതിഷേധം ശക്തമാണ്. നടന്റെ വിവാദ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. അങ്കനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്ന് ഹരീഷ് പേടരി ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റ് വായിക്കാം.

'നമ്മുടെ അംഗനവാടിയിലെ അമ്മമാർ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കിൽ..അവർ കുട്ടികളുടെ മനശാസത്രത്തിൽ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കിൽ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛൻമാർക്കും ഈ യോഗ്യതയൊക്കെ വേണ്ടേ ?..കൂറെ വിദേശ സിനിമകൾ കണ്ട് ആ ഫോർമാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അംഗനവാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് ...

cmsvideo
  കേരളത്തിലെ വോട്ടർമാർ മണ്ടന്മാർ

  അവർക്ക് ഭക്ഷണം കൊടുക്കുന്നത്...അത് വലിയ സഹനവും സമരവുമാണ്..തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്...ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അംഗനവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നത്...

  കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അംഗനവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണ്', പോസ്റ്റിൽ പറയുന്നു.

  അങ്കനവാടി ടീച്ചർമാർക്കെതിരായ വിവാദ പരാമർശത്തിൽ കഴിഞ്‍ ദിവസം ശ്രീനിവാസനെതിരെ സംസ്ഥാന വനിതാ കമ്മീഷൻ കേസെടുത്തിരുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ശ്രീനിവാസന്റെ പരാമർശം. വിദ്യാഭ്യാസം ഇല്ലാത്ത ഏതെങ്കിലും സ്ത്രീകളും അവരും ഇവരും വേറെ ജോലിയൊന്നും ഇല്ലാത്തതുമായ ആളുകളെ പിടിച്ച് നിര്‍ത്തുകയാണ് പിള്ളേരെ നോക്കാന്‍. അവരുടെ ഇടയിലാണ് ആ കുട്ടികള്‍ വളരുന്നത്. അവരുടെ നിലവാരമേ ആ കുട്ടികള്‍ക്കുണ്ടാകൂ'' എന്നായിരുന്നു ശ്രീനിവാസന്റെ പറഞ്ഞത്.

  ഇതിനെതിരെ അങ്കനവാടി അധ്യാപകരുടെ സംഘടന പരാതി നൽകുകയായിരുന്നു.

  'ഇല്ല, ഒ രാജഗോപാൽ കഴിഞ്ഞ് മതിയെന്ന്, പാർട്ടി അധ്യക്ഷ സ്ഥാനവും വേണ്ടാന്ന്'; വേണുഗോപാലിന്റെ കുറിപ്പ്

  അതിർത്തി ലംഘിച്ച പാക് ചാര വിമാനം സൈന്യം വെടിവെച്ചിട്ടു; ആയുധങ്ങൾ കണ്ടെത്തി

  'സൈനികർ എന്തിന്, എവിടെവെച്ചാണ് കൊല്ലപ്പെട്ടത്?'; മോദിയെ മുൾമുനയിൽ നിർത്തി രാഹുൽ ഗാന്ധി

  English summary
  Hareesh peradi against actor sreenivasan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X