'വേഗത്തിൽ ഓടുന്ന വണ്ടിവേണം... കെ റെയിൽ വേണം', റഫീഖ് അഹമ്മദിന് മറുപടിയുമായി ഹരീഷ് പേരടി
തിരുവനന്തപുരം: കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ എഴുതിയ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം നേരിടുകയാണ് കവി റഫീഖ് അഹമ്മദ്. രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ റഫീഖ് അഹമ്മദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്. വിമര്‍ശനം കൊണ്ട് തന്റെ പ്രതികരണത്തെ തടയാന്‍ സാധിക്കില്ലെന്നാണ് റഫീഖ് അഹമ്മദിന്റെ പ്രതികരണം.
അതിനിടെ കെ റെയില്‍ പദ്ധതിയെ പിന്തുണച്ചും കവിയെ വിമര്‍ശിച്ചും രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം. സ്പിരിറ്റ് എന്ന ചിത്രത്തിന് വേണ്ടി റഫീഖ് അഹമ്മദ് എഴുതിയ ഗാനത്തിന്റെ വരികൾ ഉദ്ദരിച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്.

ഹരീഷ് പേരടിയുടെ പ്രതികരണം: '' 'മരണമെത്തുന്ന നേരത്ത് നിയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണെ'.. കാസർക്കോടുള്ള പ്രിയതമന്റെ മരണ കിടക്കയിലേക്ക് തിരുവനന്തപുരത്തുള്ള പ്രിയതമക്ക് ഒടിയെത്തി മൂപ്പരെ കൂടെ ഇത്തിരി നേരം ഇരിക്കാൻ വേഗത്തിൽ ഓടുന്ന വണ്ടി വേണം... കെ.റെയിൽ വേണം... 'ഒടുവിലായി അകത്തേക്ക് എടുക്കുന്ന ശ്വാസത്തിൽ നിന്റെ ഗന്ധം ഉണ്ടാകുവാൻ'.. ഗന്ധം അവളുടെ ഫോട്ടോ നോക്കിയാൽ ഉണ്ടാവില്ല... അവളുടെ ഗന്ധം ഉണ്ടാവണെമെങ്കിൽ ദൂരത്തുള്ള അവൾ നിങ്ങളുടെ അടുത്തെത്തി നിങ്ങൾ അവളെ ശ്വസിക്കണം.. അതിന് വേഗത്തിൽ ഓടുന്ന വണ്ടിവേണം... കെ.റെയിൽ വേണം...
കവികൾക്ക് കവിയരങ്ങിലേക്ക് വേഗത്തിൽ എത്താനും സിനിമയിലെ ഗാനരചയിതാക്കൾക്ക് ഓടിയോടി കൂടുതൽ പാട്ടെഴുതാനും വേണ്ടിയല്ല കെ.റെയിൽ... സാധരണ മനുഷ്യർക്ക് അവയവദാനത്തിനുവേണ്ടി, ദൂര സ്ഥലങ്ങളിൽ പോയി ഇൻറ്റർവ്യൂവിൽ പങ്കെടുത്ത് അന്ന് തന്നെ സ്വന്തം വീട്ടിൽ തിരിച്ചെത്താൻ, ദിവസം രണ്ട് കളികൾ മാത്രം എടുക്കാൻ യോഗമുണ്ടായിരുന്ന നാടകക്കാർക്കും മിമിക്രിക്കാർക്കും ഗാനമേളക്കാർക്കും ദിവസം നാല് കളിയെങ്കിലും എടുക്കാൻ വേണ്ടി, എല്ലാ മത വിശ്വാസികൾക്കും അവരവരുടെ വിവിധ ജില്ലകളിലുള്ള ആരാധനാലയങ്ങളിൽ ചുരുങ്ങിയ ചിലവിൽ ഒറ്റ ദിവസം കൊണ്ട് ആരാധന നടത്താൻ വേണ്ടി, നിരീശ്വരവാദികൾക്കും പരിസ്ഥിതി വാദികൾക്കും വിവിധജില്ലകളിൽ നടക്കുന്ന അവരുടെ സമ്മേളനങ്ങളിൽ ഓടിയോടി പ്രസംഗിക്കാൻ വേണ്ടി, വിവിധ ജില്ലകളിലുള്ള UDF നേതാക്കൾക്ക് തിരുവനന്തപുരത്തെ സർക്കാർ വിരുദ്ധ സമരങ്ങളിൽ പെട്ടന്ന് എത്താൻ വേണ്ടി, ഇങ്ങിനെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരം ഉയരാൻ കെ.റെയിൽ വന്നേ മതിയാവു... അതുകൊണ്ട് കവിതകൾ ഇനി കെ.റെയിലിന്റെ ഏ.സി.സീറ്റിൽ ഇരുന്ന് എഴുതിയാൽ മതി... 'വികസനം കൊണ്ട് മാത്രം മുളക്കുന്ന നൻമകൾ പലതുണ്ട് മനുഷ്യന്റെ ജീവിതത്തിൽ'..
Recommended Video
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications