കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു ശൗചാലയങ്ങൾ മാത്രമല്ല, ദേവാലയങ്ങളും ശ്മശാനങ്ങളും വേണം.... പിണറായിക്ക് നടന്റെ കുറിപ്പ്

  • By Akshay
Google Oneindia Malayalam News

കൊച്ചി: പിണറായി സഖാവിന് സിനിമ നടനും നാടക നടനുമായ ഹരീഷ് പേരടിയുടെ കുറിപ്പ്. പലപ്പോഴും നിങ്ങളോട് അഭിപ്രായ വിത്യാസം തോന്നിയിട്ടുണ്ടെങ്കിലും ഒരു ഭരണാധികാരി എന്ന നിലക്ക് നിങ്ങൾ കഴിവ് തെളിയച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാതെ വയ്യെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് തുടങ്ങുന്നത്. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം കുറിപ്പ് രേഖപ്പെടുത്തിയത്.

അബ്രാഹ്മണരായ ശാന്തിക്കാരെ നിയമിക്കുന്ന ധീരമായ നിലപാടുകൾ എന്നെ പോലെയുള്ള സാധാരണക്കാരായ മതേതരവാദികളെ വള്ളരെയധികം സന്തോഷിപ്പിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ കുറിച്ചു. ഇനി നമുക്ക് എന്തൊക്കെയാണ് ആവശ്യമെന്നും ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇനി നമുക്കാവിശ്യം പൊതു ദേവാലയങ്ങളും പൊതു ശ്മശാനങ്ങളുമാണ് എന്നാണ് അദ്ദേഹം പറയുന്നത്.

അവനവന്റെ രീതിക്കനുസരിച്ച്

അവനവന്റെ രീതിക്കനുസരിച്ച്

ഏല്ലാ മതസ്ഥർക്കും അവനവന്റെ രീതികൾക്കനുസരിച്ച് പ്രാർത്ഥിക്കാവുന്ന ദേവാലയങ്ങൾ. അവനവന്റെ രീതികൾക്കനുസരിച്ച് അടക്കം ചെയാവുന്ന ശ്മശാനങ്ങൾഎന്നിവയാണ് വേണ്ടതെന്ന് അദ്ദേഹം പറയുന്നു.

പൊതു റോഡുകളും ശൗചാലയങ്ങളും പോലെ

പൊതു റോഡുകളും ശൗചാലയങ്ങളും പോലെ

പൊതു റോഡുകൽ പോലെ പൊതു ശൗചാലയങ്ങൾ പോലെ ഒരു ഒറ്റ സ്ഥലം എന്നാണ് അതിനു ഉദാഹരണമായി അദ്ദേഹം ചൂണ്ടികാട്ടുന്നത്.

ദൈവത്തിന്റെ സ്വന്തം നാടാകും

ദൈവത്തിന്റെ സ്വന്തം നാടാകും

പതിനാലു ജില്ലകളിലും ഇത്തരം സ്ഥലങ്ങൾ ഉണ്ടായാൽ കേരളം ശരിക്കും ദൈവത്തിന്റെ സ്വന്തം നാടാകുമെന്ന് അദ്ദേഹം പറയുന്നു.

നിങ്ങൾക്ക് മാത്രമേ കഴിയൂ...

നിങ്ങൾക്ക് മാത്രമേ കഴിയൂ...

ലോകത്തിലാദ്യമായി കമ്യുണിസത്തെ ജനാധിപത്യത്തിലുടെ തിരഞ്ഞെടുത്തവരാണ് മലയാളികൾ. ഭരണം വിട്ടൊഴിയുന്നതിനു മുൻപ് നിങ്ങളിത് ചെയ്യണം. നിങ്ങൾക്ക് മാത്രമെ ഇത് ചെയ്യാൻ കഴിയൂ.

വർഗീയ വാദികൾക്ക് സ്ഥാനമുണ്ടാകില്ല

വർഗീയ വാദികൾക്ക് സ്ഥാനമുണ്ടാകില്ല

പൊതു ആരാധനാലയവും പൊതു സ്മശാനവും ഉണ്ടായി കഴിഞ്ഞാൽ ഇവിടെ ഒരു വർഗ്ഗിയ വാദികൾക്കും സ്ഥാനമുണ്ടാവില്ലെന്നും അദേഹം പറയുന്നു.

സർക്കാർ നിർദേശം

ബ്രാഹ്മണരല്ലാത്തവരെ അമ്പലങ്ങളില്‍ ശാന്തിയായി നിയമിക്കാന്‍ കഴിഞ്ഞ ദിവസമായിരുന്നു ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. അമ്പലത്തിലെ ശാന്തികളാകാന്‍ ഒരു പ്രത്യേക ജാതിയില്‍പ്പെട്ടവര്‍ക്കുമാത്രമല്ല യോഗ്യത എന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ തീര്‍ത്തും പുരോഗമനപരപമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് പൊതുവിലുള്ള അഭിപ്രായം.

English summary
Haresh Peradi's facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X