കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിയറ്ററുകൾ തുറക്കണം, നാടകം, ഗാനമേള, നൃത്തം, മിമിക്രി കലാകാരന്മാരോ? സർക്കാരിനോട് ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കവേ മിമിക്രി, നാടക, ഗാനമേള മേഖലയെ കുറിച്ച് ചോദ്യമുയര്‍ത്തി നടന്‍ ഹരീഷ് പേരടി. സിനിമ ഷൂട്ടിംഗ് തുടങ്ങുകയും ഒടിടി വഴി പുറത്തിറക്കുകയും ചെയ്യുന്നുണ്ടെന്നും എന്നാല്‍ നാടകത്തിലേയും മിമിക്രിയിലേയും കലാകാരന്മാര്‍ ഇപ്പോഴും കാത്തിരിക്കുകയാണ് എന്നും ഹരീഷ് പേരടി ചൂണ്ടിക്കാട്ടുന്നു. തിയറ്റര്‍ തുറക്കാനുളള തീരുമാനമെടുക്കുമ്പോള്‍ സര്‍ക്കാര്‍ ഇവരെ കൂടി പരിഗണിക്കണമെന്നും അത് നിരവധി കുടുംബങ്ങള്‍ക്ക് വലിയ പ്രതീക്ഷയാവും എന്നും ഹരീഷ് പേരടി പറയുന്നു.

ആമസോണും നെറ്റ്ഫ്ലിക്സും കൊയ്തു, ചില സിനിമാക്കാരും കോടികളുണ്ടാക്കി, തിയറ്റർ തുറക്കുന്നതിനെക്കുറിച്ച് വിനയൻആമസോണും നെറ്റ്ഫ്ലിക്സും കൊയ്തു, ചില സിനിമാക്കാരും കോടികളുണ്ടാക്കി, തിയറ്റർ തുറക്കുന്നതിനെക്കുറിച്ച് വിനയൻ

11

ഹരീഷ് പേരടിയുടെ കുറിപ്പ്: '' സഖാവേ.. സിനിമാ തിയറ്ററുകൾ തുറക്കണം.. നല്ല കാര്യം.. അപ്പോഴും അതിന്റെ കൂടെ നാടകം, ഗാനമേള, നൃത്തം, മിമിക്രി തുടങ്ങിയ പദങ്ങളൊന്നും പറയാത്തത് എന്താണ്?.. ഓഡിറ്റോറിയങ്ങൾ തുറന്നാൽ അവിടെ രാഷ്ട്രിയ പാർട്ടികളുടെ സമ്മേളനങ്ങളും കല്യാണവും എല്ലാം നടക്കും.. അതിന്റെ കൂടെ പെടുത്തേണ്ടതാണോ അരങ്ങിലെ കലാകാരൻമാരുടെ ജീവിതം... ഞാൻ ഇന്ന് സിനിമക്കാരനാണെങ്കിലും എത്രയോ തെരുവുനാടകങ്ങൾ ഇലക്ഷൻ സമയത്ത് കളിച്ചവനാണ്.. അല്ലാതെയും നാടകം കളിച്ച് കുടുംബം പോറ്റിയവനാണ്... അത് അറിയണമെങ്കിൽ പോളിറ്റ് ബ്യൂറോ മെമ്പർ ബേബി സഖാവിനോട് ചോദിച്ചാൽ മതി...

കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

കഴിഞ്ഞ കാല ജീവിതത്തിലെ എന്നോടൊപ്പമുണ്ടായിരുന്ന നാടകക്കാരൊക്കെ മുഴു പട്ടിണിയിലാണ്... എനിക്ക് പേരിനെങ്കിലും ഷൂട്ടിംങ്ങും തുടങ്ങി, OTTയുമുണ്ട്.. പക്ഷെ അരങ്ങിലെ കലാകാരൻമാർ കണ്ണുമിഴിച്ച് കാത്തിരിക്കുകയാണ്.. അരങ്ങുകളിൽ നിന്നാണ് കേരളത്തിൽ കമ്മ്യൂണിസം പടർന്നത് എന്നതിന് ചരിത്രം സാക്ഷിയാണ്... സർക്കാർ പ്രസ്താവനകളിൽ അരങ്ങിലെ ജീവിതങ്ങളെ കൂടി പെടുത്തിയാൽ ഒരു പാട് കുടുംബങ്ങൾക്ക് വലിയ പ്രതീക്ഷയാവും... ഇത് ഒരു വിമർശനമല്ല ഒരു ചുണ്ടു പലക മാത്രം... ലാൽസലാം''

സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
തങ്ങളുടെ ജീവിതം സിനിമയാകണമെന്ന ആവശ്യവുമായി ഇ ബുൾ ജെറ്റ്

കൊവിഡിനിടെ സിനിമാ ചിത്രീകരണത്തിനും കടകളും മറ്റും തുറന്ന് പ്രവര്‍ത്തിക്കാനും അടക്കമുളള ഇളവുകള്‍ സര്‍ക്കാര്‍ അനുവദിച്ചപ്പോള്‍ നാടകം പോലുളള സ്‌റ്റേജ് കലാപരിപാടികള്‍ക്കും ഇളവ് വേണമെന്ന് ഹരീഷ് പേരടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. സിനിമാ തീയറ്ററുകള്‍ തുറക്കണം എന്ന് സിനിമാ പ്രവര്‍ത്തകര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറക്കാന്‍ അനുകൂലമായ സാഹചര്യമാണ് ഉളളത് എന്നാണ് സിനിമാ-സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞ് വരുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തിയറ്ററുകള്‍ തുറക്കുന്നത് പരിഗണിക്കുന്നത്.

English summary
Hareesh Peradi asks State Government consider Mimikri , Drama artists while opening theaters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X