Get Updates
Get notified of breaking news, exclusive insights, and must-see stories!

റിമയേയും ഡബ്ല്യൂസിസിയേയും പരിഹസിച്ച് ഹരീഷ് പേരടിയും ബിനീഷ് കോടിയേരിയും! എന്തൊരു ദുരന്തം

കോഴിക്കോട്: ഏത് പുരോഗമന പക്ഷത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോഴും ചില നേരത്ത് മനുഷ്യന്റെ തനിസ്വഭാവം പുറത്ത് വരിക തന്നെ ചെയ്യും. കത്വയില്‍ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ചിത്രം പ്രൊഫൈല്‍ പിക്ചറാക്കി വെച്ചിരിക്കവന്‍ തന്നെയാണ് എതിരഭിപ്രായമോ, എതിര്‍ രാഷ്ട്രീയമോ ഉള്ള സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ വെര്‍ബല്‍ റേപ്പ് ചെയ്യുന്നതും.

ഇടതുപക്ഷക്കാരായ സിനിമാ നടനും, സിപിഎം നേതാവിന്റെ മകനും ഹനാന്‍ എന്ന പെണ്‍കുട്ടിയെ അഭിനന്ദിച്ച് കൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നതും നേരത്തെ പറഞ്ഞ മനോഭാവക്കാരുടെ മട്ടിലാണ്.

പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ

പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ

മലയാളത്തിലും തമിഴിലും തിരക്കുള്ള നടനായ ഹരീഷ് പേരടി ഇടതുപക്ഷ അനുഭാവക്കാരനാണ്. ആരെയും ആശ്രയിക്കാതെ മീന്‍ വിറ്റും മറ്റും സ്വന്തം ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ഹനാനെ അഭിനന്ദിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. പച്ചമീന്‍ വില്‍ക്കുന്നവളെ കല്ലെറിയുന്നത്, പൊരിച്ച മീന്‍ കിട്ടാത്തവരാരും അറിഞ്ഞില്ലേ എന്നാണ് പോസ്റ്റ്.

റിമയ്ക്ക് പരിഹാസം

റിമയ്ക്ക് പരിഹാസം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സിനിമാ താരവുമായ ബിനീഷ് കോടിയേരിയുടെ വകയുമുണ്ട് സമാനമായ പോസ്റ്റ്. ചിലര്‍ സ്വന്തം കാലില്‍ നില്‍ക്കാനും ജീവിത സാഹചര്യങ്ങളോട് പൊരുതി ജയിക്കാനും പച്ച മീന്‍ വില്‍ക്കുന്നു, ചിലര്‍ പൊരിച്ച മീന്‍ കിട്ടാത്തതിന് വരെ ജീവിത സാഹചര്യങ്ങളെ കുറ്റം പറയുന്നു എന്നാണ് പോസ്റ്റ്.

ഉറച്ച നിലപാടുള്ള ഡബ്ല്യൂസിസി

ഉറച്ച നിലപാടുള്ള ഡബ്ല്യൂസിസി

ഹരീഷ് പേരടിയും ബിനീഷ് കോടിയേരിയും ഉന്നം വെച്ചിരിക്കുന്നത് വിമന്‍ ഇന്‍ സിനിമാ കലക്ടീവിനേയും നടി റിമ കല്ലിങ്കലിനേയുമാണെന്ന് വ്യക്തം. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി പൊരുതുന്നവരുടെ മുന്‍നിരയിലാണ് ഡബ്ല്യൂസിസി. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വനിതാ കൂട്ടായ്മ രൂപീകരിച്ചത്.

പ്രതികരിക്കാത്തത് ചൊടിപ്പിച്ചു

പ്രതികരിക്കാത്തത് ചൊടിപ്പിച്ചു

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി രൂപീകരിക്കപ്പെട്ട സംഘടന, ഹനാന് നേരെ നടന്ന അതിരൂക്ഷമായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണമൊന്നും നടത്താത്തതാണ് ഹരീഷ് പേരടിയെ ചൊടിപ്പിച്ചത്. ദിലീപ് കേസിലെ നിലപാടുകളുടെ പേരില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിനോട് ചൊരുക്കുള്ളവരെല്ലാം നേരത്തെ മുതല്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതാണ്.

ഉന്നം റിമ തന്നെ

ഉന്നം റിമ തന്നെ

അതേ സമയം ബിനീഷ് കോടിയേരിയുടെ പരിഹാസം കൃത്യമായും റിമ കല്ലിങ്കലിനെ തന്നെ ഉന്നം വെച്ചിട്ടുള്ളതാണ്. പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മുകാരനായ ബിനീഷാണ് ഇത്തരത്തില്‍ റിമ മുന്നോട്ട് വെച്ച ഫെമിനിസ ആശയങ്ങളെ പരിഹസിക്കുന്നതെന്ന് ഓര്‍ക്കണം. ബിനീഷിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

പൊരിച്ച മീൻ ഉദാഹരണം

പൊരിച്ച മീൻ ഉദാഹരണം

ബിനീഷിന്റെ തനി പിന്തിരിപ്പന്‍ പോസ്റ്റിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ പേജില്‍ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്. തിരുവനന്തപുരത്ത് നടന്ന ടെഡെക്‌സ് ടോകില്‍ സംസാരിക്കവേ താന്‍ എങ്ങനെ ഫെമിനിസ്റ്റായി എന്ന് റിമ കല്ലിങ്കല്‍ വിശദീകരിച്ചത് ഒരു പൊരിച്ച മീനിന്റെ ഉദാഹരണം സഹിതമായിരുന്നു.

റിമയെ പൊങ്കാലയിട്ടു

റിമയെ പൊങ്കാലയിട്ടു

വീട്ടില്‍ പെണ്‍കുട്ടിയായ തനിക്ക് പൊരിച്ച മീന്‍ ലഭിച്ചിരുന്നില്ലെന്നും അത് ആണുങ്ങള്‍ക്ക് മാത്രമായിരുന്നുവെന്നും അവിടെ തുടങ്ങുന്നു സ്ത്രീകളോടുള്ള വിവേചനമെന്നും അന്ന് മുതലാണ് താന്‍ ഫെമിനിസ്റ്റ് ആയതെന്നുമായിരുന്നു റിമ പറഞ്ഞത്. റിമ പറഞ്ഞതിന്റെ അര്‍ത്ഥം മനസ്സിലാക്കാതെ സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടര്‍ റിമയ്ക്ക് പൊങ്കാല ഇട്ടിരുന്നു. അതേ മാതൃകയിലാണ് ബിനീഷ് കോടിയേരിയുടേയും പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+