Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിൽ നിന്ന് പിരിഞ്ഞ് പോയവർ സഘികളേക്കാൾ വിഷം; രൂക്ഷ വിമർസനവുമായി ഹരീഷ് പേരടി!

രാഷ്ട്രീയമായി എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന നടനാണ് ഹരീഷ് പേരടി. വിവാദപരമായ എല്ലാ വിഷയങ്ങളിലും അദ്ദേഹം തന്നെ നിലപാട് വ്യക്തമാക്കാറുണ്ട്. സംഘികളേക്കാൾ തീവ്ര വിഷവുമായി സിപിഎമ്മിൽ നിന്ന് പിരിഞ്ഞുപോയവർ ഇറങ്ങിയിട്ടുണ്ടെന്നും, അവരുടെ ലക്ഷ്യം പിണറായി വിരോധമാണെന്നുമുള്ള ആരോപണവുമായാണ് നടൻ ഹരീഷ് പേരടി ഇപ്പോൾ എത്തിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കുന്നത്. ഒരു ജനകീയ നേതാവിനെ നാളെ ഒരു ഫാസിസ്‌റ്റായി ചിത്രീകരിച്ച് ചരിത്രമെഴുതണമെങ്കിൽ നിലവിലുള്ള വർഗീയ ഫാസിസ്‌റ്റുകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല സേഫ് സോൺ എന്നറിയുന്ന ബുദ്ധിമാന്മാരാണ് അവരെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Hareesh Peradi

'സിപിഎമ്മിൽ നിന്ന് പിരിഞ്ഞ് പോയവർ സംഘികളെക്കാൾ തീവ്ര വിഷവുമായി ഇറങ്ങിയിട്ടുണ്ട്. രാജ്യം,പൗരത്വം,ഒന്നുമല്ല ഞങ്ങളുടെ അജണ്ട. പിണറായി വിരോധം. അവരുടെ പൗര്വതം ഓക്കെ യാണ്. ഒരു ജനകീയ സഖാവിനെ, നേതാവിനെ, ഭരണാധികാരിയെ നാളെ ഒരു ഫാസിസ്‌റ്റായി ചിത്രീകരിച്ച് ചരിത്രമെഴുതണമെങ്കിൽ നിലവിലുള്ള വർഗീയ ഫാസിസ്‌റ്റകളുമായി ഒത്തുചേരുന്നതാണ് ഏറ്റവും നല്ല സേഫ് സോൺ എന്നറിയുന്ന അതി ബുദ്ധിമാൻമാർ... തൽകാലം പറയാൻ ഒരു യുഎപിഎ... ശങ്കരാടി സാർ പറഞ്ഞതു പോലെ ഇച്ചിരി ഉളുപ്പ്...' എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+