കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം';കയ്യടിക്കെടാ...

  • By News Desk
Google Oneindia Malayalam News

കൊച്ചി: കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ രാജീവ് മണികണ്ഠന്‍ ആചാരി കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതമായത്.
വളരെ ലളിതമായ ചടങ്ങുകളോടെ തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ കൂടുതല്‍ ആളുകളൊന്നും പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിയായ അഞ്ചലിയാണ് വധു. ആറ് മാസം മുന്‍പ് വിവാഹ വിശ്ചയം നടന്നിരുന്നു.

Recommended Video

cmsvideo
കേരളത്തിന് മാതൃകയായി മണികണ്ഠൻ | Oneindia Malayalam

തന്റെ വിവാഹ ചെലവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് അറിയിച്ചിരുന്നു. ഇതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഒപ്പം ആറ് മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ഉത്തരവ് കത്തിച്ച അധ്യാപകരേയും പരോക്ഷമായി വിമര്‍ശിച്ചു.കമ്മട്ടിപ്പാടം സിനിമയിലെ കയ്യടിക്കെടായെന്ന ഡയലോഗിലാണ് ഹരീഷ് പേരടി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

പ്രധാനമന്ത്രിയുടെ യോഗത്തിൽ പിണറായി പങ്കെടുക്കുന്നില്ല, ലോക്ക്ഡൗണ്‍ നിലപാട് അമിത് ഷായെ അറിയിച്ചു!പ്രധാനമന്ത്രിയുടെ യോഗത്തിൽ പിണറായി പങ്കെടുക്കുന്നില്ല, ലോക്ക്ഡൗണ്‍ നിലപാട് അമിത് ഷായെ അറിയിച്ചു!

ട്യൂഷന് പോകൂ...

ട്യൂഷന് പോകൂ...

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് പേരടി മണികണ്ഠനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 'മാസവരുമാനത്തിലെ ഒരു പങ്ക് ദുരിതകാലത്തെ നേരിടാന്‍ സര്‍ക്കാര്‍ ചോദിച്ചപ്പോള്‍ ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം' എന്നും ഹരീഷ് പേരടി പറഞ്ഞു.

 യഥാര്‍ത്ഥ അദ്ധ്യാപകന്‍

യഥാര്‍ത്ഥ അദ്ധ്യാപകന്‍

തന്റെ വിവാഹ ചിലവിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയത മണികണ്ഠന്റെ അടുത്ത് പോയി സാമൂഹ്യബോധം പഠിച്ചതിനുശേഷം മാത്രമെ ഈ കത്തിക്കല്‍ കൂട്ടം വിദ്യാര്‍ത്ഥി സമൂഹത്തെ അഭിമുഖികരിക്കാന്‍ പാടുകയുള്ളു...മണികണ്ഠാ നാടകക്കാരാ നി കല്യാണം മാത്രമല്ല കഴിച്ചത്‌.കേരളത്തിന്റെ പൊതുബോധത്തെ ഉയര്‍ത്തിപിടിക്കുന്ന ഒരു യഥാര്‍ത്ഥ അദ്ധ്യാപകനായി മാറുക കൂടിയാണുണ്ടായത്...ആശംസകള്‍ ...കമ്മട്ടിപാടത്തിലെ ബാലന്റെ ഡയലോഗ് എനിക്കിപ്പോഴാണ് പറയാന്‍ തോന്നുന്നത്...'കൈയ്യടിക്കെടാ' ഹരീഷ് പേരടി പറഞ്ഞു.

വിവാഹം

വിവാഹം

വിവാഹത്തിന് മുന്‍പ് മണികണ്ഠന്‍തന്റെ ഫേസ്ബുക്ക് പേജില്‍ വീഡിയോ പങ്കുവെച്ചിരുന്നു. നാളെ തന്റെ കല്ല്യാണമാണെന്നും വിവാഹം വളരെ ലളിതമായാണ് നടത്തുന്നതെന്നും അറിയിച്ചിരുന്നു. എല്ലാവരുടെയും മനസാന്നിധ്യവും ആശിര്‍വാദവും ആശംസകളും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. എല്ലാരും എന്റെ കൂടെയുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു.

 സാലറി ചാലഞ്ച്

സാലറി ചാലഞ്ച്

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചാലഞ്ചിന് ഉത്തരവിട്ട സര്‍ക്കൂലര്‍ കത്തിച്ച അധ്യാപകര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അതിജീവനപ്രവര്‍ത്തനങ്ങള്‍ക്കായി കുട്ടികള്‍ പോലും സഹായം ചെയ്യുമ്പോള്‍ അധ്യപകര്‍ എന്ത് മാതൃകയാണ് സമൂഹത്തിന് കാട്ടികൊടുക്കുന്നത് എന്നാണ് പലരും ഉയര്‍ത്തുന്ന ചോദ്യം. ഒപ്പം ഇത്തരം അധ്യാപകര്‍ തന്നെ പഠിപ്പിക്കേണ്ടതില്ലയെന്ന പോസ്റ്ററും പിടിച്ച് വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

 സാമ്പത്തിക ബാധ്യത

സാമ്പത്തിക ബാധ്യത

അതേസമയം സര്‍ക്കാര്‍ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് പോകാതിരിക്കാന്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കാന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് പോലും എടുക്കാതെ അനിശ്ചിതകാല സമരം നടത്തിയവരാണ് ഇപ്പോള്‍ സര്‍ക്കുലര്‍ കത്തിച്ചതിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നാണ് മറുവാദം.

English summary
Hareesh Peradi Facebook Post Praising Manikandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X