കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ സർക്കാരിന്റെ 700 കോടി നഷ്ടമാവില്ല.. പണം വാങ്ങിച്ചെടുക്കാം.. അതിന് വഴിയുണ്ട്..

  • By Desk
Google Oneindia Malayalam News

കൊച്ചി: മഴക്കെടുതിയിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും വീടുകളും കൃഷിസ്ഥലവും നശിക്കുകയും ചെയ്ത സാഹചര്യത്തിൽ പൂർവ്വസ്ഥിതിയിലേക്ക് തിരിച്ച് വരികയെന്നത് കേരളത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അർഹതപ്പെട്ട സഹായം കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിച്ചിട്ടില്ല. 2000 കോടി അടിയന്തര സഹായം ചോദിച്ച ഇടത്ത് കേരളത്തിന് അനുവദിച്ചത് 600 കോടി മാത്രമാണ്.

ഇരുപതിനായിരം കോടിയെങ്കിലും കുറഞ്ഞത് കേരളത്തിന് നഷ്ടമുണ്ടാകും എന്നാണ് പ്രാഥമിക വിലയിരുത്തൽ. അതിനിടെ യുഎഇ സർക്കാർ 700 കോടി സഹായം പ്രഖ്യാപിച്ചത് കേരളത്തിന് വലിയ ആശ്വാസമായിരുന്നു. പക്ഷേ വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയത്തിൽ കടിച്ച് തൂങ്ങി നിൽക്കുകയാണ് കേന്ദ്രം. എന്നാൽ ഈ പണം കേരളത്തിന് വാങ്ങിച്ചെടുക്കാൻ സാധിക്കും. എങ്ങനെയെന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ പറയുന്നു.

ആദ്യം പുനരധിവാസം

ആദ്യം പുനരധിവാസം

ഒരുപാട്​ ചോദ്യങ്ങൾ ദുരന്തത്തിന്​ ശേഷം ആളുകളിൽനിന്ന്​ വരുന്നുണ്ട്​. പ്രത്യേകിച്ച്​ തെറ്റിദ്ധാരണകൾ, തെറ്റായ വിവരങ്ങൾ, ഉൗഹാപോഹങ്ങൾ, വിവാദങ്ങൾ എന്നിവയൊക്കെ. ദുരന്തത്തിന്​ ശേഷം ആദ്യം റെസ്​ക്യൂ ആണ്​, അത്​ ഏകദേശം പൂർത്തിയായി. ഇനി റിലീഫ്​ ആണ്​. അത്​ തുടങ്ങി രണ്ട്​ ദിവസമേ പൂർത്തിയായിട്ടുള്ളൂ. നമുക്കിനിയും റിലീഫ്​ പൂർത്തിയാക്കേണ്ടതുണ്ട്​. അതുകഴിഞ്ഞാൽ ആളുകളെ അവരുടെ വീടുകളിൽ റീഹാബിലിറ്റേഷൻ ചെയ്യുകയാണ്​ വേണ്ടത്​.

യുഎഇ സഹായം

യുഎഇ സഹായം

ഇതെല്ലാം നടക്കുമ്പോൾ തന്നെ ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്​ ആരാണ്​ ഇതിനുത്തരവാദി എന്ന്​. ഇത്​ പ്രകൃതി ദുരന്തമാണെന്ന കാര്യത്തിൽ യാതൊരു സം​ശയവുമില്ല. ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളെ വേദനിപ്പിച്ച ഒരു കാര്യം, യു.എ.ഇ ഗവൺമെൻറ്​ കേരളത്തിന്​ 700 കോടിയുടെ ഒരു സാമ്പത്തിക സഹായം, അവർ സ്വമേധയാ അവിടുത്തെ മലയാളികളുൾപ്പെടെയുള്ളവർ കൊടുക്കുന്ന ദീർഘകാലത്തെ വിശ്വാസത്തിന്റെയെല്ലാം ഭാഗമായി പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി പറഞ്ഞത്

പ്രധാനമന്ത്രി പറഞ്ഞത്

ഇൗ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ കൊടുക്കാം എന്ന അറിയിപ്പും നൽകുകയുണ്ടായി. സംസ്​ഥാന സർക്കാർ അത്​ സ്വീകരിക്കാൻ തയാറാവുകയും ചെയ്​തു. പ്രധാനമന്ത്രിതന്നെ അത്​ നേരിട്ട്​ അതൊരു നല്ലകാര്യമാണെന്ന്​ ട്വിറ്ററിലോ മറ്റോ പറയുകയും ചെയ്​തു എന്നാണ്​ മനസിലാക്കുന്നത്​. ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്​നം കേന്ദ്ര ഹോം ഡിപ്പാർട്​മെൻറ്​ ആ സഹായം സ്വീകരിക്കാൻ പാടില്ല എന്ന തരത്തിലുള്ള ഒരു നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ്​.

ദേശീയ ദുരന്തമാക്കാൻ

ദേശീയ ദുരന്തമാക്കാൻ

എല്ലാവരും ചോദിക്കുന്നു നമുക്ക്​ ഏതെങ്കിലും തരത്തിൽ മൂവ്​ ചെയ്​തുകൊണ്ട്​ ഇത്​ കിട്ടാൻ കഴിയുമോ എന്ന്​. മുഖ്യമന്ത്രിതന്നെ പത്രസമ്മേളനത്തിൽ തന്നെ പറഞ്ഞ കാര്യമാണ്​ ഞാനിവിടെ ആവർത്തിക്കുന്നത്​. ഇൗ കാര്യങ്ങളെല്ലാം ആദ്യമേ മോണിറ്റർ ചെയ്യേണ്ടത്​ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ദുരന്തനിവാരണ പ്ലാൻ അടിസ്​ഥാനപ്പെടുത്തിയാണ്​. ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണ്​ അതിനുള്ള മാർഗങ്ങൾ എന്ന്​ പലരും ചോദിക്കുകയുണ്ടായി.

കേന്ദ്രത്തിന്റെ പോളിസി

കേന്ദ്രത്തിന്റെ പോളിസി

ഇങ്ങനെയൊരു പ്രളയം​ ഉണ്ടായാൽ സംസ്​ഥാന ദുരന്തനിവാരണ അതോറിറ്റി അതൊരു ദുരന്തമായി ഡിക്ലയർ ചെയ്​തുകഴിഞ്ഞാൽ ദേശീയ ദുരന്തനിവാരണ അതോറിറ്റിയും അതിന്റെ ചെയർമാനായ പ്രധാനമന്ത്രി ആദ്യം ചെയ്യേണ്ടിയിരുന്നത്​ യോഗം ചേരുകയും എമർജൻസി ഒാപറേഷൻ ടീം ഏറ്റെടുക്കുകയുമായിരുന്നു. അങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്നാണ്​ നമ്മൾ അറിയുന്നത്​. ഏതായാലും നാഷണൽ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ പ്ലാൻ അനുസരിച്ച്​ കേന്ദ്രസർക്കാരി​െൻറ പോളിസി എന്നുപറയുന്നത്​, നേരിട്ട്​ ഒരു വിദേശ രാജ്യത്തോടും സഹായം ഇൗ അവസരത്തിൽ സ്വീകരിക്കില്ല എന്നതാണ്.

സർക്കാരിന് തീരുമാനിക്കാം

സർക്കാരിന് തീരുമാനിക്കാം

എന്നാൽ ഏതെങ്കിലും രാജ്യം വോളണ്ടറി ആയിക്കൊണ്ട്​ കേരളത്തിനോ​, ഏതെങ്കിലും സംസ്​ഥാനത്തിനോ​ ഏജൻസിക്കോ ഏതെങ്കിലും സഹായം ഒാഫർചെയ്​താൽ അത്​ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രസർക്കാരിന്​ തീരുമാനിക്കാവുന്നതാണ്. നാഷണൽ ഡിസാസ്​റ്റർ മാനേജ്​മെൻറ്​ ആക്​ടിന്റെ കീഴിൽ ദേശീയ ദുരന്തനിവാരണ പ്ലാനിൽ ഉൾപെടുത്തിയിരിക്കുന്നൊരു പദ്ധതിക്കെതിരായി, അങ്ങനെയൊരു നയത്തിനെതിരായി ഹോം ഡിപാർട്​മെൻറിന്​ മാത്രമായി ഇൗയൊരു ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്​ട്​ പ്രകാരം ഒരു തീരുമാനമെടുക്കാൻ കഴിയില്ല.

രേഖാമൂലം ആവശ്യപ്പെടാം

രേഖാമൂലം ആവശ്യപ്പെടാം

ഫോറിൻ കോൺട്രി​ബ്യൂഷൻ റെഗുലേഷൻ ആക്​ട്​ അനുസരിച്ച്​ ഹോം ഡിപാർട്​മെൻറ്​ ആണ്​ ഇതുമായി ബന്ധപ്പെട്ട്​ റെഗുലേഷൻ കൊണ്ടുവരേണ്ടതെങ്കിലും അതിന്​ മുകളിലാണ്​ ദുരന്ത നിവാരണ നിയമം നിൽക്കുന്നത്​. ദുരന്തനിവാരണ നിയമത്തിൽ മറ്റെല്ലാ നിയമങ്ങളുടെയും മുകളിൽ ഒരു ഒാവറൈഡിങ്​ എഫക്​ട്​ ഉണ്ട്​ എന്ന കാര്യം വ്യക്​തമാക്കിയിട്ടുണ്ട്​. അതുകൊണ്ടുതന്നെ സംസ്​ഥാന സർക്കാർ ഇത്രയാണ്​ നമ്മുടെ നാശം എന്നും ഇത്രയാണ്​ സാമ്പത്തികമായി ആവശ്യമുള്ളത്​ എന്നും യു.എ.ഇ ഗവൺമെൻറി​ന്റെ ഭാഗത്തുനിന്ന് സഹായം​ ​ വാങ്ങാൻ പെർമിഷൻ തരണം എന്ന്​ രേഖാമൂലം ആവശ്യപ്പെട്ടാൽ കേന്ദ്രസർക്കാരിന്​ അനുമതി കൊടുത്തേ മതിയാവൂ.

കേന്ദ്രത്തിന് കത്തെഴുതണം

കേന്ദ്രത്തിന് കത്തെഴുതണം

നിയമപരമായി അത്​ കേന്ദ്രസർക്കാരിന്റെ ബാധ്യതയാണ്​. ഇൗ പ്ലാൻ ഒരു പോളിസിയായി അക്​സപ്​റ്റ്​ ചെയ്​ത്​കഴിഞ്ഞാൽ കേന്ദ്രത്തിന്​ കേരളത്തി​ന്റെ കാര്യത്തിൽ​ മാത്രമായി മറ്റൊരു നിലപാടെടുക്കുക സാധ്യമല്ല.നമ്മുടെ മുമ്പിൽ ഇപ്പോഴുള്ളത്​ രണ്ട്​ വഴികളാണ്​. ഒന്ന്​, സംസ്​ഥാന സർക്കാർ ആകെ നമുക്കുണ്ടായ നഷ്​ടം ഇത്രയാണെന്നും യു.എ.ഇ ഗവൺമെൻറ്​ ഒാഫർചെയ്​ത തുക സ്വീകരിക്കാൻ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടുകൊണ്ട്​ കേന്ദ്രസർക്കാരിന്​ ഒരു കത്തെഴുതുക.

കോടതി വഴി ശ്രമിക്കാം

കോടതി വഴി ശ്രമിക്കാം

ഇൗ കത്തിൽ അടുത്ത 29ാം തിയതിക്കുള്ളിൽ ഒരു അനുകൂല നിലപാട്​ ഉണ്ടാകുന്നില്ല എങ്കിൽ, ഒരു പൊതുതാൽപര്യ ഹരജി വഴി കേരള ഹൈകോടതിയിൽകൂടി സമീപിക്കാൻ കഴിയും. കേരള ഹൈകോടതിക്ക്​ നാഷനൽ ഡിസാസ്​ററർ മാനേജ്​മെൻറ്​ പ്ലാൻ പ്രകാരമുള്ള ഒരു തീരുമാനം കേന്ദ്രസർക്കാർ എടുക്കണം എന്ന്​ നിർദേശിക്കാൻ കഴിയും. തീർച്ചയായും അങ്ങനെയൊരു പൊതുതാൽപര്യ ഹരജിയുമായി 29ാം തിയതി, കോടതിയെ സമീപിക്കാൻ തന്നെയാണ്​ തീരുമാനിച്ചിരിക്കുകയാണ്​. ഹൈകോടതി അഭിഭാഷക അസോസിയേഷൻ പോലും അതിനകത്ത്​ പൂർണമായ സഹായം നൽകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Recommended Video

cmsvideo
വിദേശ സഹായം ഇന്ത്യയ്ക്ക് സ്വീകരിക്കാൻ കഴിയും
പണം ലഭ്യമാകും

പണം ലഭ്യമാകും

അതിനുമുമ്പുതന്നെ കേന്ദ്രസർക്കാർ, ഇൗ 700 കോടിരൂപ, യു.എ.ഇയുടെ മാത്രമല്ല​ ഖത്തർ ഉൾപെടെയുള്ള ഗവൺമെൻറുകൾ അല്ലെങ്കിൽ പുറത്തുനിന്നുള്ള സഹായം, വോളണ്ടറിയായിട്ട്​ അവർ തരാൻ തയാറായിട്ടുള്ള സഹായം കേരള ഗവണമെൻറിന്​ സ്വീകരിക്കാം എന്നൊരു നിലപാട്​ അതൊരുത്തരവായി കേന്ദ്ര ഹോം ഡിപ്പാർട്​മെൻറ്​ ഇറക്കണം. അങ്ങനെ ലഭ്യമാക്കും എന്നുതന്നെയാണ്​ കരുതുന്നത്​. അതിറക്കുന്നില്ല എങ്കിൽ നിയമനടപടികളിലേക്ക്​ പോയാൽ തീർച്ചയായും നമുക്കീ പണം ലഭ്യമാകും.

ലൈവ് വീഡിയോ

ഹരീഷ് വാസുദേവൻ ലൈവിൽ

English summary
Hareesh Vasudevan about UAE aid for Kerala Flood Relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X