കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാസിസ്റ്റുകള്‍ക്ക് കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വഭാവികം; ഹരീഷ് പേരടി

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സ് ക്ഷേത്ര കവാടത്തിന് മുമ്പില്‍ 'കേരളത്തിന്റെ ദൈവം' എന്ന അടിക്കുറിപ്പോടെ സ്ഥാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷിന്റെ പ്രതികരണം. വരുന്ന ഫാസിസ്റ്റുകള്‍ക്ക് മുഴുവന്‍ കൂട്ടത്തോടെ മെമ്പര്‍ഷിപ്പ് കൊടുക്കുമ്പോള്‍ ഇത്തരം ദുരന്തങ്ങള്‍ സ്വഭാവികമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളിപ്പിള്ളേരെ മുട്ട് കുത്തിച്ച ബംഗാളിക്കുട്ടിയുടെ സ്വപ്നം സഫലം, ആഗ്രഹിച്ച പോലെ ദിലീപിനെ കണ്ടു മലയാളിപ്പിള്ളേരെ മുട്ട് കുത്തിച്ച ബംഗാളിക്കുട്ടിയുടെ സ്വപ്നം സഫലം, ആഗ്രഹിച്ച പോലെ ദിലീപിനെ കണ്ടു

ഫാസിസം മഹാവ്യാധിയാണ്. ആദ്യം നിങ്ങളെ പുകഴ്ത്തും പിന്നെ നിങ്ങളെ കീഴ്‌പെടുത്തും സ്വയം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന പുരോഗമന രാഷ്ട്രിയ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുക. അപ്പോള്‍ വരുന്നവരെ തിരിച്ചറിയാന്‍ പറ്റും അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവ്. ലാല്‍ സലാം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. പച്ചീരി ക്ഷേത്രത്തിന് മുന്നിലാണ് ഈ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

ആരാണ് ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് മണിക്കുട്ടന്‍; ഏറ്റെടുത്തു ആരാധകർ

KERALA

ഈ ഫ്‌ളക്‌സിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തൃത്താല്‍ മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം ഈ ഫ്‌ളക്‌സിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. രണ്ട് പ്രതിഷ്ഠയാണവിടെ. ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍ എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരേയോരു രാജാവ്, മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് ചിത്രം, രണ്ടും മൂന്നും സ്ഥാനംഒരേയോരു രാജാവ്, മണിക്കുട്ടന്‍ ബിഗ് ബോസ് വിജയി? ട്രോഫിയിൽ മുത്തമിട്ട് ചിത്രം, രണ്ടും മൂന്നും സ്ഥാനം

അതേസമയം, ഈ ക്ഷേത്രത്തിന് മുമ്പില്‍ ആരാണ് ബോര്‍ഡ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല. ബല്‍റാമിനെ പിന്തുണച്ച് കോണ്‍ഗ്രസ് അനുഭാവികള്‍ എത്തുന്നുണ്ടെങ്കിലും സിപിഎം അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വിമര്‍ശനമാണ് ഉയരുന്നത്. പിവി അന്‍വര്‍ എംഎല്‍എ ബല്‍റാമിനെതിരെ രംഗത്തെത്തിയിരുന്നു. ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍ എന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉത്തർപ്രദേശിൽ സമ്മർദ്ദ തന്ത്രവുമായി കോൺഗ്രസ്; 2017ലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ എസ്‌പിഉത്തർപ്രദേശിൽ സമ്മർദ്ദ തന്ത്രവുമായി കോൺഗ്രസ്; 2017ലെ തെറ്റ് ആവർത്തിക്കാതിരിക്കാൻ എസ്‌പി

 അസം കോൺഗ്രസിന്റെ തലപ്പത്ത് ഭൂപൻ ബോറ: പിന്നിൽ മൂന്ന് വർക്കിംഗ് പ്രസിസന്റുമാർ, അടിമുടി പൊളിച്ചെഴുതി കോൺഗ്രസ് അസം കോൺഗ്രസിന്റെ തലപ്പത്ത് ഭൂപൻ ബോറ: പിന്നിൽ മൂന്ന് വർക്കിംഗ് പ്രസിസന്റുമാർ, അടിമുടി പൊളിച്ചെഴുതി കോൺഗ്രസ്

Recommended Video

cmsvideo
Actor Hareesh Peradi trolls K Surendran

English summary
Hareesh Peradi reacts to CM Pinarayi Vijayan's Flux in front of temple with caption God of Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X