Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വരാജിന്റെ പോസ്റ്റില്‍ മഷിയിട്ട് നോക്കിയാലും ലക്ഷ്മി നായരെ കിട്ടില്ല..! ഫാന്‍സിന് ഇത് മതി ''

ലോ അക്കാദമി വിഷയത്തില്‍ വ്യക്തമായി പ്രതികരിക്കാത്ത എം സ്വരാജിന് ഹരീഷ് വാസുദേവന്റെ വിമര്‍ശനം.

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥി സമരം തുടങ്ങിയതോടെ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ സോഷ്യല്‍ മീഡിയയുടെ താരമായി മാറിയിരിക്കുകയാണ്. പ്രമുഖര്‍ ലോ അക്കാദമി വിഷയത്തില്‍ ചാനലുകളിലെന്ന പോലെ ഫേസ്ബുക്കിലും പരസ്പരം കടിച്ചു കീറുകയാണ്.

ലോ അക്കാദമി വിഷയത്തില്‍ പ്രതികരിക്കാതിരുന്ന തൃപ്പൂണിത്തുറ എംഎല്‍എയും പഴയ എസ്എഫ്‌ഐ നേതാവുമായ എം സ്വരാജിനെ ട്രോളി അഡ്വക്കേററ് ജയശങ്കര്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് സ്വരാജിന്റെ മറുപടി പോസ്റ്റും വന്നു. വിശദമായ പോസ്റ്റില്‍ പക്ഷേ ലക്ഷ്മി നായര്‍ക്കെതിരെ ഒന്നുമില്ല. ഇതാണ് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നതും.

പ്രതികരിക്കാൻ വേണ്ടിയൊരു പ്രതികരണം

നീണ്ട ഉപന്യാസമായിരുന്നു എം സ്വരാജിന്റെത് എങ്കില്‍ വളരെ കുറഞ്ഞ വാക്കുകളിലാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവിന്റെ പോസ്റ്റ്. പ്രതികരിച്ചോ എന്ന് നാളെയൊരിക്കല്‍ ചരിത്രം ചോദിച്ചാല്‍ പറയാനെന്ന മട്ടിലാണ് സ്വരാജിന്റെ പ്രതികരണം എന്ന് ഹരീഷ് പറയുന്നു.

എവിടെയും ലക്ഷ്മി നായരില്ല

സ്വരാജിന്റെ പോസ്റ്റില്‍ ലക്ഷ്മി നായര്‍ എന്ന വാക്ക് മഷിയിട്ടു നോക്കിയാല്‍ പോലും കാണാനാവില്ലെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. ഹാജര്‍ അഡ്ജസ്റ്റ്‌മെന്റ് ലോ അക്കാദമിയില്‍ നടക്കുന്നേയില്ല എന്ന സര്‍ട്ടിഫിക്കറ്റും സ്വരാജ് നല്‍കിയതായി പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.

ഭൂമിയിയപാട് ഡിഫി അറിഞ്ഞോ?

സമരം ഒത്തു തീര്‍ക്കണം എന്ന ഡിവൈഎഫ്‌ഐയുടെ പ്രസ്താവന സ്വരാജ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ലക്ഷ്മി നായരുടെ ഭൂമിയിയപാട് ഡിഫി അറിഞ്ഞ മട്ടേ ഇല്ലെന്നും അഡ്വ. ഹരീഷ് വാസുദേവന്‍ കുറ്റപ്പെടുത്തുന്നു.

ഫാൻസിന് ഇതൊക്കെ മതി

സ്വരാജ് ഫാന്‍സിന് ആര്‍ത്തുവിളിക്കാന്‍ ഇത്രയൊക്കെ മതിയാകും. എന്നാല്‍ ലോ അക്കാദമി വിഷയത്തില്‍ ഡിഫിയുടെ ഭാഗത്ത് നിന്നും ഇത്രയും പ്രതികരണം മതിയോ എന്ന് സ്വരാജ് തന്നെ വിലയിരുത്തട്ടെയെന്നും ഹരീഷ് വാസുദേവന്‍ കുറിച്ചു.

`സ്വരാജ് അക്കാദമി പ്രൊഡക്റ്റ്'

ലോ അക്കാദമി പ്രൊഡക്ട് ആയതുകൊണ്ടാണ് സ്വരാജ് മിണ്ടാത്തത് എന്നായിരുന്നു ജയശങ്ക‍ർ സ്വരാജിനെ പരിഹസിച്ചത്. ലക്ഷ്മി നായരെക്കുറിച്ചും ലോ അക്കാദമി സമരത്തെക്കുറിച്ചും വളരെ വ്യക്തമായൊന്നും പറയാതെ, എന്നാല്‍ ജയശങ്കറിനെ ആവോളം അധിക്ഷേപിച്ചുമായിരുന്നു സ്വരാജിന്റെ മറുപടി

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+