കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ മറന്നെങ്കില്‍ അത് നിങ്ങളുടെ സാംസ്‌കാരിക അപചയമാണ്'

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നേടിയ വിജയത്തെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. വയനാട്ടില്‍ നിന്നും ലക്ഷക്കണക്കിന് വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച രാഹുലിനെ അഭിനന്ദിക്കാന്‍ മറന്നു പോവുന്നത് സാംസ്‌കാരിക അപചയമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിനെപ്പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് കുറിച്ചു. കുറിപ്പ് വായിക്കാം

hareeshperadi-

മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോൾ അഭിനന്ദിക്കാൻ സിനിമക്കാരും ബിസിനസുകാരും മത നേതാക്കൻമാരും എല്ലാവരും ക്യൂ നിൽക്കുകയാണ്... അതേസമയം കേരളത്തിൽ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാൻ നിങ്ങൾ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്... ഈ മനുഷ്യന്റെ പേരിൽ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ... ഒരു വർഗ്ഗിയ കലാപത്തിനും ഇയാൾക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാൻ എതിർ പക്ഷത്താണങ്കിലും സാർ ഞാൻ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദിക്കുകയാണ്...

<strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം</strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം

നിങ്ങൾ ഒരിക്കലും രാഷ്ടിയത്തിൽ നിന്ന് രാജിവെക്കരുത്.. സമ്മർദ്ദങ്ങൾ ഏറെയുണ്ടായിട്ടും കേരളത്തിൽ വന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങൾ ......എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകൾ രാഷ്ട്രിയത്തിൽ നിലനിൽക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ...

<strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും</strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും

<strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം</strong>പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

English summary
hareesh peradi facebook post supporting rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X