കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ അശ്ലീലപ്രയോഗം ചാനലുകള്‍ ഉണ്ടാക്കിയത്..!! മണിയോടും ജനങ്ങളോടും ചാനലുകൾ മാപ്പ് പറയണം..!!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: എം എം മണി പൊമ്പിളൈ ഒരുമൈ സമരക്കാര്‍ക്ക് എതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വന്‍ പ്രതിഷേധം നടക്കുകയാണ്. മണി രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ സമരത്തിലുമാണ്. എന്നാല്‍ മണിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ച് വിവാദമുണ്ടാക്കിയതാണെന്ന വാദത്തിന് ബലമേറുകയാണ്. സിപിഎം അണികള്‍ മാത്രമല്ല, ഇക്കാര്യത്തില്‍ പ്രമുഖര്‍ രംഗത്ത് വന്നുകഴിഞ്ഞു.

Read Also: നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജയിലിലും ആത്മാവിനോട് സംസാരിക്കുന്നു..!! ഉദ്യോഗസ്ഥനെ ആക്രമിച്ചു..!

Read Also: ഭൂമി കയ്യേറ്റ മാഫിയയെ മന്ത്രി മണി സഹായിക്കുന്നു..!! മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയേ പറ്റൂ..!!

Read Also: ഒരു വര്‍ഷം കുറഞ്ഞത് പത്ത് അബോര്‍ഷന്‍..!! കഴിയുന്നത് സംവിധായകനൊപ്പം..!! അപവാദങ്ങളെക്കുറിച്ച് ഭാവന..!!

മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നു

മണിക്കെതിരായ വാര്‍ത്ത വഴി മാധ്യമങ്ങള്‍ പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു. എംഎം മണിയുടെ 19 മിനുറ്റുള്ള പ്രസംഗത്തില്‍ നിന്നും 1 മിനുറ്റ് മാത്രം അടര്‍ത്തിയെടുത്താണ് സംപ്രേഷണം ചെയ്തത്.

 മാനിപ്പുലേറ്റിവ് റിപ്പോര്‍ട്ടിംഗ്

മണിയുടെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് മാനിപ്പുലേറ്റിവ് റിപ്പോര്‍ട്ടിംഗ് വഴി തെറ്റിദ്ധാരണ ഉണ്ടാക്കിയ ദൃശ്യമാധ്യമങ്ങള്‍ ചെയ്തത് അധാര്‍മ്മികവും തെറ്റുമാണെന്ന് ഹരീഷ് വാസുദേവന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെടുന്നു.

മാധ്യമങ്ങളുടെ വിശ്വാസ്യത

പൗരന്റെ അറിയാനുള്ള അവകാശമെന്ന മാധ്യമങ്ങളുടെ അധികാരത്തെ അവര്‍ ദുരുപയോഗം ചെയ്തിരിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ മാധ്യമങ്ങളുടെ വിശ്വാസ്യത കുറയ്ക്കാനും മാധ്യമങ്ങളെന്ന ജനാധിപത്യ സ്ഥാപനത്തെ ദുര്‍ബലപ്പെടുത്താനുമേ ഉപകരിക്കൂ.

മണിയോട് മാപ്പ് പറയണം

ഒരേസമയം മണിയോടും ജനങ്ങളോടും മാപ്പ് പറയാന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. മണിയുടെ പ്രസംഗത്തിന്റെ പൂര്‍ണഭാഗം കേട്ടാല്‍ മാധ്യമപ്രവര്‍ത്തകരേയും സര്‍ക്കാര്‍ ജീവനക്കാരെയും അപഹസിക്കാനേ ഉദ്ദേശിച്ചിട്ടുള്ളൂ എന്ന് മനസ്സിലാവും.

ദ്വയാര്‍ത്ഥ പ്രയോഗം സ്ത്രീവിരുദ്ധം

ഈ വിഷയത്തില്‍ വാര്‍ത്താ ചാനലുകള്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ അവരുടെ എക്‌സ്‌ക്ലൂസ്സീവ് വാര്‍ത്തകള്‍ വിശ്വസിച്ച് പ്രതികരിക്കുന്ന പരിപാടി താന്‍ അവസാനിപ്പിക്കുമെന്നും ഹരീഷ് വാസുദേവന്‍ പ്രതികരിക്കുന്നു. അതേസമയം പ്രസംഗത്തിലെ ദ്വയാര്‍ത്ഥ പ്രയോഗം സ്ത്രീവിരുദ്ധമാണെന്നും ഹരീഷ് പറയുന്നുണ്ട്.

പ്രതിഷേധം അനാവശ്യം

എംഎം മണി സംഭവത്തില്‍ മാപ്പ് പറഞ്ഞ ശേഷവും പൊമ്പിളൈ ഒരുമ നടത്തുന്ന പ്രതിഷേധം അനാവശ്യമാണ്. ആ പ്രതിഷേധം അവസാനിപ്പിക്കേണ്ടതാണ്. സമരത്തില്‍ രാഷ്ട്രീയ ലക്ഷ്യം ലാക്കാക്കിയുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെടുന്നു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Hareesh Vasudevan's facebook post against manipulating reporting of media in MM Mani issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X