കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൾസർ സുനി മൊഴി നൽകിയപ്പോൾ ദിലീപ് 84 ദിവസം ജയിലിൽ; വഫയും ദൃകസാക്ഷികളും പറഞ്ഞിട്ടും ശ്രീറാം 'പുറത്ത്'!

Google Oneindia Malayalam News

മാധ്യമപ്രവർത്തകൻ ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടിത്തിയകേസിൽ ശ്രീറാം വെങ്കിട്ടരാമന് എളുപ്പത്തിൽ ജാമ്യം കിട്ടിയ സംഭവത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. ദിലീപിന്റെ പീഡനകേസുമായി ബന്ധപ്പെടുത്തിയാണ് ഹരീഷിന്റെ പരാമർശം. ശ്രീറാം വെങ്കിട്ടരാമന്റെ കൂടി സഞ്ചരിച്ചിരുന്ന് വഫ മുഹമ്മദ് അദ്ദേഹം മദ്യപിച്ചിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.

<strong>ലാലുപ്രസാദ് യാദവിന്റെ മകൻ കഞ്ചാവിനടിമ; വിചിത്ര സ്വഭാവം, ചിലപ്പോൾ ബ്ലൗസും പാവാടയും ധരിക്കും, വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്!</strong>ലാലുപ്രസാദ് യാദവിന്റെ മകൻ കഞ്ചാവിനടിമ; വിചിത്ര സ്വഭാവം, ചിലപ്പോൾ ബ്ലൗസും പാവാടയും ധരിക്കും, വെളിപ്പെടുത്തലുമായി ഐശ്വര്യ റായ്!

എന്നാൽ അത് തെളിവായി സ്വീകരിക്കാത്ത പോലീസിനെ ശക്തമായി വിമർശിക്കുകയാണ് ഹരീഷ് പേരടി. ഇതൊന്നും തെളിവായി എടുക്കാത്ത പോലീസ് ക്രിമിനലായ പൾസർ സുനി പറയുന്നത് തെളിവായി എടുത്തുവെന്നതാണ് ഹരീഷിന്റെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പോലീസിനെതിരെ പ്രതിഷേധം അറിയിച്ചത്.

370 എംഎല്ലുകൾ എപ്പോൾ ഒന്നാകും

370 എംഎല്ലുകൾ എപ്പോൾ ഒന്നാകും

84 ദിവസം ഒരു മനുഷ്യനെ ജയിലില്‍ ഇടാന്‍ പറ്റിയ ഒന്നാന്തരം തെളിവായി പൾസർ സുനിയുടെ മൊഴി. ഐഎഎസുകാരന്റെ 370 എംഎല്ലും സാധാരണക്കാരന്റെ 370 എംഎല്ലും ഒക്കെ എന്നാണ് ഒന്നാവുകയെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

പ്രത്യേക മണം

അതേസമയം ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖപരിപാടിയിൽ ഒരു പ്രത്യേക മണം ഉണ്ടായിരുന്നു. മദ്യത്തിന്റേതാണോ എന്ന് അറിയില്ലെന്ന് അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ ഉണ്ടായിരുന്ന വഫ ഫിറോസ് പറഞ്ഞിരുന്നു. കവടിയാറില്‍ എത്താനാണ് ശ്രീറാം ആവശ്യപ്പെട്ടത്. കവടിയാറില്‍ എത്തി അദ്ദേഹത്തെ കാറില്‍ കയറ്റി. അത്യാവശം വേഗതയിലാണ് പോയത്. പിതാവോ ഭര്‍ത്താവോ മദ്യപിക്കാറില്ല. അത് കൊണ്ട് തന്നെ മദ്യത്തിന്റെ മണം അറിയില്ല. എന്നാല്‍ ശ്രീറാമിനെ പ്രത്യേകമൊരു മണം ഉണ്ടായിരുന്നു. എന്നാണ് വഫ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നത്.

പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടു

പ്രോഗ്രാം കണ്ട് ഇഷ്ടപ്പെട്ടു

ശ്രീറാമിന്റെ ഒരു പ്രോഗ്രാം കണ്ട് അങ്ങോട്ട് വിളിക്കുകയായിരുന്നു. ശ്രീറാമിന്റെ ബ്രില്യന്‍സ് ഇഷ്ടപ്പെട്ടാണ് വിളിക്കുന്നത്. അതിന് ശേഷം പരിചയമായി. ശ്രീറാമിന്റെ ഔദ്യോഗിക കാര്യങ്ങളിലൊന്നും ഇടപെട്ടിട്ടില്ല. അന്നേ ദിവസം ഒരു മെസേജ് ആണ് ശ്രീറാം എനിക്ക് അയച്ചത്. സഹായം ആവശ്യപ്പെട്ട്. അത് കൊണ്ടാണ് പോയത്. ശ്രാറാം അല്ല മറ്റേത് സുഹൃത്ത് ആണെങ്കിലും സഹായിക്കാൻ പോകുമായിരുന്നുവെന്ന് വഫ പറയുന്നു.

ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസം

ജാമ്യം ലഭിച്ചത് കഴിഞ്ഞ ദിവസം

കഴിഞ്ഞ ദിവസമാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം ലഭിച്ചത്. വായനമോടിക്കുമ്പോൾ മദ്യപിച്ചു എന്നതിന് തെളിവാല്ലാത്തതാണ് ജാമ്യം ലഭിക്കാനുള്ള വഴിവെച്ചതെന്നാണ് റിപ്പോർട്ട്. അപകടം നടന്നതിന് ശേഷം പോലീസ് ശ്രീറാമിനെ സഹായിച്ചു എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അകടം നടന്ന് പത്ത് മണിക്കൂർ കഴിഞ്ഞായിരുന്നു പോലീസ് രക്തം ശേഖരിച്ചത്. രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയ്ക്കാനാണ് ഇത്തരത്തിൽ വൈകിപ്പിച്ചതെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.

English summary
Hareesh Peradi's facebook post against police for Sriram Venkitaram issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X