കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാള്‍ക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങള്‍': ഹരീഷ് പേരടി

  • By
Google Oneindia Malayalam News

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അനുകൂലിച്ചും വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ വിമര്‍ശിച്ചും രംഗത്തെത്തിയ നടന്‍ ശ്രീനിവാസന്‍റെ പ്രസ്താവനയെ പിന്തുണച്ച് നടന്‍ സുരേഷ് പേരടി. സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങള്‍ക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാന്‍ ധൈര്യം കാണിക്കാത്ത ഡബ്ല്യു.സി.സിയുടെ ലക്ഷ്യം എന്താണെന്ന് മനസ്സിലായില്ല എന്ന് ശ്രീനിവാസന്‍ ചോദിക്കുമ്പോള്‍ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണെന്ന് ഹരീഷ് തന്‍റെ ഫേസ്ബുക്കില്‍ കുറിച്ച്. കുറിപ്പ് വായിക്കാം-

sreenihareesh-

ഞാൻ കണ്ട മലയാള സിനിമകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട പത്ത് സിനിമകളിൽ രണ്ടെണ്ണം " വടക്ക്നോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമാണ് ...എല്ലാ കോപറേറ്റിവ് സൊസൈറ്റികളിലും മെമ്പർഷിപ്പുള്ള ജീവിതം ഭദ്രമാക്കിയ ബുദ്ധിജീവികൾ എന്നെ ഉൾകാഴചയില്ലാത്ത മദ്ധ്യവർഗ്ഗ മലയാളി എന്ന് പറഞ്ഞാലും സന്തോഷം... കാരണം ഞങ്ങൾ കൃത്യമായി ടാക്സും അടക്കാറുണ്ട്... എല്ലാ തിരഞ്ഞെടുപ്പിലും വോട്ടും ച്ചെയാറുണ്ട്...

<strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം</strong>കര്‍ണാടകത്തില്‍ അടുത്ത മുഖ്യമന്ത്രി സിദ്ധരാമയ്യ? കോണ്‍ഗ്രസ് ദള്‍ ബന്ധം ഉപേക്ഷിക്കും?നിര്‍ണായക നീക്കം

സിനിമയിലെ സ്ത്രീവിരുദ്ധ കഥാപാത്രങ്ങൾക്ക് കാരണമാകുന്ന സമൂഹത്തിലെ സ്ത്രി വിരുദ്ധതയോട് ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിക്കാത്ത WCC യുടെ ലക്ഷ്യം എന്താണെന്ന് എനിക്ക് മനസ്സിലായില്ലാ എന്ന് അദ്ദേഹം ചോദ്യക്കുമ്പോൾ അത് സാധരണക്കാരായ എല്ലാ മനുഷ്യരുടെയും ചോദ്യമാണ്...

<strong>രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍</strong>രാഹുല്‍-അമരീന്ദര്‍ കൂട്ടുകെട്ടില്‍ പഞ്ചാബില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ്!എന്‍ഡിഎ നേതാക്കള്‍ കോണ്‍ഗ്രസില്‍

പിന്നെ സ്വന്തം പേരിൽ 240ത് കേസുള്ള ആളുകൾ നമ്മുടെ ജനപ്രതിനിധികളാകാൻ മൽസരിക്കുമ്പോളാണ് കോടതി കുറ്റവാളി എന്ന് പറയാത്ത ഒരാൾക്കെതിരെയുള്ള നന്മ മരങ്ങളുടെ ഓക്കാനങ്ങൾ .... നിങ്ങളെയൊക്കെ പോലെ തന്നെ ഞങ്ങളും കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത് ... അരി തന്നെയാണ് തിന്നുന്നത്.

<strong>പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍</strong>പാലാ പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി പിസി ജോര്‍ജ്ജ്! അടിമുടി മാറ്റം, എല്ലാ നീക്കത്തിനും പിന്നില്‍

English summary
hareesh peradi facebook post supporting actor srinivasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X