• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആഷിഖ് അബു ആരുടെയും പോക്കറ്റിൽ കൈയ്യിടുന്നവനല്ല; പിന്നിൽ സൗഹദങ്ങളിൽ കടന്നുകൂടിയ വൈറസെന്ന് പ്രമുഖ നടൻ!

cmsvideo
  Hareesh Peradi Supports Aashiq Abu In Karuna Music Scam | Oneindia Malayalam

  കൊച്ചി: കൊച്ചിയിൽ നവംബറിൽ സംഘടിപ്പിച്ച കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടുപാടുമായി ബന്ധപ്പെട്ട് സംവിധായകൻ ആഷിഖ് അബു നേരിടുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സംവിധായകന്‍ ആഷിഖ് അബു, ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍, സംഗീത സംവിധായകരായ ബിജിബാല്‍, ഷെഹ്ബാസ് അമന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കൊച്ചി മ്യൂസിക് ഫൗണ്ടേഷനെതിരായായിരുന്നു ആരോപണം ഉയർന്നിരുന്നത്.

  നവംബര്‍ 1 നായിരുന്നു കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ കടവന്ത്ര സ്റ്റേഡിയത്തില്‍ കരുണ എന്ന പേരില്‍ സംഗീത നിശ സംഘടിപ്പിച്ചത്. ബിജിപാല്‍ ആയിരുന്നു സംഘടനയുടെ സെക്രട്ടറി. ആഷിഖ് അബുവാണ് പരിപാടിയുടെ പ്രോഗ്രാം ഡയറക്ടര്‍. പരിപാടിയിൽ നിന്ന് കിട്ടുന്ന വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാൽ ഫണ്ട് കൈമാറിയില്ലെന്നായിരുന്നു ആരോപണം ഉയർന്നത്.

  വേദിയും കലാകാരന്മാരും സൗജന്യം

  വേദിയും കലാകാരന്മാരും സൗജന്യം

  പ്രളയ ദുരിതാശ്വാസത്തിനായി പണം കണ്ടെത്തുന്നതിനാല്‍ തന്നെ പരിപാടിക്കായി ജില്ലാ ഭരണകുടം വേദി സൗജന്യമായി നല്‍കിയിരുന്നു.ശരത്‌, ബിജിബാൽ, അനുരാധ ശ്രീറാം, ഷഹബാസ്‌ അമൻ, ഗോപി സുന്ദർ, ജാസി ഗിഫ്റ്റ്‌, അൽഫോൻസ്‌‌ ജോസഫ്‌, ഷാൻ റഹ്മാൻ, റെക്സ്‌ വിജയൻ, രാഹുൽ രാജ്‌, സിതാര കൃഷ്ണകുമാർ തുടങ്ങി 50 ഓളം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ‌‌

  ആരോപണവുമായി സന്ദീപ് വാര്യർ

  ആരോപണവുമായി സന്ദീപ് വാര്യർ

  പരിപാടിയിൽ പങ്കെടുത്ത കാലാകാരന്മാർ ആരും തന്നെ പ്രതിഫംല വാങ്ങിയില്ലെന്നു റിപ്പോർട്ടുണ്ടായിരരുന്നു. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ സന്ദീപ് വാര്യരാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആരോപണം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നധിയിലേക്ക് സംഘാടകർ ചെക്ക് കൈമാറുകയായിരുന്നു. നമ്പറിൽ നടത്തിയ പരിപാടിയുടെ ചെക്ക് കൈമാറിയത് ഫെബ്രുവരിയിലാണെന്നത് സാമ്പത്തിക തിരിമറി നടന്നെന്ന ആരോപണത്തിന് ആക്കം കൂട്ടുന്നുവെന്നാണ് പ്രതിപക്ഷവും വ്യക്തമാക്കുന്നത്.

  ആഷിഖ് മറ്റുള്ളവരുടെ പോക്കറ്റിൽ കൈയ്യിടുന്നവനല്ല

  ആഷിഖ് മറ്റുള്ളവരുടെ പോക്കറ്റിൽ കൈയ്യിടുന്നവനല്ല

  ഇതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടിയും രംഗത്തെത്തി. ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്. ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല, മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്ത ഏല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

  സൗഹൃദങ്ങളിൽ കടന്നു കൂടിയ വൈറസ്

  പക്ഷെ ചെക്കിന്റെ ഡേറ്റ് ഇത്രയും നീണ്ടുപോകാനുള്ള കാരണം സൗഹൃദങ്ങളിൽ കടന്നുകുടിയ ഏതെങ്കിലും വൈറസ് ആകാനെ സാദ്ധ്യതയുള്ളു. ആരോപണങ്ങൾ ഉന്നയിച്ചവരോട് നിയമ നടപടികളുമായി മുന്നോട്ട് പോവാൻ അവർ തന്നെ ആവിശ്യപ്പെട്ടത് അവരുടെ സുതാര്യതയുടെ ഏറ്റവും വലിയ തെളിവാണെന്ന് ഞാൻ വിശ്വസിക്കുന്നു. പിന്നെ ആഷിക്കിനെയും കൊണ്ടേപോകുള്ളൂ എന്ന് ആരെങ്കിലും തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതൊക്കെ വെറുതെ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  English summary
  Hareesh Peradi's facebook post about Ashiq Abu's fund allegation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more