കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജത് കുമാറിനെ പോലൊരു ഊളയെ ആദരിക്കേണ്ട ആവശ്യമെന്ത്.. ആഞ്ഞടിച്ച് ഹരീഷ് വാസുദേവന്‍

  • By Desk
Google Oneindia Malayalam News

ജീന്‍സിട്ടാല്‍ സ്ത്രീകള്‍ ഗര്‍ഭിണിയാകില്ലെന്ന് പ്രസംഗിക്കുകയും പിന്നീട് പുലിവാല് പിടിക്കുകയും ചെയ്ത ഡോ രജത് കുമാറിനെതിര രംഗത്തെത്തിയിരിക്കുകയാണ് ആക്റ്റിവിസ്റ്റായ അഡ്വ ഹരീഷ് വാസുദേവന്‍. ശുദ്ധ സ്ത്രീ വിരുദ്ധത പ്രസംഗിച്ച് നടക്കുന്ന ഡോ രജത് കുമാറിനെ പോലൊരാളെ പൊതു വേദിയില്‍ വെച്ച് ആദരിച്ചതിനെതിരെയാണ് ഹരീഷ് വാസുദേവന്‍ തന്‍റെ ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചത്. പരിപാടയില്‍ മുന്‍ നിരയില്‍ നിന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിനേയും ഹരീഷ് കണക്കിന് വിമര്‍ശിച്ചിട്ടുണ്ട്. രജത്കുമാറിനേപ്പോലൊരു ഊളയെ പൊതുവേദിയില്‍ ഗവര്‍ണ്ണര്‍ ആദരിക്കുമ്പോള്‍ 'അരുത്' എന്ന് പറയാന്‍ നാവില്ലെങ്കില്‍ വിദ്യാഭ്യാസമന്ത്രിക്ക് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യമെന്നാണ് ഹരീഷ് തന്‍റെ പോസ്റ്റിലൂടെ ചോദിക്കുന്നത്.

പ്രസംഗം ഇങ്ങനെ

പ്രസംഗം ഇങ്ങനെ

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ വെച്ച് കടുത്ത സ്ത്രീ വിരുദ്ധത പ്രസംഗിച്ചതോടെയാണ് ഡോ രജത് കുമാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. ജീൻസ് ധരിച്ചാൽ പ്രത്യുൽപാദനശേഷി ഇല്ലാതാവും, സ്ത്രീകൾ ജീൻസ് ധരിച്ചാൽ യൂട്ടറസ് സ്ലിപ്പാവും തുടങ്ങിയ യമണ്ടന്‍ മണ്ടത്തരങ്ങളായിരുന്നു രജത് കുമാര്‍ വേദിയില്‍ പ്രസംഗിച്ചത്.

കൂവിയോടിച്ചു

കൂവിയോടിച്ചു

ഒടുവില്‍ പ്രസംഗത്തിനിടയില്‍ പ്രതിഷേധ സൂചകമായി ആര്യ എന്ന വിദ്യാര്‍ത്ഥി രജത് കുമാറിനെ കൂവി പ്രതിഷേധിച്ചതോടെയാണ് സംഭവം വന്‍ വാര്‍ത്തയായത്. വിവാദമായതോടെ സംഭവത്തില്‍ രജത് കുമാര്‍ വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈയിടെ നടന്ന പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച മുസ്ലീം സമ്മേളനത്തിലും രജത് ഇതേ സ്ത്രീ വിരുദ്ധത ആവര്‍ത്തിച്ചു. ഇതിനെതിരേയും കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് രജത് കുമാറിനെ സംസ്ഥാന സര്‍ക്കാര്‍ തന്നെ ആദരിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

'അരുത്' എന്ന് പറയാന്‍

'അരുത്' എന്ന് പറയാന്‍

ഹരീഷിന്‍റെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ് '16 ഭാഷ അറിയാവുന്നവന്‍ ആയിരുന്നത്രേ മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു. പക്ഷെ, ആര്‍എസ്എസ് ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ "അരുത്" എന്ന് പറയാന്‍ ഒരു ഭാഷ പോലും അങ്ങേരെ തുണച്ചില്ലെങ്കില്‍ എത്ര ഭാഷ അറിഞ്ഞിട്ടെന്ത് കാര്യം' എന്ന ഏറ്റവും യുക്തിസഹമായ ചോദ്യം കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്.

ബഹുമാനമില്ല

ബഹുമാനമില്ല

അതുകൊണ്ടുതന്നെ, വേണ്ടപ്പോള്‍ വേണ്ടുന്നപോലെ ഉപയോഗിക്കാത്ത ഒരുവന്‍റേയും ഒരു പാണ്ഡിത്യത്തിലും അന്നും ഇന്നും ബഹുമാനമില്ല. നിലപാടിനെ ആണ് ഞാന്‍ ബഹുമാനിക്കുന്നത്.

എന്ത് കാര്യം

എന്ത് കാര്യം

വിദ്യാഭ്യാസമന്ത്രി പ്രൊഫ.രവീന്ദ്രനാഥ് വലിയ പണ്ഡിതനാണ്, നല്ല വാഗ്മിയാണ്, വായനക്കാരനാണ് എന്നൊക്കെയാണ് പലരും പറയുന്നത്. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ പോലുമാണത്രെ.

പാണ്ഡിത്യമുണ്ടായിട്ടും കാര്യമില്ല

പാണ്ഡിത്യമുണ്ടായിട്ടും കാര്യമില്ല

രജത്കുമാറിനേപ്പോലൊരു ഊളയെ, കടുത്ത സ്ത്രീവിരുദ്ധനെ, അശാസ്ത്രീയത വിളമ്പുന്നവനെ, വിദ്യാഭ്യാസത്തെ വ്യഭിചാരിക്കുന്നവനെ പൊതുവേദിയില്‍ ഗവര്‍ണ്ണര്‍ ആദരികുമ്പോള്‍ ‘അരുത്' എന്ന് പറയാന്‍ നാവില്ലെങ്കില്‍, എഴുന്നേറ്റു നിന്ന് ആര്യ ജയ സുരേഷ് കൂവിയതുപോലെ ഒന്ന് കൂവാന്‍ പോലും പറ്റുന്നില്ലെങ്കില്‍ ഈ വിദ്യാഭ്യാസമന്ത്രിക്ക് എന്ത് പാണ്ഡിത്യമുണ്ടായിട്ട് ജനത്തിന് എന്ത് കാര്യമെന്നും ഹരീഷ് പോസ്റ്റിലൂടെ ചോദിക്കുന്നു.

നിലപാടുകളെ അംഗീകരിക്കുന്നു

നിലപാടുകളെ അംഗീകരിക്കുന്നു

രജതിനെ ആദരിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സ്ത്രീ വിരുദ്ധത മാത്രം പ്രസംഗിച്ച് നടക്കുന്ന ഒരാളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നത് വഴി അയാളുടെ നിലപാടിനെ സര്‍ക്കാരും പിന്തുണയ്ക്കുന്നുണ്ടെന്നും ഇതുപോലുള്ള നിരവധി പേര്‍ക്ക് സ്വീകാര്യത കിട്ടാന്‍ ഇത് ഉപകരിക്കുമെന്നുമാണ് പലരും വിമര്‍ശിക്കുന്നത്. മനസിലാകുന്നതെന്നാണ് പ

മാധ്യമ പ്രവര്‍ത്തകരെ തല്ലിക്കൂട്ടണമെന്ന് സിപിഎം അനുകൂല പോലീസുകാര്‍....ആഹ്വാനം വാട്സ്പ്പിലൂടെമാധ്യമ പ്രവര്‍ത്തകരെ തല്ലിക്കൂട്ടണമെന്ന് സിപിഎം അനുകൂല പോലീസുകാര്‍....ആഹ്വാനം വാട്സ്പ്പിലൂടെ

പോയ്മറഞ്ഞു... ഇന്ത്യയുടെ പെണ്‍താരകം.... സൗന്ദര്യ റാണിയുടെ അവസാന ചിത്രങ്ങള്‍ കാണാം<br>lപോയ്മറഞ്ഞു... ഇന്ത്യയുടെ പെണ്‍താരകം.... സൗന്ദര്യ റാണിയുടെ അവസാന ചിത്രങ്ങള്‍ കാണാം
l

വിവാഹ സത്കാര ചടങ്ങിനിടെ നെഞ്ച് വേദന.... ആസ്പത്രിയിലേക്ക് പോകും വഴി മരണംവിവാഹ സത്കാര ചടങ്ങിനിടെ നെഞ്ച് വേദന.... ആസ്പത്രിയിലേക്ക് പോകും വഴി മരണം

English summary
hareesh vasudevan criticises dr rajayh kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X