കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്പര്‍ പറഞ്ഞാല്‍ ഫ്ലാറ്റ് ഏത് വനത്തിലായിരുന്നെന്ന് പറയാം; ആഷിഖ് അബുവിന് മറുപടിയുമായി ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി: വരാപ്പുഴയിലെ ശാന്തിവനത്തില്‍ കെഎസ്ഇബി നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ള നിര്‍വധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ചുവട് പിടിച്ച് സംവിധായകന്‍ ആഷിഖ് അബുവും ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു.

ശാന്തിവനത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കെഎസ്ഇബി എന്ന സ്ഥാപനം ഇതുവരെ ചിലവഴിച്ച മുഴുവന്‍ തുകയും തങ്ങള്‍തിരിച്ചു തരാമെന്നും ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണമെന്നുമായിരുന്നു ആഷിക് അബു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്‍റെ സാരം.

<strong>ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി</strong>ജയിച്ചാലും അയോഗ്യതയോ? വീണക്കും രാജാജിക്കും ഓര്‍ത്തഡോക്സ് പിന്തുണ, കമ്മീഷന്‍ വിശദീകരണം തേടി

വിഷയത്തില്‍ ആഷിഖ് അബുവിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഏല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് ക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

abu

അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ഏല്ലാ പരിസ്ഥിതിവാദികളുടെയും കെഎസ്ഇബിക്ക് പണം പിരിച്ചു കൊടുക്കാൻ പോകുന്ന നവസിനിമക്കാരുടെയും ഫ്ലാറ്റ് നമ്പർ പറഞ്ഞാൽ ആ ഫ്ലാറ്റ് പണ്ട് ഏത് വനത്തിലായിരുന്നു എന്ന് പറഞ്ഞു തരാം എന്ന് ഒരു വൃദ്ധസദനത്തിലെ അന്തേവാസികൾ അറിയിച്ചിട്ടുണ്ട്.

നമ്മൾ പ്രകൃതി സ്നേഹികൾ ഒത്തുചേരുന്ന കെട്ടിടങ്ങളും വികസനത്തിന്റെ പേരിൽ പ്രകൃതിയെ ചൂഷണം ചെയുന്നതിനെതിരെയുള്ള നമ്മുടെ ഡോക്യുമെന്ററിയുടെയും ഫെസ്റ്റിവലുകൾക്കയക്കാനുള്ള സിനിമയുടെയും തിരക്കഥകൾ തയ്യാറാക്കുന്ന കോൺക്രീറ്റ് ബിൽഡിംഗങ്ങളുടെയും ഏല്ലാത്തിന്റെയും കാനന മേൽവിലാസം അവരുടെ കൈയ്യിൽ ഉണ്ടത്രേ.... ഈ വയസ്സൻമാരെ കൊണ്ട് തോറ്റു

English summary
Hareesh Peradi against ashik abu,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X