കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയെ യുഡിഎഫ് ഘടകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേ, അതല്ലേ അതിന്റെയൊരു ഇത്'

Google Oneindia Malayalam News

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ ആരോപണത്തിൽ പരിഹാസവുമായി നടൻ ഹരീഷ് പേരടി. കേരളത്തിൽ ബിജെപി യുഡിഎഫിന്റെ ഘടകകക്ഷിയാകേണ്ട സമയം അതിക്രമിച്ചില്ലേയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു.

മുഖ്യമന്ത്രിയ്ക്കെതിരെ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഉയർത്തിയ ആരോപണം യുഡിഎഫ് നേതാക്കൾ ഏറ്റുപിടിച്ചതിന് പിന്നാലെയാണ് നടന്‌റെ പരിഹാസം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ശിവശങ്കറോ സ്വപ്നയോ

ശിവശങ്കറോ സ്വപ്നയോ

മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിൽസയിലിരിക്കേ സർക്കാർ ഫയലിൽ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്നായിരുന്നു ബിജെപി വക്താവ് സന്ദീപ് വാര്യർ ആരോപിച്ചത്. സപ്തംബർ മൂന്നാം തീയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെ് മലയാള ഭാഷയുമായി ബന്ധപ്പെട്ട് വന്ന ഫയലില്‍ സെപ്തംബര്‍ ഒമ്പതാം തീയ്യതി അമേരിക്കയിലുള്ള മുഖ്യമന്ത്രി ഒപ്പുവെച്ചു. ഈ ഫയലില്‍ ഒപ്പ് വെച്ചത് ശിവശങ്കറാണോ സ്വപ്‌ന സുരേഷാണോ എന്നായിരുന്നു സന്ദീപ് വാര്യർ ചോദിച്ചത്.

ഗൗരവമുള്ള കാര്യം

ഗൗരവമുള്ള കാര്യം

ഇതോടെ യുഡിഎഫും ബിജെപിയുടെ ആരോപണം ഏറ്റെടുത്തു. ആരോപണം ശരിയാണെങ്കിൽ അതു ഗൗരവമുള്ള കാര്യമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുഖ്യമന്ത്രിയേയും ഓഫീസിനേയും സംശയ നിഴലിൽ ആക്കുന്നതാണ് സംഭവം എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പരിഹസിച്ച് പേരടി

പരിഹസിച്ച് പേരടി

അതേസമയം പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പരിഹാസം. 'കേരളത്തിൽ BJP, UDF ന്റെ ഘടക കക്ഷിയാവേണ്ട സമയം അതിക്രമിച്ചില്ലെ ?...പുറത്ത് നിന്ന്‌ അവരുടെ പൊട്ടത്തരങ്ങൾ വാങ്ങി മൊത്തമായി വിതരണം ചെയ്യുന്നതിനേക്കാൾ നല്ലതല്ലെ അവരെ അകത്തിരുത്തി പൊട്ടത്തരങ്ങൾ കൂട്ടമായി ചർച്ചചെയ്ത് ഒരോ സ്ഥലത്തും നിശഛയിക്കപ്പെട്ട ഏജൻസികളിലൂടെ അത് വിതരണം ചെയ്യുന്നത്..

Recommended Video

cmsvideo
Kerala CM Vijayan flashes iPad to counter allegation of forged signature
മതേതര നാരങ്ങാവെള്ളം

മതേതര നാരങ്ങാവെള്ളം

ഇപ്പോൾ തന്നെ ഈ മതേതര നാരങ്ങാ വെള്ളത്തിന് ബ്ലാക്കിൽ നല്ല കച്ചോടമുണ്ട് ...ഇനി അതൊന്ന് രജിസ്റ്റർ ചെയ്ത് ഒന്നിച്ചൊരു ബോർഡ് വെക്കുന്നതല്ലേ അതിന്റെയൊരു ഇത്...ഏത് ?', ഫേസ്ബുക്കിൽ ഹരീഷ് പേരടി കുറിച്ചു. അതേസമയം ഒക്കചങ്ങായിമാർ എന്നായിരുന്നു ബിജെപിയേയും ലീഗിനേയും മുഖ്യമന്ത്രി പരിഹസിച്ചത്.

ഒക്കചങ്ങായിമാർ

ഒക്കചങ്ങായിമാർ

ഒക്കചങ്ങായിമാർ പറയുമ്പോൾ പിന്നെ എങ്ങനെയാണ് ഏറ്റെടുക്കാതിരിക്കുക എന്ന തോന്നലിലാണ് ബിജെപി പറഞ്ഞ കാര്യങ്ങൾ ലീഗ് ഏറ്റുപിടിച്ചത്. ബിജെപി പറയുന്നതിന് ബലംകൊടുക്കാൻ യുഡിഎഫ് ഇടപെടുകയാണിപ്പോൾ. ഈ നിലപാടാണ് ഇപ്പോൾ യുഡിഎഫ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപിക്ക് അറിയില്ല

ബിജെപിക്ക് അറിയില്ല

ബിജെപിക്കാർക്ക് കാര്യങ്ങൾ അറിയാത്തത് കൊണ്ടാണ് വ്യാജ ഒപ്പ് ആരോപണവുമായി അവർ രംഗത്തെത്തിയത്. ഫയലുകളിൽ തന്റെ ഒപ്പ് തന്നെയാണ്. ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് ഫയൽ പരിശോധന, 2018 സപ്റ്റംബർ ആറിന് താൻ 39 ഫയലുകളിൽ ഒപ്പിട്ടെന്നും അദ്ദേഹം പറഞ്ഞു.

 ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ജെഇഇ-നീറ്റ് 2020; 6 സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

 ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്രങ്ങളിലൂടെ പരിഹരിക്കണമെന്ന് എസ് ജയശങ്കര്‍ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം നയതന്ത്രങ്ങളിലൂടെ പരിഹരിക്കണമെന്ന് എസ് ജയശങ്കര്‍

കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽകളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

English summary
Why cant bjp join UDF; Actor Hareesh peradi mocks BJP and Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X