ആണത്തമുള്ള മനുഷ്യനൊപ്പം വേദി പങ്കിട്ടതില്‍ അഭിമാനം തോന്നുന്നു: ഹരീഷ് പേരടി
കോഴിക്കോട്: ആണത്തമുള്ള മനുഷ്യന്റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന് ഹരീഷ് പേരടി. ആണത്തമുള്ള മനുഷ്യന്റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നുവെന്ന അടിക്കുറിപ്പോടെയാണ് തമിഴ് നടന് വിജയിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. മെര്‍സലിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മെഴ്സലിന്റെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് ആദായനികുതി വകുപ്പ് വിജയിയെ കസ്റ്റഡിയിലെടുത്തത്. ചൈന്നൈ ഇസി റോഡിലെ വിജയിയുടെ വീട്ടില്‍ ബുധനാഴ്ച രാത്രി തുടങ്ങിയ പരിശോധന ഇപ്പോഴും തുടര്‍ന്ന് വരികയാണ്. ദീപാവലി ചിത്രമായ ബിഗില്‍ സിനിമക്കായി വാങ്ങിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് നടനെ വെട്ടിയിലാക്കിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ #WeStandWithVIJAY എന്ന പേരില്‍ ഹാഷ് ടാഗ് ക്യാമ്പെയിനും വ്യാപകമായി നടക്കുന്നുണ്ട്. ഇതിന് പുറമേ വിവിധ മേഖലകളില്‍ നിന്നായി നടനെ പിന്തുണച്ച് പല പ്രമുഖരും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.

നടന്റെ വീടിന് പുറമേ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. വിജയിക്ക് നല്കിയ പ്രതിഫലം എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് നിര്‍മാതാവിന്റെയും അന്‍പു ചെഴിയന്റെയും മൊഴികളിലെ പൊരുത്തക്കേടുകളെത്തുടര്‍ന്നാണ് ഐടി വകുപ്പ് കസ്റ്റഡിലെടുക്കുന്നതുള്പ്പെടെയുള്ള നടപടികളേക്ക് നീങ്ങുന്നത്. ബിഗില്‍ സിനിമക്ക് വേണ്ടി പണം പലിശക്ക് നല്കിയ അന്പ് ചെഴിയന്റെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ 65 കോടിയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്.
-
വാക്ക് മാറ്റുന്നവനെന്ന് പരിഹാസം; രാഷ്ട്രീയത്തിൽ ആരെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോയെന്ന് അഖിൽ മാരാർ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം











Click it and Unblock the Notifications