കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സഖാവേ എനിക്കിപ്പോഴും നല്ല പ്രതീക്ഷയുണ്ട്... പാർവ്വതിയെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കാണാൻ ആഗ്രഹം'

Google Oneindia Malayalam News

ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന പ്രമുഖ കാലാകരന്‍മാരില്‍ ഒരാള്‍ ആണ് ഹരീഷ് പേരടി. എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്നതിനൊപ്പം തന്നെ, ചില ഘട്ടങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. മിക്കപ്പോഴും, അത് കലാരംഗവുമായി ബന്ധപ്പെട്ടായിരുന്നുതാനും.

പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ മെയ് 20 ന് സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ആവശ്യം മുന്നോട്ട് വയ്ക്കുകയാണ് ഹരീഷ് പേരടി. സാംസ്‌കാരിക വകുപ്പ് നല്ല കൈകളില്‍ തന്നെ കൊടുക്കണം എന്നതാണ് അദ്ദേഹത്തിന്റെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയനില്‍ ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറയുന്നു. പാർവ്വതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് കാണാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറയുന്നുണ്ട്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

Hareesh Peradi

സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളിൽ നല്ല പ്രതീക്ഷയുണ്ട്...സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..പ്രത്യേകിച്ചും സംഗീത നാടക അക്കാദമിയിലെക്കൊക്കെ യുവത്വത്തെ കാര്യമായി പരിഗണിക്കണം...നാടകം നട്ടെല്ലാണന്ന് തെളിയിച്ച പെൺകുട്ടികളും ആൺകുട്ടികളും പുതുതലമുറയിൽ ധാരളമുണ്ട്... നാടകം നാടിൻ്റെ അകമാണ്....നാടകം സജീവമാക്കിയ ജീവിതമാക്കിയവർ അവിടെയിരിക്കുമ്പോൾ നാടിൻ്റെ പ്രതിഛായക്ക് തന്നെ തിളക്കം കൂടും ...

സഖാവേ എനിക്ക് ഇപ്പോഴും നിങ്ങളിൽ നല്ല പ്രതീക്ഷയുണ്ട്...സാസംകാരിക വകുപ്പ് നല്ല കൈകളിൽ തന്നെ കൊടുക്കണം..പ്രത്യേകിച്ചും...

Posted by Hareesh Peradi onThursday, May 6, 2021

അതുപോലെ ഏത് സർക്കാർ വന്നാലും ഞാനുണ്ടാകും എന്ന് ഉറപ്പിക്കുന്ന ചലച്ചിത്ര അക്കാദമിയിലെ സ്ഥിരം പുഴുക്കളെ വലിച്ച് ദൂരെ കളയണം... പറ്റുമെങ്കിൽ കെ റെയിൽ ഉണ്ടാക്കുന്നതു പോലെ ഒരു പ്രത്യേക നാടക അക്കാദമി തന്നെ നാടകക്കാർക്ക് അനുവദിച്ച് കൊടുക്കണം... നാടക് എന്ന സംഘടനയെ ഉണ്ടാക്കാൻ ജീവിതം പണയം വെച്ച് പ്രവർത്തിച്ച ഷൈലജയെ പോലുള്ളവർ നാടക അക്കാദമിയുടെ തലപ്പത്തും സിനിമയിലെ പുഴു കുത്തുകൾക്ക് നേരെ ഉറക്കെ ശബ്ദിച്ച പാർവതിയെ പോലുള്ളവർ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തും കാണാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രമല്ല..പുരോഗമന കേരളം മുഴുവനുമാണ്.

കൊല്ലത്ത് കോവിഡ് പ്രതിരോധത്തിന് 'ശലഭങ്ങള്‍’ രംഗത്ത്, വേറിട്ട പ്രതിരോധ മാര്‍ഗംകൊല്ലത്ത് കോവിഡ് പ്രതിരോധത്തിന് 'ശലഭങ്ങള്‍’ രംഗത്ത്, വേറിട്ട പ്രതിരോധ മാര്‍ഗം

സ്റ്റാലിൻ മുഖ്യമന്ത്രിയായി വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 34 മന്ത്രിമാരുടെ പട്ടിക പുറത്ത്സ്റ്റാലിൻ മുഖ്യമന്ത്രിയായി വെളളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും, 34 മന്ത്രിമാരുടെ പട്ടിക പുറത്ത്

'ജയം കൊണ്ട് എല്ലാം നേടുകയോ തോൽവി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ല', പ്രതികരിച്ച് കെഎം ഷാജി'ജയം കൊണ്ട് എല്ലാം നേടുകയോ തോൽവി കൊണ്ട് എല്ലാം അവസാനിക്കുകയോ ചെയ്യുന്നില്ല', പ്രതികരിച്ച് കെഎം ഷാജി

ഒറ്റ ഡോസ് കൊവിഡ് വാക്‌സിനുമായി റഷ്യ, സ്പുട്‌നിക് ലൈറ്റ് വാക്‌സിന് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കിഒറ്റ ഡോസ് കൊവിഡ് വാക്‌സിനുമായി റഷ്യ, സ്പുട്‌നിക് ലൈറ്റ് വാക്‌സിന് ആരോഗ്യവകുപ്പ് അംഗീകാരം നല്‍കി

പതിനാറില്‍ 2 മാത്രം, കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നത് ആ കണക്ക്, തോല്‍വി മറന്ന് ഇറങ്ങി എ ഗ്രൂപ്പ്പതിനാറില്‍ 2 മാത്രം, കോണ്‍ഗ്രസിനെ ഞെട്ടിപ്പിക്കുന്നത് ആ കണക്ക്, തോല്‍വി മറന്ന് ഇറങ്ങി എ ഗ്രൂപ്പ്

Recommended Video

cmsvideo
Donate to CMDRF says actor hareesh peradi

English summary
Hareesh Peradi demand a better Minister for Cultural Affairs and expects Parvathy Thiruvoth as Chalachithra Academy head.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X